Asianet News MalayalamAsianet News Malayalam

സഞ്ജുവിന്‍റെ തലയിലിരുന്ന ഓറഞ്ച് ക്യാപ് ഇപ്പോ കോലിയുടെ തലയില്‍, രണ്ടാം സ്ഥാനത്തിനും പുതിയ അവകാശി

വിരാട് കോലിക്ക് 142.02 പ്രഹരശേഷിയും സാം കറന് 134.37 പ്രഹരശേഷിയുമുള്ളപ്പോള്‍ സഞ്ജുവിന് 157.69 പ്രഹരശേഷിയുണ്ട്.

Virat Kohli owns Orange cap from Sanju Samson after heroics vs Punjab Kings in IPL 2024
Author
First Published Mar 26, 2024, 10:36 AM IST

മുംബൈ: ഐപിഎല്ലിലെ ആദ്യ റൗണ്ട് പോരാട്ടങ്ങള്‍ കഴിഞ്ഞപ്പോള്‍ 82 റണ്‍സുമായി റണ്‍വേട്ടയില്‍ ഒന്നാം സ്ഥാനത്തായിരുന്ന രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ മൂന്നാം സ്ഥാനത്തേക്ക് വീണു. ഇന്നലെ പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തില്‍ 77 റണ്‍സടിച്ചതോടെ വിരാട് കോലി 98 റണ്‍സുമായി റണ്‍വേട്ടയില്‍ ഒന്നാം സ്ഥാനത്തേക്ക് കയറി. ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരായ ആദ്യ മത്സരത്തില്‍ കോലി 21 റണ്‍സടിച്ചിരുന്നു.

പഞ്ചാബ് കിംഗ്സിനായി ബൗളിംഗില്‍ തിളങ്ങുന്നില്ലെങ്കിലും ബാറ്റിംഗില്‍ തിളങ്ങുന്ന സാം കറനാണ് റണ്‍വേട്ടയില്‍ രണ്ടാം സ്ഥാനത്ത്. രണ്ട് മത്സരങ്ങളില്‍ 86 റണ്‍സാണ് സാം കറന്‍ നേടിയത്. 82 റണ്‍സുമായി സഞ്ജു മൂന്നാം സ്ഥാനത്താണ്. ആദ്യ മൂന്ന് താരങ്ങളില്‍ ഏറ്റവും മികച്ച സ്ട്രൈക്ക് റേറ്റുള്ള ബാറ്ററും സ‌ഞ്ജുവാണ്.

'മറ്റുള്ളവരുടെ ചവറ്, അവർക്ക് നിധി', യാഷ് ദയാലിനെക്കുറിച്ച് മുരളി കാർത്തിക്; വായടപ്പിച്ച മറുപടിയുമായി ആർസിബി

വിരാട് കോലിക്ക് 142.02 പ്രഹരശേഷിയും സാം കറന് 134.37 പ്രഹരശേഷിയുമുള്ളപ്പോള്‍ സഞ്ജുവിന് 157.69 പ്രഹരശേഷിയുണ്ട്. എന്നാല്‍ പ്രഹരശേഷിയില്‍ സഞ്ജുവിനും മുന്നിലുള്ള മൂന്ന് താരങ്ങള്‍ ആദ്യ പത്തിലുണ്ട്.രണ്ട് കളികളില്‍ 67 റണ്‍സുള്ള പ‍ഞ്ചാബ് നായകന്‍ ശീഖര്‍ ധവാനാണ് റണ്‍വേട്ടയിവല്‍ നാലാമത്. 66 റണ്‍സുള്ള ദിനേശ് കാര്‍ത്തിക്കിന്‍റെ പ്രഹരശേഷി 183.33 ആണ്. 64 റണ്‍സുമായി ആറാം സ്ഥാനത്തുള്ള ആന്ദ്ര റസലിന്‍റെ സ്ട്രൈക്ക് റേറ്റാകാട്ടെ 256 ആണ്.

ചിന്നസ്വാമിയിൽ വലിയ സുരക്ഷാ വീഴ്ച, ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി കോലിയുടെ കാല്‍ക്കല്‍ വീണ് കെട്ടിപ്പിടിച്ച് ആരാധകൻ

63 റണ്‍സുമായി റണ്‍വേട്ടയില്‍ എട്ടാം സ്ഥാനത്തുള്ള ഹെന്‍റിച്ച് ക്ലാസന് 217.24 പ്രഹരശേഷിയുണ്ട്. നിക്കോളാസ് പുരാന്‍(64), അനുജ് റാവത്ത്(59), കെ എല്‍ രാഹുല്‍(58) എന്നിവരാണ് നിലവില്‍ റണ്‍വേട്ടയില ആദ്യ പത്തിലുള്ളവര്‍. വ്യാഴാഴ്ച ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ആണ് രാജസ്ഥാന്‍ റോയല്‍സിന്‍റെ അടുത്ത മത്സരം. ഈ മത്സരത്തില്‍ തിളങ്ങിയാല്‍ സഞ്ജു സാംസണ് വീണ്ടും ഓറഞ്ച് ക്യാപ് തിരികെ തലയില്‍ വെക്കാം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Follow Us:
Download App:
  • android
  • ios