ധോണിയുടെ മഞ്ഞപ്പടയെ എഴുതിത്തള്ളാൻ വരട്ടെ; ചെന്നൈയുടെ പ്ലേ ഓഫ് സാധ്യതകൾ അസ്തമിച്ചിട്ടില്ല

Published : Apr 12, 2025, 05:23 PM IST
ധോണിയുടെ മഞ്ഞപ്പടയെ എഴുതിത്തള്ളാൻ വരട്ടെ; ചെന്നൈയുടെ പ്ലേ ഓഫ് സാധ്യതകൾ അസ്തമിച്ചിട്ടില്ല

Synopsis

5 തവണ കിരീടം നേടിയിട്ടുള്ള ചെന്നൈ ഇത്തവണ നിരാശാജനകമായ പ്രകടനമാണ് പുറത്തെടുക്കുന്നത്. 

ചെന്നൈ: ഐപിഎല്ലിൽ ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ കഷ്ടകാലം തുടരുകയാണ്. ഈ സീസണിൽ ആദ്യ മത്സരത്തിൽ ജയിച്ചു തുടങ്ങിയ ചെന്നൈ പിന്നീട് തുടര്‍ച്ചയായ 5 മത്സരങ്ങളിലാണ് പരാജയപ്പെട്ടത്. 6 മത്സരങ്ങളിൽ ഒരു വിജയം മാത്രമുള്ള ചെന്നൈ പോയിന്‍റ് പട്ടികയിൽ 9-ാം സ്ഥാനത്താണ്. നായക സ്ഥാനത്തേയ്ക്ക് മഹേന്ദ്ര സിംഗ് ധോണി തിരിച്ചെത്തിയിട്ടും ചെന്നൈയുടെ പ്രകടനത്തിൽ യാതൊരു മാറ്റവും പ്രകടമായിട്ടില്ല. 

9-ാം സ്ഥാനത്താണെങ്കിലും ഈ സീസണിൽ ചെന്നൈയുടെ പ്ലേ ഓഫ് സാധ്യതകൾ അസ്തമിച്ചിട്ടില്ല. പോയിന്റ് പട്ടികയിൽ നിലവിൽ 9-ാം സ്ഥാനത്താണ് ചെന്നൈ. 2 പോയിന്റ് മാത്രമുള്ള ചെന്നൈയുടെ നെറ്റ് റൺ റേറ്റാകട്ടെ -1.554 ആണ്. ടൂർണമെന്റിൽ ചെന്നൈ്ക്ക് ഇനിയും 8 മത്സരങ്ങൾ ബാക്കിയുണ്ട്. ഈ 8 മത്സരങ്ങളിൽ 7 എണ്ണം വിജയിച്ചാൽ അവർക്ക് 16 പോയിന്റുകൾ ലഭിക്കും. പൊതുവേ, പ്ലേ ഓഫിലേക്ക് യോഗ്യത നേടാൻ ടീമുകൾക്ക് 16 പോയിന്റുകളാണ് ആവശ്യമായിട്ടുള്ളത്. അതിനാൽ ചെന്നൈയ്ക്ക് ഇപ്പോഴും പ്രതീക്ഷ ബാക്കിയുണ്ട്. ശേഷിക്കുന്ന 8 മത്സരങ്ങളും വിജയിക്കാനായാൽ ചെന്നൈയ്ക്ക് പ്ലേ ഓഫ് ഉറപ്പിക്കുകയും ചെയ്യാം. 

അതേസമയം, റുതുരാജ് ഗെയ്ക്വാദ് പരിക്കേറ്റ് പുറത്തുപോയതോടെയാണ് ചെന്നൈയുടെ നായകസ്ഥാനത്തേയ്ക്ക് മഹേന്ദ്ര സിംഗ് ധോണി വീണ്ടും തിരിച്ചെത്തിയത്. കൈമുട്ടിന് പരിക്കേറ്റ റുതുരാജിന് ഈ സീസൺ പൂര്‍ണമായും നഷ്ടമാകും. വീണ്ടും നായകനായതോടെ ഐപിഎല്ലിന്‍റെ ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ നായകനെന്ന റെക്കോര്‍ഡാണ് 43കാരനായ ധോണിയെ തേടി എത്തിയത്. ആദ്യമായി ഒരു അൺക്യാപ്ഡ് പ്ലെയര്‍ നായകനായെന്ന പ്രത്യേകതയും ധോണിയുടെ തിരിച്ചുവരവിനുണ്ട്. 

READ MORE: മറ്റൊരു റെക്കോർഡ് കൂടി സ്വന്തമാക്കി ധോണി; ഐപിഎല്ലിലെ ഏറ്റവും പ്രായമേറിയ ക്യാപ്റ്റൻ

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ഗില്ലും സൂര്യയും ഇന്നും ഫ്‌ളോപ്പ്; ധരംശാല ടി20യില്‍ ഇന്ത്യക്ക് ഏഴ് വിക്കറ്റ് ജയം, ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയില്‍ മുന്നില്‍
ദക്ഷിണാഫ്രിക്ക തകര്‍ന്നു, ധരംശാല ടി20യില്‍ ഇന്ത്യക്ക് കുഞ്ഞന്‍ വിജയലക്ഷ്യം