വിരാട് കോലി (Virat Kohli) ടി20 ഇന്ത്യന്‍ ക്യാപ്റ്റനായുള്ള അവസാന ടൂര്‍ണമെന്റാണിത്. ലോകകപ്പിന് ശേഷം നായകസ്ഥാനം ഒഴിയുമെന്ന് കോലി പ്രഖ്യാപിച്ചിരുന്നു.

ഇസ്ലാമാബാദ്: ടി20 ലോകകപ്പില്‍ (T20 World Cup) ക്രിക്കറ്റ് ആരാധകര്‍ കാത്തിരിക്കുന്ന പോരാട്ടം നാളെയാണ്. 2019 ഏകദിന ലോകകപ്പിന് ശേഷം ഇന്ത്യ, പാകിസ്ഥാനെ (INDvPAK) നേരിടുന്നു. വിരാട് കോലി (Virat Kohli) ടി20 ഇന്ത്യന്‍ ക്യാപ്റ്റനായുള്ള അവസാന ടൂര്‍ണമെന്റാണിത്. ലോകകപ്പിന് ശേഷം നായകസ്ഥാനം ഒഴിയുമെന്ന് കോലി പ്രഖ്യാപിച്ചിരുന്നു. ക്യാപ്റ്റനായി ഐസിസി (ICC) കിരീടങ്ങളൊന്നും നേടിയിട്ടില്ലാത്ത കോലിക്ക് കപ്പുയര്‍ത്തണമെന്നുള്ള ആഗ്രഹവും കാണും. 

ടി20 ലോകകപ്പ്: കിരീടം നിലനിലനിര്‍ത്താന്‍ വിന്‍ഡീസ് ഇന്നിറങ്ങുന്നു; പകയോടെ ഇംഗ്ലണ്ട്

മുന്‍ പാകിസ്ഥാന്‍ ക്യാപ്റ്റന്‍ യൂനിസ് ഖാനും (Younis Khan) ഇതുതന്നെയാണ് പറയുന്നത്. ഇന്ത്യ കോലിക്ക് വേണ്ടി കളിക്കുമെന്നാണ് യൂനിസ് ഖാന്റെ പക്ഷം. ''വിരാട് കോലി അസാമാന്യ പ്രതിഭയാണ്. ക്രിക്കറ്റര്‍ എന്ന നിലയിലും പുറത്തും യുവാക്കള്‍ക്ക് മാതൃകയാണ് അദ്ദേഹം. മത്സരഫലത്തെ സ്വാധീനിക്കാനുള്ള കഴിവ് അവനുണ്ട്. ഇത്തരത്തില്‍ ഒരു താരത്തെ ലഭിച്ചതില്‍ രാജ്യം അവനെ കുറിച്ചോര്‍ത്ത് അഭിമാനിക്കുന്നുണ്ടാവും. ഇത്തവണയും കോലി നിരാശപ്പെടുത്തില്ലെന്നാണ് ഞാന്‍ കരുതുന്നത്. ക്യാപ്റ്റനായുള്ള അവസാന ടൂര്‍ണമെന്റായതിനാല്‍ ഇന്ത്യ അവന് വേണ്ടി കളിക്കും. 2009ല്‍ പാകിസ്ഥാനെ കിരീടത്തിലേക്ക് നയിക്കാന്‍ എനിക്കായിരുന്നു. ശേഷം ഞാന്‍ ആ ഫോര്‍മാറ്റില്‍ നിന്ന് വിട്ടുനിന്നു. അതുപോലെ കോലിക്കും രാജ്യത്തെ കിരീടത്തിലേക്ക് നയിക്കാനാവട്ടെ.'' യൂനിസ് പറഞ്ഞു. 

ടി20 ലോകകപ്പ്: ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്ക ആത്മുവിശ്വാസത്തില്‍; ഓസീസിന് പ്രതിസന്ധികളേറെ

ബാബര്‍ അസം- കോലി താരതമ്യത്തെ കുറിച്ചും യൂനിസ് സംസാരിച്ചു. ''കോലി- അസം താരതമ്യം നല്ലതല്ല. രണ്ട് പേരും കഴിവുള്ളവരാണ്. അസം കോലിയേക്കാള്‍ ചെറുപ്പമാണ്. ഇതിനിടെ മികച്ച പ്രകടങ്ങള്‍ പുറത്തെടുത്തു. എന്നാലിപ്പോഴും വളര്‍ച്ചയുടെ പാതയിലാണ് അവന്‍. ഇനിയും മികച്ച പ്രകടങ്ങള്‍ വരാനുണ്ട്. കോലിക്ക് 13 വര്‍ഷമായി ക്രിക്കറ്റില്‍ സജീവമാണ്. കോലിയുടെ അരങ്ങേറ്റം കഴിഞ്ഞ് ഏഴ് വര്‍ഷം കഴിഞ്ഞാണ് അസം ക്രിക്കറ്റിലെത്തുന്നത്. അതുകൊണ്ട് താരതമ്യം ചെയ്യാനായിട്ടില്ല.'' യൂനിസ് വ്യക്തമാക്കി. 

കോലിയെയും രോഹിത്തിനെയും തുടക്കത്തിലേ വീഴ്ത്താന്‍ പാക് ബൗളര്‍മാര്‍ക്ക് തന്ത്രം ഉപദേശിച്ച് മുന്‍ താരം

അടുത്തകാലത്ത് മികച്ച ഫോമിലായിരുന്നു അസം. ആദ്യമത്സരത്തില്‍ ഇന്ത്യക്ക് വെല്ലുവിളി സൃഷ്ടിക്കുന്നതും പാക് ക്യപ്റ്റനായിരിക്കും. അതേസമയം ലോകകപ്പില്‍ പാകിസ്ഥാന് ഇന്ത്യയെ തോല്‍പ്പിക്കാനായിട്ടില്ല. 12 മത്സരങ്ങളില്‍ ഇരുവരും നേര്‍ക്കുനേര്‍ വന്നപ്പോഴും ഇന്ത്യക്കായിരുന്നു ജയം. ടി20 ലോകകപ്പുകളില്‍ അഞ്ച് തവണ നേര്‍ക്കുനേര്‍ വന്നു.