ടെസ്റ്റ് പരമ്പര തോറ്റതിന് പിന്നാലെ വിചിത്ര നടപടിയുമായി പിസിബി, 7 താരങ്ങളെയും പരിശീലകരെയും തിരിച്ചുവിളിച്ചു

Published : Sep 01, 2026, 10:51 AM IST
Pakistan Test cricket record

Synopsis

താരങ്ങൾക്ക് പുറമെ ടീമിന്‍റെ പരിശീലക സംഘത്തിലും പിസിബി വൻ അഴിച്ചുപണി നടത്തി. ഹെഡ് കോച്ച് സർഫറാസ് അഹമ്മദിനെ സ്ഥാനത്തുനിന്ന് മാറ്റി പകരം മൈക്ക് ഹെസന് ചുമതല നൽകി.

ലഹോർ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ നാണംകെട്ട തോൽവികൾക്ക് പിന്നാലെ വിചിത്ര നടപടിയുമായി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്. ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും തോറ്റതിന് പിന്നാലെ ടീമിലെ ഏഴ് പ്രമുഖ താരങ്ങളെയും പരിശീലകരെയും പിസിബി നാട്ടിലേക്ക് തിരികെ വിളിച്ചു. മുഹമ്മദ് റിസ്‌വാൻ, സൽമാൻ അലി ആഘ, ഇമാം ഉൾ ഹഖ്, അലി ഉസ്മാൻ, ആമിർ ജമാൽ, മുഹമ്മദ് അവൈസ് സഫർ, ഖുറം ഷഹ്‌സാദ് എന്നിവരെയാണ് നാട്ടിലേക്ക് തിരിച്ചയച്ചത്. പരമ്പരയിലെ അവസാന മത്സരത്തിന് മുൻപായി മുതിർന്ന താരങ്ങൾക്ക് പകരം യുവതാരങ്ങളെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

താരങ്ങൾക്ക് പുറമെ ടീമിന്‍റെ പരിശീലക സംഘത്തിലും പിസിബി വൻ അഴിച്ചുപണി നടത്തി. ഹെഡ് കോച്ച് സർഫറാസ് അഹമ്മദിനെ സ്ഥാനത്തുനിന്ന് മാറ്റി പകരം മൈക്ക് ഹെസന് ചുമതല നൽകി. ബൗളിങ് കോച്ച് ഉമർ ഗുലിന് പകരം ആഷ്‌ലി നോഫ്കെയെയാണ് പുതിയ ബൗളിങ് കോച്ചായി നിയമിച്ചിരിക്കുന്നത്.

പരമ്പരയിലെ നാണംകെട്ട തോൽവി

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ കനത്ത പരാജയമാണ് പാകിസ്ഥാൻ ഏറ്റുവാങ്ങിയത്. ആദ്യ ടെസ്റ്റിൽ ഇന്നിങ്സിനും 103 റൺസിനുമാണ് പാകിസ്ഥാൻ അടിയറവ് പറഞ്ഞത്. തുടർന്ന് നടന്ന രണ്ടാം ടെസ്റ്റിൽ 194 റൺസിന്‍റെ ഭീമമായ തോൽവിയും വഴങ്ങിയതോടെ ഇംഗ്ലണ്ട് പരമ്പര സ്വന്തമാക്കുകയായിരുന്നു. ഈ കനത്ത തിരിച്ചടിക്ക് പിന്നാലെയാണ് അവസാന ടെസ്റ്റിന് തൊട്ടുമുമ്പ് ടീമിൽ കടുത്ത തീരുമാനങ്ങളിലേക്ക് കടക്കാൻ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് നിർബന്ധിതരായത്. പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റ് മത്സരം ഈ മാസം ഒൻപതിന് എഡ്ജ്ബാസ്റ്റണിൽ വെച്ച് ആരംഭിക്കും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

അവസാന പന്തിൽ സിക്സർ, കാലിക്കറ്റിനെതിരെ തൃശൂരിന് നാടകീയ ജയം
ആലപ്പി റിപ്പിള്‍സ് വീണു, തുടർച്ചയായ നാലാം വിജയവുമായി സെമി സാധ്യതകള്‍ സജീവമാക്കി ട്രിവാൻഡ്രം റോയൽസ്