
ഇസ്ലാമാബാദ്: പരിക്കിനെ തുടര്‍ന്ന് ഏഷ്യാ കപ്പില്‍ നിന്ന് പിന്മാറിയ പാകിസ്ഥാന്‍ പേസര്‍ ഷഹീന്‍ അഫ്രീദിക്ക് പകരക്കാരനെ പ്രഖ്യാപിച്ച് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്. വലങ്കയ്യന്‍ പേസര്‍ മുഹമ്മദ് ഹസ്‌നൈനാണ് അഫ്രീദിയുടെ പകരക്കാരന്‍. 18 ടി20 മത്സരങ്ങളില്‍ 17 വിക്കറ്റുകള്‍ ഹസ്‌നൈന്‍ വീഴ്ത്തിയിട്ടുണ്ട്. കാല്‍മുട്ടിനേറ്റ പരിക്കിനെ തുടര്‍ന്നാണ് അഫ്രീദിക്ക് ഏഷ്യ കപ്പ് നഷ്ടമായത്. ഇംഗ്ലണ്ടിനെതിരെ നടക്കുന്ന ഏഴ് ടി20 മത്സരങ്ങളില്‍ നിന്നും അഫ്രീദിക്ക് വിശ്രമം നല്‍കിയിട്ടുണ്ട്.
നേരത്തെ, ഹസന്‍ അലി പകരക്കാരനാവുമെന്ന് കരുതിയിരുന്നെങ്കിലും അതുണ്ടായില്ല. ക്യാപ്റ്റന്‍ ബാബര്‍ അസമിന്റെ പിന്തുണയും ഹസന്‍ അലിക്കുണ്ടായിരുന്നു. നിലവില്‍ ദ ഹണ്ട്രഡ് ടൂര്‍ണമെന്റില്‍ ഓവല്‍ ഇന്‍വിസിബിളിന് വേണ്ടി കളിക്കുകയാണ് ഹസ്‌നൈന്‍. 22 കാരനായ ഉടന്‍ ടീമിനൊപ്പം ചേരും. അടുത്തകാലത്ത് ബൗളിംഗ് ആക്ഷന്റെ പേരില്‍ സസ്‌പെന്‍ഷിന്‍ കിട്ടിയ താരമാണ് ഹസ്‌നൈന്‍. ബിഗ് ബാഷ് ലീഗില്‍ സിഡ്‌നി തണ്ടേഴ്‌സിന് കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് സംഭവം. പിന്നീട് താരത്തെ വിലക്കി. പിന്നീട് ആക്ഷന്‍ ശരിയാക്കിയാണ് ഹസ്‌നൈന്‍ തിരിച്ചെത്തിയത്.
എന്താകും വിരാട് കോലിയുടെ ഭാവി? ആരാധകര്‍ക്ക് ക്ലാസ് മറുപടിയുമായി ഷാഹിദ് അഫ്രീദി
ഇതിനിടെ ഹണ്ട്രഡ് ടൂര്‍ണമെന്റിലും താരത്തിനെതിരെ ആരോപണമുണ്ടായി. ഇത്തവണ ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ മാര്‍കസ് സ്‌റ്റോയിനിസാണ് ആക്ഷന്‍ തെറ്റാണെന്ന് പറഞ്ഞത്. ഹസ്‌നൈന്റെ പന്തില്‍ പുറത്തായതിന് പിന്നാലെയായിരുന്നു ആരോപണം. പുറത്തായതിന് പിന്നാലെ ഏറുകാരന്‍ എന്ന രിതീയില്‍ ആക്ഷന്‍ കാണിക്കുകയായിരുന്നു താരം.
ബിഗ് ബാഷ് ലീഗില്‍ കളിക്കുമ്പോള്‍ സിഡ്‌നി സിക്‌സേഴ്‌സ് നായകന്‍ മോയിസ് ഹെന്റിക്കസും ഹസ്‌നൈനെ ഏറുകാരനെന്ന് പറഞ്ഞ് സ്ലെഡ്ജ് ചെയ്തിരുന്നു. നൈസ് ത്രോ മേറ്റ് എന്ന് പറഞ്ഞായിരുന്നു ഹെന്റിക്കസ് ഹസ്‌നൈനെ കളിയാക്കിയത്. ഇതിനുശേഷം ഹസ്‌നൈന്റെ ബൗളിംഗ് ആക്ഷനെ ചോദ്യം ചെയ്ത് ഹെന്റിക്കസ് പരസ്യമായി രംഗത്തെത്തുകയും ചെയ്തു.
ബാബര്‍ അസമിന്‍റെ റണ്‍വേട്ട തുടരുന്നു, അംലയുടെ റെക്കോര്‍ഡ് തകര്‍ന്നു; ഏകദിനത്തില്‍ പുതു ചരിത്രം
ടൂര്‍ണമെന്റിലെ ആദ്യ മത്സരം മുതല്‍ ഹസ്‌നൈന്റെ ബൗളിംഗ് ആക്ഷന്‍ സംശയാസ്പദമാണെന്നും അത് നിയമവിധേയമാണോ എന്ന് നോക്കാന്‍ തന്റെ കൈയില്‍ പ്രൊട്ടാക്ടര്‍ ഇല്ലെന്നും ഹെന്റിക്കസ് പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!