'അധികം വൈകാതെ അവൻ ഇന്ത്യൻ വൈസ് ക്യാപ്റ്റനാകും'; ഏഷ്യൻ ഗെയിംസ് ഫൈനലിന് വമ്പൻ പ്രവചനവുമായി ആകാശ് ചോപ്ര

Published : Oct 02, 2026, 03:03 PM IST
Ishan Kishan

Synopsis

ഇപ്പോൾ നടന്നില്ലെങ്കിലും ഒരു 6 മാസത്തിനകം അത് സംഭവിക്കും. ഈ ചെറുപ്പക്കാരനെ തടഞ്ഞുനിർത്താൻ ആർക്കും കഴിയില്ല, അവൻ തുടർച്ചയായി റൺസ് അടിച്ചുകൂട്ടുകയാണെന്നും ആകാശ് ചോപ്ര പറഞ്ഞു.

നിഷിൻ (ജപ്പാൻ): ഏഷ്യൻ ഗെയിംസിലെ ഇന്ത്യ-പാകിസ്ഥാൻ ഫൈനൽ പോരാട്ടത്തിന് തൊട്ടുമുമ്പ്, ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാൻ കിഷനെ കുറിച്ച് വൻ പ്രവചനവുമായി മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. ഉടൻ തന്നെ ഇഷാൻ കിഷൻ ഇന്ത്യൻ ടി20 ടീമിന്‍റെ വൈസ് ക്യാപ്റ്റൻ സ്ഥാനത്തെത്തുമെന്ന് ആകാശ് ചോപ്ര പറഞ്ഞു. ശ്രീലങ്കയ്‌ക്കെതിരായ സെമിയിൽ 46 പന്തിൽ പുറത്താകാതെ 80 റൺസ് നേടി ഇഷാൻ കിഷൻ ഇന്ത്യയുടെ ടോപ് സ്കോററായിരുന്നു. 4 ഫോറുകളും 5 സിക്സറുകളും അടങ്ങുന്നതായിരുന്നു ഇഷാന്‍റെ ഇന്നിംഗ്സ്. ഇഷാന്‍റെ ബാറ്റിംഗ് കരുത്തിലാണ് ഇന്ത്യ 169 റൺസെന്ന മികച്ച സ്കോറിലെത്തിയത്.

സെമി ഫൈനലിൽ മധ്യനിരയിൽ നമ്മുടെ ബാറ്റിംഗ് നിര തകർന്നപ്പോഴാണ് ഇഷാൻ കിഷൻ എത്തി 80 റൺസ് നേടിയത്. ടീമിൽ ഇഷാന്‍റെ സ്ഥാനം ഓരോ കളി കഴിയുംതോറും ശക്തമാകുകയാണ്. അധികം വൈകാതെ അവൻ ടീമിന്‍റെ വൈസ് ക്യാപ്റ്റനാകുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഇപ്പോൾ നടന്നില്ലെങ്കിലും ഒരു 6 മാസത്തിനകം അത് സംഭവിക്കും. ഈ ചെറുപ്പക്കാരനെ തടഞ്ഞുനിർത്താൻ ആർക്കും കഴിയില്ല, അവൻ തുടർച്ചയായി റൺസ് അടിച്ചുകൂട്ടുകയാണെന്നും ആകാശ് ചോപ്ര പറഞ്ഞു.

2026-ൽ റൺവേട്ടയിൽ ഒന്നാമത്

ഈ വർഷം ടി20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരമെന്ന റെക്കോർഡ് നിലവിൽ ഇഷാൻ കിഷന്‍റെ പേരിലാണ്. 2026-ൽ കളിച്ച 28 ഇന്നിംഗ്സുകളിൽ നിന്നായി 37.88 ശരാശരിയിലും 171.30 സ്ട്രൈക്ക് റേറ്റിലും 985 റൺസാണ് ഇഷാൻ അടിച്ചുകൂട്ടിയത്. ഇതിൽ ഒരു സെഞ്ചുറിയും ഏഴ് അർധസെഞ്ചുറികളും ഉൾപ്പെടുന്നു. ഈ വർഷം ഇന്ത്യ കിരീടം നേടിയ ടി20 ലോകകപ്പ് ടീമിലും ഇഷാൻ നിര്‍ണായക പ്രകടനം പുറത്തെടുത്തിരുന്നു.

ഇതുവരെ ഇന്ത്യയ്ക്കായി 60 ടി20 മത്സരങ്ങൾ കളിച്ചിട്ടുള്ള ഇഷാൻ 1,781 റൺസ് നേടിയിട്ടുണ്ട്. ലോകകപ്പില്‍ പാകിസ്ഥാനെതിരായ മത്സരത്തിൽ 40 പന്തിൽ 77 റൺസ് അടിച്ച് മാച്ച് വിന്നിംഗ് പ്രകടനവും ഇഷാന്‍ പുറത്തെടുത്തിരുന്നു. നാളെ നടക്കാനിരിക്കുന്ന ഏഷ്യൻ ഗെയിംസ് ഫൈനൽ പോരാട്ടത്തിലും ഇഷാനിൽ വലിയ പ്രതീക്ഷയിലാണ് ആരാധകർ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഇന്ത്യ-പാകിസ്ഥാൻ ഫൈനലിനും മഴ ഭീഷണി, ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ് ഫൈനല്‍ ഉപേക്ഷിച്ചാൽ ആര് സ്വര്‍ണം നേടും
സച്ചിന്‍റെ 100 സെഞ്ചുറികളെന്ന റെക്കോർഡ് മറികടക്കുമോ കോലി?, വമ്പൻ പ്രവചനവുമായി ആകാശ് ചോപ്ര