ബയോ ബബിള്‍ നിര്‍ദേശങ്ങളില്‍ ഇന്ത്യന്‍ സീനിയര്‍ താരങ്ങള്‍ വിമുഖത കാണിച്ചു; മുംബൈ ഇന്ത്യന്‍സ് ഫീല്‍ഡിംഗ് കോച്ച്

By Web TeamFirst Published May 11, 2021, 8:49 PM IST
Highlights

ന്യൂസിലന്‍ഡുകാരനായ പമ്മെന്റ് ഐപിഎല്‍ പാതിവഴിയില്‍ നിര്‍ത്തിയോടെ നാട്ടിലേക്ക് തിരിച്ചിരുന്നു. നാട്ടിലെത്തിയതിന് പിന്നാലെയാണ് പമ്മെന്റ് മനസ് തുറന്നത്.
 

ഓക്‌ലന്‍ഡ്: ബയോ ബബിള്‍ സംവിധാനത്തിലെ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ ഇന്ത്യന്‍ സീനിയര്‍ താരങ്ങള്‍ മടിച്ചിരുന്നതായി മുംബൈ ഇന്ത്യന്‍സ് ഫീല്‍ഡിംഗ് കോച്ച് ജയിംസ് പമ്മെന്റ്. ന്യൂസിലന്‍ഡുകാരനായ പമ്മെന്റ് ഐപിഎല്‍ പാതിവഴിയില്‍ നിര്‍ത്തിയോടെ നാട്ടിലേക്ക് തിരിച്ചിരുന്നു. നാട്ടിലെത്തിയതിന് പിന്നാലെയാണ് പമ്മെന്റ് മനസ് തുറന്നത്.

കടുത്ത മാനസിക ബുദ്ധിമൂട്ടിലൂടെയാണ് ഇന്ത്യന്‍ താരങ്ങള്‍ കടന്നുപോയിരുന്നതെന്നും പമ്മെന്റ് പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകള്‍... ''ബയോ ബബിള്‍ സംവിധാനത്തിലെ നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കാന്‍ ഇന്ത്യയുടെ സീനിയര്‍ താരങ്ങള്‍ വിമുഖത കാണിച്ചിരുന്നു. മാര്‍ഗനിര്‍ദേശങ്ങളില്‍ അവര്‍ അതൃപ്തരായിരുന്നു. എങ്കിലും ഞങ്ങള്‍ സുരക്ഷിതരായിരുന്നു. യാത്ര ചെയ്യുകയെന്നത് മാത്രമായിരുന്നു പ്രധാന വെല്ലുവിളി. ബബിളില്‍ എന്തെങ്കിലും ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നില്ല. 

ബന്ധുക്കള്‍ കോവിഡ് ബാധിതരായതിന്റെ വിഷമതകള്‍ ചില ഇന്ത്യന്‍ താരങ്ങളെ വിഷമത്തിലാക്കിയിരുന്നു. റോഡിലൂടെ ആംബുലന്‍സുകള്‍ പായുന്നത് അവര്‍ കണ്ടിരുന്നു. ടിവിയിലൂടെ ചുറ്റമുള്ള സാഹചര്യങ്ങള്‍ അവര്‍ അറിയുന്നുണ്ടായിരുന്നു. ജനങ്ങളുടെ പ്രയാസം കൃത്യമായി താരങ്ങള്‍ മനസിലാക്കിയിരുന്നു. താരങ്ങളുടെ മാനസിക നിലയേയും ഇക്കാര്യങ്ങള്‍ ബാധിച്ചിരുന്നു.'' പമ്മെന്റ് പറഞ്ഞു.

കഴിഞ്ഞ ദിവസാണ് ന്യൂസിലന്‍ഡ് താരങ്ങളും സപ്പോര്‍ട്ടിംഗ് സ്റ്റാഫുകളും നാട്ടിലേക്ക് തിരിച്ചത്. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ കളിക്കേണ്ട കിവീസ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ മാലദ്വീപിലേക്കാണ് പോയത്. ക്വാറന്റൈന്‍ പൂര്‍ത്തിയാക്കിയ ശേഷം ഇംഗ്ലണ്ടിലേക്ക് തിരിക്കും.

click me!