
വെല്ലിംഗ്ടൺ: ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ തുടക്കത്തിലെ ബാറ്റിംഗ് തകർച്ചയിൽ നിന്ന് കരകയറി ന്യൂസിലൻഡ്. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്യുന്ന ന്യൂസിലന്‍ഡ് ആദ്യ സെഷനില്‍ 70-5ലേക്ക് കൂപ്പുകുത്തിയെങ്കിലും ഗ്ലെൻ ഫിലിപ്സ്-ഹെൻറി നിക്കോൾസ് ആറാം വിക്കറ്റിൽ സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തി ഭേദപ്പെട്ട സ്കോറിലെത്തിച്ചു. ആദ്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ന്യൂസിലന്‍ഡ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 198 റണ്‍സെന്ന നിലയിലാണ്. 91 റണ്‍സുമായി നിക്കോള്‍സും 71 റണ്‍സോടെ ഗ്ലെന്‍ ഫിലിപ്സും ക്രീസില്‍. പിരിയാത്ത ആറാം വിക്കറ്റ് കൂട്ടുകെട്ടില്‍ 128 റണ്‍സാണ് നിക്കോള്‍സ്-ഫിലിപ്സ് സഖ്യം കൂട്ടിച്ചേര്‍ത്തത്. ഇന്ത്യക്കായി മൂന്ന് വിക്കറ്റെടുത്ത ജസ്പ്രീത് ബുംറയാണ് ബൗളിംഗില്‍ തിളങ്ങിയത്.
പച്ചപ്പുള്ള പിച്ചില്‍ നിര്‍ണായക ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്‍ ഫീൽഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ന്യൂസിലൻഡിന് തുടക്കത്തിൽ തന്നെ തിരിച്ചടിയേറ്റു. ഒരു വര്‍ഷത്തെ ഇടവേളക്ക് ശേഷം ടെസ്റ്റ് ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയ ജസ്പ്രീത് ബുംറ രണ്ടാം പന്തിൽ തന്നെ ക്യാപ്റ്റൻ ടോം ലാഥമിനെ ബൗൾഡാക്കി കിവീസിനെ ഞെട്ടിച്ചു.
A morning of relentless pressure, 4 crucial wickets and some sharp work in the field! 🤌
Here's how the opening session unfolded in Wellington.
Watch the HERO VIDA India Tour of New Zealand, 1st Test, LIVE NOW on Sony Sports Network TV channels & Sony LIV.
#SonySportsNetwork #SonyLIV #NZvIND
— Sony Sports Network (@SonySportsNetwk) November 19, 2026
നാലാം ഓവറില്‍ മറ്റൊരു ഓപ്പണറായ ഡെവോണ്‍ കോണ്‍വെയെ(4) അന്‍ഷുല്‍ കാംബോജ് പുറത്താക്കി. രചിന്‍ രവീന്ദ്രയും നിക്കോള്‍സും ചേര്‍ന്ന് കിവീസിനെ 50 കടത്തിയെങ്കിലും രചിന്‍ രവീന്ദ്രയെ(15) പുറത്താക്കി ആകാശ് ദീപ് ന്യൂലിലന്‍ഡിന് മൂന്നാം പ്രഹരമേല്‍പ്പിച്ചു. പിന്നാലെ ഡാരില്‍ മിച്ചലിനെ(1)യും ടോം ബ്ലണ്ടലിനെയും(5) പുറത്താക്കി ജസ്പ്രീത് ബുംറ ഇരട്ടപ്പരഹരമേല്‍പിച്ചതോടെ കിവീസ് 70-5ലേക്ക് കൂപ്പുകുത്തി. എന്നാല്‍ ടോം ബ്ലണ്ടൽ പുറത്തായതിന് പിന്നാലെ ക്രീസിൽ ഒന്നിച്ച നിക്കോൾസും ഫിലിപ്സും പിന്നീട് ഇന്ത്യൻ ബൗളർമാർക്ക് യാതൊരു അവസരവും നൽകിയില്ല.
ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക
The afternoon brought a change in momentum and a partnership that refused to break!
Here's how the action unfolded after lunch.
Watch the HERO VIDA India Tour of New Zealand, 1st Test, LIVE NOW on Sony Sports Network TV channels & Sony LIV.
#SonySportsNetwork #SonyLIV #NZvIND https://t.co/uf0OYtkjow
— Sony Sports Network (@SonySportsNetwk) November 19, 2026
അതീവ ജാഗ്രതയോടെയും മികച്ച പോരാട്ടവീര്യത്തോടെയും ബാറ്റ് വീശിയ ഇരുവരും ഇന്ത്യൻ പേസർമാരുടെ താളം തെറ്റിച്ചു. അർധസെഞ്ചുറി പിന്നിട്ട ഗ്ലെൻ ഫിലിപ്സ് മികച്ച ഫോമിൽ ബാറ്റിംഗ് തുടരുമ്പോൾ, മറുവശത്ത് ഹെൻറി നിക്കോൾസും ഉറച്ച പിന്തുണയുമായി ക്രീസിലുണ്ട്. ബുംറ ടോം ബ്ലണ്ടലിനെ പുറത്താക്കിയതിന് ശേഷം ഒരു സെഷനിലധികമായി വിക്കറ്റൊന്നും വീഴ്ത്താൻ ഇന്ത്യൻ ബൗളർമാർക്ക് സാധിച്ചിട്ടില്ല. നേരത്തെ പേസര്‍ മുഹമ്മദ് സിറാജിനെ ഇന്ത്യ ബൗളിംഗ് നിരയില്‍ നിന്ന് പുറത്തിരുത്തിയപ്പോള്‍ പ്രസിദ്ധ് കൃഷ്ണയാണ് പ്ലേയിംഗ് ഇലവനിലെത്തിയത്. ബാറ്റിംഗ് നിരയില്‍ റിഷഭ് പന്തും ധ്രുവ് ജുറെലും ഇടം നേടിയപ്പോള്‍ സായ് സുദര്‍ശൻ പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്തായി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!