തകര്‍ത്താടി അഭിഷേകും തിലകും, സഞ്ജു നിരാശപ്പെടുത്തി; പാകിസ്ഥാന് മുന്നില്‍ ഇന്ത്യയുടെ റണ്‍മല

Published : Oct 03, 2026, 11:47 AM IST
Abhishek Sharma

Synopsis

ഏഷ്യന്‍ ഗെയിംസ് പുരുഷ ക്രിക്കറ്റ് ഫൈനലില്‍ പാകിസ്ഥാനെതിരെ ഇന്ത്യ കൂറ്റൻ സ്കോർ പടുത്തുയർത്തി. അഭിഷേക് ശര്‍മയുടെയും തിലക് വര്‍മയുടെയും മികച്ച ബാറ്റിംഗ് പ്രകടനമാണ് ഇന്ത്യക്ക് കരുത്തായത്. മലയാളി താരം സഞ്ജു സാംസൺ നിരാശപ്പെടുത്തിയെങ്കിലും ഇന്ത്യ മികച്ച നിലയിലാണ്.

ടോക്കിയോ: ഏഷ്യന്‍ ഗെയിംസ് പുരുഷ ക്രിക്കറ്റ് ഫൈനലില്‍ പാകിസ്ഥാനെതിരെ 212 റണ്‍സ് അടിച്ചെടുത്ത് ടീം ഇന്ത്യ. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യക്ക് വേണ്ടി അഭിഷേക് ശര്‍മയാണ് (28 പന്തില്‍ 61) മികച്ച പ്രകടനം പുറത്തെടുത്ത്. തിലക് വര്‍മയുടെ (22 പന്തില്‍ പുറത്താവാതെ 51) ഇന്നിംഗ്‌സും ഏറെ നിര്‍ണായകമായി. ആറ് വിക്കറ്റുകള്‍ ഇന്ത്യക്ക് നഷ്ടമായി. പാകിസ്ഥാന് വേണ്ടി അറാഫത്ത് മിന്‍ഹാസ് രണ്ട് വിക്കറ്റെടുത്തു. മൂന്നാമനായി ക്രീസിലെത്തിയ മലയാളി താരം സഞ്ജു സാംസണ്‍ (2) നിരാശപ്പെടുത്തി. സെമി ഫൈനലില്‍ കളിച്ച ടീമില്‍ നിന്ന് മാറ്റമൊന്നുമില്ലാതെയാണ് ഇന്ത്യ സ്വര്‍ണ മെഡല്‍ മാച്ചിന് ഇറങ്ങിയത്.

ഭേദപ്പെട്ട തുടക്കമായിരുന്നു ഇന്ത്യക്ക്. വൈഭവ് സൂര്യവംശിയും (15) അഭിഷേകും ഒന്നാം വിക്കറ്റില്‍ 28 റണ്‍സ് ചേര്‍ത്തിരുന്നു. എന്നാല്‍ മൂന്നാം ഓവറിന്റെ ആദ്യ പന്തില്‍ വൈഭവ് മടങ്ങി. സെയിം അയൂബിന്റെ പന്തില്‍ റിവേഴ്‌സ് സ്വീപ്പിന് ശ്രമിച്ച് വിക്കറ്റ് കീപ്പര്‍ ഉസ്മാന്‍ ഖാന് ക്യാച്ച് നല്‍കുകയായിരുന്നു താരം. തുടര്‍ന്നെത്തിയ സഞ്ജുവിന് നാല് പന്ത് മാത്രമായിരുന്നു ആയുസ്. അഹമ്മദ് ഡാനിയേലിന്റെ പേസിന് മുന്നില്‍ സഞ്ജുവിന് പിഴയ്ക്കുകയായിരുന്നു. ഒരു ബൗണ്‍സര്‍ ലോംഗ് ഓണിലൂടെ കളിക്കാന്‍ ശ്രമിച്ച സഞ്ജു മിഡ് ഓണില്‍ ക്യാച്ച് നല്‍കി മടങ്ങി.

ഇതിനിടെ അഭിഷേക് അടി തുടര്‍ന്നു. ശ്രേയസ് അയ്യര്‍ക്കൊപ്പം (24 പന്തില്‍ 21) 42 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കാന്‍ അഭിഷേകിന് സാധിച്ചു. എട്ടാം ഓവറില്‍ പുറത്താവുമ്പോള്‍ ഏഴ് സിക്‌സും മൂന്ന് ഫോറും അഭിഷേകിന്റെ ബാറ്റില്‍ നിന്ന് പിറന്നിരുന്നു. ബാറ്റിംഗ് ദുഷ്‌കരമായ പിച്ചില്‍ ശ്രേയസും ഇഷാന്‍ കിഷനും (18 പന്തില്‍ 20) നിര്‍ണായക സംഭാവന നല്‍കി. ഇരുവരും മടങ്ങിയ ശേഷം തിലക്, ശിവം ദുബെ (15 പന്തില്‍ 27) എന്നിവര്‍ സ്‌കോര്‍ 200 കടത്തുകയായിരുന്നു. സഖ്യം 62 റണ്‍സ് കൂട്ടിചേര്‍ത്തു. പിന്നീടെത്തിയ അക്‌സര്‍ പട്ടേല്‍ (1) തിലകിനൊപ്പം പുറത്താവാതെ നിന്നു. നാല് സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടുന്നതായിരുന്നു തിലകിന്റെ ഇന്നിംഗ്‌സ്.

പാകിസ്ഥാന്‍: സാഹിബ്‌സാദ ഫര്‍ഹാന്‍ (ക്യാപ്റ്റന്‍), മാസ് സദാഖത്, ഉസ്മാന്‍ ഖാന്‍ (വിക്കറ്റ് കീപ്പര്‍), സെയിം അയൂബ്, ഹസന്‍ നവാസ്, അബ്ദുല്‍ സമദ്, അറഫാത്ത് മിന്‍ഹാസ്, അഹമ്മദ് ദാനിയാല്‍, സാദ് മസൂദ്, അബ്രാര്‍ അഹമ്മദ്, സുഫ്യാന്‍ മുഖീം.

ഇന്ത്യ: വൈഭവ് സൂര്‍യവംശി, അഭിഷേക് ശര്‍മ്മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍, തിലക് വര്‍മ്മ, ശിവം ദുബെ, അക്‌സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, രവി ബിഷ്‌ണോയ്, ജസ്പ്രീത് ബുംറ.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

'ടെസ്റ്റ് മോഹങ്ങള്‍ അവസാനിച്ചു'; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ താരം യുസ്‌വേന്ദ്ര ചാഹൽ
'അധികം വൈകാതെ അവൻ ഇന്ത്യൻ വൈസ് ക്യാപ്റ്റനാകും'; ഏഷ്യൻ ഗെയിംസ് ഫൈനലിന് വമ്പൻ പ്രവചനവുമായി ആകാശ് ചോപ്ര