
മുംബൈ: ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ദാനയുമായുള്ള വിവാഹത്തില്‍ നിന്ന് പിന്‍മാറുന്നതായി അറിയിച്ച് സംഗീത സംവിധായകന്‍ പലാഷ് മുച്ചല്‍. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ പലാഷ് വിവാഹത്തില്‍ നിന്നുള്ള പിന്‍മാറ്റം സ്ഥിരീകരിച്ചത്. നേരത്തെ സ്മൃതി മന്ദാനയും പലാഷുമായുള്ള വിവാഹത്തില്‍ നിന്ന് പിൻമാറുന്നതായി അറിയിച്ചിരുന്നു.
കഴിഞ്ഞ മാസം 23നായിരുന്നു സ്മൃതിയും പലാഷ് മുച്ചലുമായുള്ള വിവാഹം നടക്കേണ്ടിയിരുന്നത്.എന്നാല്‍ സ്മൃതിയുടെ പിതാവ് ശ്രീനിവാസ് മന്ദാനക്ക് ഹൃദയസംബന്ധമായ ആരോഗ്യപ്രശ്നങ്ങളുണ്ടായതിനെ തുടര്‍ന്ന് വിവാഹം നീട്ടിവെക്കുകയായിരുന്നു. എന്നാല്‍ പലാഷിന്‍റെ വഴിവിട്ട ബന്ധമാണ് വിവാഹം മുടങ്ങാന്‍ കാരണമെന്ന അഭ്യൂഹങ്ങളും പിന്നാലെ പുറത്തുവന്നിരുന്നു.
അടിസ്ഥാനരഹിതമായ അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമനടപടിയെടുക്കുമെന്ന് പലാഷ് മുച്ചല്‍ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ വ്യക്തമാക്കി. എന്‍റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ കാലഘട്ടത്തിലൂടെയാണ് ഞാന്‍ കടന്നുപോകുന്നത്. പക്ഷെ എല്ലാം മറന്ന് എന്‍റെ വിശ്വാസത്തിലുറച്ച് ഞാന്‍ മുന്നോട്ട് പോകും. എങ്കിലും അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ വെച്ച് ആളുകള്‍ മറ്റുള്ളവരെ വിലയിരുത്തുന്നത് ശരിയല്ല. ഉറവിടം അറിയാത്ത ഇത്തരം ആരോപണങ്ങള്‍ പറഞ്ഞുപരത്തുന്നവര്‍ ഉണ്ടാക്കുന്ന വേദന ചെറുതല്ല. അതുകൊണ്ട് തന്നെ ഇത്തരം അഭ്യൂഹങ്ങള്‍ പ്രചരിപ്പിച്ചവര്‍ക്കും പ്രചരിപ്പിക്കുന്നവര്‍ക്കുമെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകാനാണ് എന്‍റെ തീരുമാനം. ഈ വിഷമകരമായ അവസ്ഥയില്‍ എന്‍റെ കൂടെ നിന്ന എല്ലാവരോടും നന്ദി പറയുന്നു-പലാഷ് കുറിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!