അണ്ടര്‍ 19 ലോകകപ്പ്: 30 ഓവര്‍ തികയും മുമ്പ് ന്യൂസിലന്‍ഡ് ഓള്‍ഔട്ട്; പാകിസ്ഥാന് കുഞ്ഞന്‍ വിജയലക്ഷ്യം

Published : Jan 27, 2026, 04:30 PM IST
Pakistan U19

Synopsis

അബ്ദുള്‍ സുബ്ഹാന്‍, അലി റാസ എന്നിവരുടെ ബൗളിംഗിന് മുന്നില്‍ തകര്‍ന്ന കിവികള്‍ 110 റണ്‍സിന് ഓള്‍ഔട്ടായി. 

ഹരാരെ: അണ്ടര്‍ 19 ലോകകപ്പ് സൂപ്പര്‍ സൂപ്പര്‍ സിക്‌സില്‍ ന്യൂസിലന്‍ഡിനെ 110 റണ്‍സിന് എറിഞ്ഞിട്ട് പാകിസ്ഥാന്‍. ഹരാരെ, സ്‌പോര്‍ട്‌സ് ക്ലബില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ന്യൂസിലന്‍ഡ് 28.4 ഓവറില്‍ എല്ലാവരും പുറത്തായി. നാല് വിക്കറ്റ് വിക്കറ്റ് വീഴ്ത്തിയ അബ്ദുള്‍ സുബ്ഹാന്‍, മൂന്ന് പേരെ പുറത്താക്കിയ അലി റാസ എന്നിവരാണ് ന്യൂസിലന്‍ഡിനെ തകര്‍ത്തത്. 39 റണ്‍സ് നേടിയ ഹ്യൂഗോ ബൊഗ്യൂവാണ് ന്യൂസിലന്‍ഡിന്റെ ടോപ് സ്‌കോറര്‍. മറ്റാര്‍ക്കും 20 റണ്‍സിനപ്പുറം പോലും നേടാന്‍ സാധിച്ചില്ല. ഇന്ന് പരാജയപ്പെട്ടാല്‍ ന്യൂസിലന്‍ഡിന് നാട്ടിലേക്ക് മടങ്ങാം.

മൂന്നാം ഓവറില്‍ മാര്‍കോ ആല്‍പെയുടെ (2) വിക്കറ്റ് ന്യൂസിലന്‍ഡിന് നഷ്ടമായി. റാസയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു താരം. തുടര്‍ന്ന് ബൊഗ്യൂസ് - ടോം ജോണ്‍സ് (15) സഖ്യം 48 റണ്‍സ് കൂട്ടിചേര്‍ത്ത് ന്യൂസിലന്‍ഡിന് നേരിയ പ്രതീക്ഷ നല്‍കി. എന്നാല്‍ ബൊഗ്യൂസ് പോയതോടെ ന്യൂസിലലന്‍ഡിന്റെ കൂട്ടത്തകര്‍ച്ചയും ആരംഭിച്ചു. 51 റണ്‍സിനിടെ ശേഷിക്കുന്ന വിക്കറ്റുകളും ന്യൂസിലന്‍ഡിന് നഷ്ടമാവുകയായിരുന്നു. പിന്നീട് വന്നവരില്‍ കല്ലും സാംസണ്‍ (10), മാസണ്‍ ക്ലാര്‍ക്ക് (17), ഹണ്ടര്‍ ഷോര്‍ (13) എന്നിവര്‍ക്ക് മാത്രമാണ് രണ്ടക്കം കാണാന്‍ സാധിച്ചത്.

സ്‌നേഹിത് റെഡ്ഡി (6), ജേക്കബ് കോട്ടര്‍ (2), ബ്രന്‍ഡന്‍ മാറ്റ്‌സോപൗലോസ് (0), ജസ്‌കരണ്‍ സന്ധു (0) എന്നിവര്‍ക്ക് തിളങ്ങാന്‍ സാധിച്ചില്ല. ലൂക്ക് ഹാരിസണ്‍ (2) പുറത്താവാതെ നിന്നു. 6.4 ഓവറുകള്‍ എറിഞ്ഞ് കേവലം 11 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് സുബ്ഹാന്‍ നാല് വിക്കറ്റ് വീഴ്ത്തിയത്. റാസ, ഏഴ് ഓവറില്‍ 36 റണ്‍സും വിട്ടുകൊടുത്തു. മുഹമ്മദ് സയ്യാം, മൊമിനുല്‍ ഖമര്‍ എന്നിവര്‍ക്ക് ഓരോ വിക്കറ്റ് വീതമുണ്ട്.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

'സമയമായാല്‍ കടിച്ചുതൂങ്ങി തുടരാന്‍ ഞാനില്ല',ആരാധകരെ ഞെട്ടിച്ച് വിരമിക്കൽ പദ്ധതികള്‍ തുറന്നുപറഞ്ഞ് കെ.എൽ.രാഹുൽ
സിംബാബ്‌വെയിൽ വീണ്ടും വൈഭവ് ഷോ; ആരോണിനും ആയുഷിനും നിരാശ, സിംബാബ്‌വെക്കെതിരെ ഇന്ത്യക്ക് തകര്‍ച്ച