
മുള്‍ട്ടാന്‍: പാക്കിസ്ഥാനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിന്(Pakistan vs West Indies) 276 റണ്‍സ് വിജയലക്ഷ്യം. ക്യാപ്റ്റന്‍ ബാബര്‍ അസമിന്‍റെയും(Babar Azam) ഇമാമുള്‍ ഹഖിന്‍റെയും അര്‍ധസെഞ്ചുറികളുടെ കരുത്തിലാണ് പാക്കിസ്ഥാന്‍ ഭേദപ്പെട്ട സ്കോര്‍ കുറിച്ചത്. 77 റണ്‍സെടുത്ത ബാബര്‍ ആണ് പാക്കിസ്ഥാന്‍റെ ടോപ് സ്കോറര്‍. ഇമാമുള്‍ ഹഖ് 72 റണ്‍സെടുത്തു.
ടോസ് നേടി ക്രീസിലിറങ്ങിയ പാക്കിസ്ഥാന് ഏഴാം ഓവറില്‍ ഓപ്പണര്‍ ഫഖര്‍ സമനെ(17) നഷ്ടമായി. എന്നാല്‍ രണ്ടാം വിക്കറ്റില്‍ സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തി ബാബറും ഇമാമും ചേര്‍ന്ന് മികച്ച സ്കോറിനുള്ള അടിത്തറയിട്ടു. 72 പന്തില്‍ 72 റണ്‍സെടുത്ത ഇമാമുള്‍ ഹഖ് പുറത്താവുമ്പോള്‍ പാക്കിസ്ഥാന്‍ 145 റണ്‍സിലെത്തിയിരുന്നു.
കോലിയേക്കാള്‍ മിന്നല്‍വേഗം ബാബറിന്‍റെ കുതിപ്പ്; കിംഗിന്‍റെ രാജകീയ റെക്കോര്‍ഡ് തകര്‍ന്നു
ഇമാമുളിന് പിന്നാലെ ബാബറും(93 പന്തില്‍ 77) മുഹമ്മദ് റിസ്ഞവാനും(15), മുഹമ്മദ് ഹാസിും(6), നവാസും(3) മടങ്ങിയതോടെ പാക്കിസ്ഥാന്‍ 207-6ലേക്ക് തകര്‍ന്നു. എന്നാല്‍ വാലറ്റത്ത് ഷദാബ് ഖാനും(22), ഖുഷ്ദിലും(22), മുഹമ്മദ് വാസിം ജൂനിയറും(17), ഷഹീന്‍ അഫ്രീദിയും(15) പൊരുതിയതോടെ പാക്കിസ്ഥാന്‍ മാന്യമായ സ്കോറിലെത്തി.
വെസ്റ്റ് ഇന്‍ഡീസിനായി അക്കീല്‍ ഹൊസൈന്‍ മൂന്നും ആന്‍ഡേഴ്സണ്‍ പിലിപ്പ്, അല്‍സാരി ജോസഫ് എന്നിവര്‍ രണ്ട് വീതവും വിക്കറ്റ് വീഴ്ത്തി. മൂന്ന് മത്സര പരമ്പരയിലെ ആദ്യ മത്സരത്തില്‍ പാക്കിസ്ഥാന്‍ അഞ്ച് വിക്കറ്റിന് ജയിച്ചിരുന്നു. ഈ മത്സരം കൈവിട്ടാല്‍ വെസ്റ്റ് ഇന്‍ഡീസിന് പരമ്പര നഷ്ടമാവും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!