രാഹുലോ അതോ പന്തോ..?  മികച്ച കീപ്പറാരെന്ന് വെളിപ്പെടുത്തി ഇര്‍ഫാന്‍ പഠാന്‍

Published : Feb 04, 2020, 10:46 PM IST
രാഹുലോ അതോ പന്തോ..?  മികച്ച കീപ്പറാരെന്ന് വെളിപ്പെടുത്തി ഇര്‍ഫാന്‍ പഠാന്‍

Synopsis

നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമിന്റെ വിക്കറ്റ് കീപ്പര്‍സ്ഥാനം കെ എല്‍ രാഹുല്‍ ഏറെക്കുറെ ഉറപ്പിച്ച് കഴിഞ്ഞു. ഇതോടെ ഋഷഭ് പന്തിന്റെ സ്ഥാനം പരുങ്ങലിലായി. ന്യൂസിലന്‍ഡിനെതിരെ കഴിഞ്ഞ അഞ്ച് ടി20 മത്സരങ്ങിലും രാഹുലായിരുന്നു വിക്കറ്റ് കീപ്പര്‍.

മുംബൈ: നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമിന്റെ വിക്കറ്റ് കീപ്പര്‍സ്ഥാനം കെ എല്‍ രാഹുല്‍ ഏറെക്കുറെ ഉറപ്പിച്ച് കഴിഞ്ഞു. ഇതോടെ ഋഷഭ് പന്തിന്റെ സ്ഥാനം പരുങ്ങലിലായി. ന്യൂസിലന്‍ഡിനെതിരെ കഴിഞ്ഞ അഞ്ച് ടി20 മത്സരങ്ങിലും രാഹുലായിരുന്നു വിക്കറ്റ് കീപ്പര്‍. ബാറ്റിങ്ങിന് പുറമെ വിക്കറ്റ് കീപ്പിങ്ങിലും രാഹുലാണ് പന്തിനേക്കാള്‍ മികച്ചവനെന്ന് മുന്‍ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ അഭിപ്രായപ്പെട്ടിരുന്നു.

ഇപ്പോഴിതാ മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പഠാനും ഇക്കാര്യം അഭിപ്രായപ്പെട്ടിരിക്കുന്നു. വിക്കറ്റ് കീപ്പിങ്ങില്‍ പന്തിന് ഏറെ മെച്ചപ്പെടാനുണ്ടെന്നാണ് പഠാന്‍ പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകളിങ്ങനെ... ''ബാറ്റിങ് കണക്കിലെടുത്താന്‍ പന്തിന് വലിയ ഭാവിയുണ്ട്. എന്നാല്‍ വിക്കറ്റിന് പിന്നില്‍ താരാം ഇനിയുമേറെ മെച്ചപ്പെടാനുണ്ട്. കഠിനാധ്വാം ചെയ്‌തെങ്കില്‍ മാത്രമെ പന്തിന് കീപ്പിങ് മെച്ചപ്പെടുത്താന്‍ സാധിക്കൂ. ഇപ്പോള്‍ പന്തിനെക്കാള്‍ മികച്ച കീപ്പറാണ് രാഹുല്‍.'' ഇര്‍ഫാന്‍ പറഞ്ഞുനിര്‍ത്തി. 

മുന്‍താരം വിവിഎസ് ലക്ഷ്മണും ഇതേ അഭിപ്രായം രേഖപ്പെടുത്തിയിരുന്നു. വിക്കറ്റ് കീപ്പിങ്ങില്‍ മെച്ചപ്പെടുത്തിയാല്‍ മാത്രമെ പന്തിന് ടീമില്‍ തിരിച്ചെത്താന്‍ സാധിക്കൂവെന്ന് ലക്ഷ്മണ്‍ പറഞ്ഞിരുന്നു. സ്‌പെഷ്യലിസ്റ്റ് കീപ്പറായിട്ടും അന്താരാഷ്ട്ര മത്സരങ്ങളില്‍ വിക്കറ്റ് കാത്തിട്ടില്ലാത്ത രാഹുലിലാണ് ടീം മാനേജ്മെന്റ് കൂടുതല്‍ വിശ്വാസമര്‍പ്പിക്കുന്നതെന്ന യാഥാര്‍ഥ്യം പന്ത് മനസ്സിലാക്കണമെന്നും ലക്ഷ്മണ്‍ പറഞ്ഞിരുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

തിരുവനന്തപുരത്ത് കൺകുളിർക്കെ കാണാം ലോക ജേതാക്കളുടെ പോരാട്ടവീര്യം! സ്മൃതി, ഹർമൻ, ജെമീമ, ഷെഫാലി അടക്കം എത്തും; ശ്രീലങ്കയുമായി കാര്യവട്ടത്ത് 3 മത്സരങ്ങൾ
അടി തുടങ്ങിയത് സ്മൃതി മന്ദാന, ശേഷം വെടിക്കെട്ട് ഷെഫാലിയുടെ വക, ഇന്ത്യക്ക് മുന്നിൽ നിലംതൊടാനാകാതെ ശ്രീലങ്ക; രണ്ടാം ടി20യിലും അനായാസ ജയം