മുംബൈ ഇന്ത്യൻസിൽ ആരും ഒറ്റക്ക് തീരുമാനങ്ങളെടുക്കാറില്ല, വിമർശനങ്ങള്‍ക്ക് മറുപടിയുമായി കെയ്റോണ്‍ പൊള്ളാര്‍ഡ്

By Web TeamFirst Published Mar 26, 2024, 11:36 AM IST
Highlights

ഗുജറാത്തിൽ ഹാർദിക് ടോപ് ഓർഡറിൽ ബാറ്റ് ചെയ്തതും വിമർശകർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ ഹാർദിക് ഏഴാമനായി ബാറ്റ് ചെയ്യാൻഎത്തിയത് ടീം കൂട്ടായെടുത്ത തീരുമാനം ആണെന്ന് പറയുന്നു ബാറ്റിംഗ് കോച്ച് കെയ്റോൺ പൊള്ളാർഡ്

മുംബൈ: ഐപിഎല്ലിലെ ആദ്യ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റൻസിനെതിരായ തോൽവിക്ക് പിന്നാലെ വിമർശനങ്ങളുടെ മുൾമുനയിലായ മുംബൈ ഇന്ത്യൻസ് നായകൻ ഹാർദ്ദിക് പണ്ഡ്യയെ പിന്തുണച്ച് ബാറ്റിംഗ് കോച്ച് കെയ്റോൺ പൊള്ളാർഡ്. ഹാർദിക്കിന്‍റെ തീരുമാനങ്ങൾ ടീമിന്‍റെ കൂട്ടായ അഭിപ്രായങ്ങളാണെന്ന് പൊളളാർഡ് പറഞ്ഞു. ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ ആറ് റണ്ണിനായിരുന്നു മുംബൈ ഇന്ത്യൻസിന്‍റെ തോൽവി. ഏഴാമനായി ക്രീസിലെത്തിയ ഹാർദ്ദിക് പണ്ഡ്യ കുറച്ചുകൂടി നേരത്തേ ബാറ്റിംഗിന് ഇറങ്ങിയിരുന്നെങ്കിൽ മുംബൈ ജയിച്ചേനെയെന്നും ക്യാപ്റ്റൻ എന്ന നിലയിൽ ഹാർദിക്കിന്‍റെ പരാജയമാണിതെന്നുമാണ് പ്രധാന വിമർശനം.

ഗുജറാത്തിൽ ഹാർദിക് ടോപ് ഓർഡറിൽ ബാറ്റ് ചെയ്തതും വിമർശകർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ ഹാർദിക് ഏഴാമനായി ബാറ്റ് ചെയ്യാൻഎത്തിയത് ടീം കൂട്ടായെടുത്ത തീരുമാനം ആണെന്ന് പറയുന്നു ബാറ്റിംഗ് കോച്ച് കെയ്റോൺ പൊള്ളാർഡ്. മുംബൈ ഇന്ത്യൻസിൽ ആരും ഏകാധിപതികളല്ല. ഒരാളും ഒറ്റയ്ക്ക് തീരുമാനമെടുത്ത് അത് നടപ്പാക്കാറില്ല. എല്ലാം ടീം അംഗങ്ങള്‍ കൂട്ടായി ആലോചിച്ചെടുക്കുന്ന തീരുമാനങ്ങളാണ്.ഇത്തരം സന്ദർഭങ്ങളിൽ ടിം ഡേവിഡ് മുൻപ് നന്നായി കളിച്ചിട്ടുണ്ട്. അതുകൊണ്ടാണ് ഹാർദിക്കിന് മുൻപ് ബാറ്റിംഗിന്  ഇറങ്ങിയത്. അതിന് ഹാര്‍ദ്ദിക് ഇത് ചെയ്തു, ഹാര്‍ദ്ദിക് അത് ചെയ്തു എന്ന് പറഞ്ഞ് കുറ്റപ്പെടുത്തുന്നത് നിര്‍ത്തു.

സഞ്ജുവിന്‍റെ തലയിലിരുന്ന ഓറഞ്ച് ക്യാപ് ഇപ്പോ കോലിയുടെ തലയില്‍, രണ്ടാം സ്ഥാനത്തിനും പുതിയ അവകാശി

ടീം എന്ന നിലയിൽ വ്യക്തമായ പദ്ധതികളോടെയാണ് മുംബൈ മുന്നോട്ട് പോകുന്നത്. ആരൊക്കെ എവിടെയൊക്കെ കളിക്കണമെന്ന് നേരത്തേ നിശ്ചയിക്കുന്നതാണ്. ഇതിന് ഹാർദിക്കിനെ മാത്രം കുറ്റപ്പെടുത്താൻ കഴിയില്ലെന്നും പൊള്ളാർഡ് വ്യക്തമാക്കി. ജസ്പ്രീത് ബുമ്രക്ക്യ്ക്ക് പകരം ഹാർദിക് ബൗളിംഗ് ഓപ്പൺ ചെയ്തതിനെയും പൊള്ളാർഡ് ന്യായീകരിച്ചു. പുതിയ പന്ത് സ്വിംഗ് ചെയ്യിക്കാൻ കഴിവുള്ള ബൗളറാണ് ഹാർദിക്. കഴിഞ്ഞ രണ്ടുവർഷം ഗുജറാത്തിനായി ഹാർദിക് തുടക്കത്തിൽ നന്നായി പന്തെറിഞ്ഞു. ഇതേ ഹാർദിക് മുംബൈയ്ക്കായി ബൗളിംഗ് ഓപ്പൺ ചെയ്തതിൽ പുതിയതായി ഒന്നുമില്ലെന്നും പൊള്ളാർഡ് പറഞ്ഞു.

Powered By

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!