107 പന്തില്‍ 103 റണ്‍സുമായി നായകന്‍ ബാബര്‍ അസമാണ് പാകിസ്ഥാന്‍ ബാറ്റിംഗിനെ മുന്നില്‍ നിന്ന് നയിച്ചത്

മുള്‍ട്ടാന്‍: ഏകദിന ക്രിക്കറ്റില്‍ റണ്‍മെഷീന്‍ വിരാട് കോലിയുടെ(Virat Kohli) റെക്കോര്‍ഡ് തകര്‍ത്ത് പാകിസ്ഥാന്‍ നായകന്‍ ബാബര്‍ അസം(Babar Azam). വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ഏകദിനത്തിലെ(PAK vs WI 1st ODI) തകര്‍പ്പന്‍ സെഞ്ചുറിയോടെയാണ് ബാബറിന്‍റെ നേട്ടം. ഇതോടെ ക്യാപ്റ്റനെന്ന നിലയില്‍ ഏകദിനത്തില്‍ വേഗത്തില്‍ 1000 റണ്‍സ് പൂര്‍ത്തിയാക്കുന്ന താരമായി ബാബര്‍. ബാബര്‍ വെറും 13 ഇന്നിംഗ്‌സില്‍ നേട്ടത്തിലെത്തിയപ്പോള്‍ കോലിക്ക് വേണ്ടിവന്നത് 17 ഇന്നിംഗ്‌സുകളാണ്. 18 ഇന്നിംഗ്‌സുകളില്‍ 1000 റണ്‍സ് തികച്ച എ ബി ഡിവിലിയേഴ്‌സാണ് മൂന്നാമത്. 

റണ്‍മല കണ്ട മത്സരത്തില്‍ വിന്‍ഡീസ് മുന്നോട്ടുവെച്ച 306 റണ്‍സ് വിജയലക്ഷ്യം പാകിസ്ഥാന്‍ അഞ്ച് വിക്കറ്റും നാല് പന്തും ബാക്കിനില്‍ക്കേ നേടി. 107 പന്തില്‍ 103 റണ്‍സുമായി നായകന്‍ ബാബര്‍ അസമാണ് പാകിസ്ഥാന്‍ ബാറ്റിംഗിനെ മുന്നില്‍ നിന്ന് നയിച്ചത്. അര്‍ധ സെഞ്ചുറികളുമായി ഓപ്പണര്‍ ഇമാം ഉള്‍ ഹഖും(71 പന്തില്‍ 65), വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്‌വാനും(61 പന്തില്‍ 59) ബാബറിന് കരുത്ത് പകര്‍ന്നു. 23 പന്തില്‍ നാല് സിക്‌സറും ഒരു ഫോറുമടക്കം 41 റണ്‍സുമായി ഖുശ്‌ദില്‍ ഷാ പുറത്താകാതെ നിന്നു. അല്‍സാരി ജോസഫ് രണ്ട് വിക്കറ്റ് സ്വന്തമാക്കി. 

View post on Instagram

നേരത്തെ ഷായ് ഹോപ്പിന്‍റെ സെഞ്ചുറിയുടെ കരുത്തിലാണ് വെസ്റ്റ് ഇൻഡീസ് 50 ഓവറില്‍ എട്ട് വിക്കറ്റിന് 305ലെത്തിയത്. ഷായ് ഹോപ്പ് 134 പന്തിൽ 127 റൺസെടുത്തു. ഹോപ്പിന്‍റെ 12-ാം ഏകദിന ശതകമാണിത്. മത്സരത്തിനിടെ 4000 റണ്‍സ് ക്ലബിലെത്തുകയും ചെയ്‌തു താരം. ഷമാ ബ്രൂക്ക്സ് 83 പന്തിൽ 70 റൺസെടുത്തു. ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ നിക്കോളാസ് പുരാന് 21 റണ്‍സേ നേടാനായുള്ളൂ. പാകിസ്ഥാനായി ഹാരിസ് റൗഫ് നാലും ഷഹീന്‍ അഫ്രീദി രണ്ടും മുഹമ്മദ് നവാസും ഷദാബ് ഖാനും ഓരോ വിക്കറ്റും വീഴ്ത്തി. 

വിറപ്പിച്ച് ഹസരങ്ക, വീഴാതെ ഓസീസ്, രണ്ടാം ടി20യിലും ജയം; പരമ്പര