Asianet News MalayalamAsianet News Malayalam

അക്കാലത്ത് ആത്മഹത്യയെ കുറിച്ച് ചിന്തിച്ചു; ദുരിതകാലം ഓര്‍ത്തെടുത്ത് റോബിന്‍ ഉത്തപ്പ

ഒരിക്കല്‍ കടുത്ത വിഷാദരോഗത്തിന് അടിമപ്പെട്ടിരുന്നുവെന്ന് വെളിപ്പെടുത്തി കേരള ക്രിക്കറ്റ് താരം റോബിന്‍ ഉത്തപ്പ. ആ സമയങ്ങളില്‍ ആത്മഹത്യയെ കുറിച്ച് ചിന്തിച്ചിരുന്നുവെന്ന് താരം വെളിപ്പെടുത്തി.

robin uthappa talking on his past and suicide attempt
Author
Bengaluru, First Published Jun 4, 2020, 2:32 PM IST

ബംഗളൂരു: ഒരിക്കല്‍ കടുത്ത വിഷാദരോഗത്തിന് അടിമപ്പെട്ടിരുന്നുവെന്ന് വെളിപ്പെടുത്തി കേരള ക്രിക്കറ്റ് താരം റോബിന്‍ ഉത്തപ്പ. ആ സമയങ്ങളില്‍ ആത്മഹത്യയെ കുറിച്ച് ചിന്തിച്ചിരുന്നുവെന്ന് താരം വെളിപ്പെടുത്തി. രാജസ്ഥാന്‍ ഫൗണ്ടേഷന്റെ 'മൈന്‍ഡ്, ബോഡി ആന്‍ഡ് സോള്‍' എന്ന ലൈവ് ചാറ്റ് ഷോയിലാണ് ഉത്തപ്പ ഇക്കാര്യം പറഞ്ഞത്.

അക്കാലത്ത് എന്റെ ജീവിതത്തില്‍ എന്താണ് സംഭവിക്കുന്നത് എന്നതിനെക്കുറിച്ച് യാതൊരു ധാരണയുമുണ്ടായിരുന്നില്ല. ഉത്തപ്പ തുടര്‍ത്തു... ''2009-2011 കാലഘട്ടങ്ങളിലാണ് കടുത്ത വിഷാദ രോഗത്തിന് അടിമപ്പെട്ടത്. അക്കാലത്ത് ക്രിക്കറ്റിനെക്കുറിച്ച് ചിന്തിക്കാന്‍ പോലും സാധിച്ചിരുന്നില്ല. ഈ ദിവസം എങ്ങനെ പൂര്‍ത്തിയാക്കും എന്നായിരുന്നു അന്ന് എന്റെ ചിന്ത. ഓരോ ദിവസവും എന്നെക്കുറിച്ചുതന്നെ ചിന്തിച്ചാണ് കഴിച്ചുകൂട്ടിയിരുന്നത്. ബാല്‍ക്കണിയില്‍ ഇരിക്കുമ്പോള്‍ ഒന്നു മുതല്‍ മൂന്നു വരെ എണ്ണിയശേഷം താഴേക്ക് എടുത്തുചാടിയാലോ എന്നു തോന്നും. 

എല്ലാ ദിവസവും തന്നെ അതിന്റെ വിഷമതകള്‍ എന്നെ അലട്ടിയിരുന്നു. മുന്നോട്ടുള്ള ജീവിതം കഠിനമായതോടെയാണ് ഡയറി എഴുതുന്ന ശീലത്തിലേക്ക് കടന്നതായി ഉത്തപ്പ വെളിപ്പെടുത്തി. ഫോം വീണ്ടെടുക്കാന്‍ മണിക്കൂറുകളോളം ഞാന്‍ നെറ്റ്‌സില്‍ പരിശീലിച്ചിരുന്നു. പക്ഷേ, ഗുണമുണ്ടായില്ല. ചില സമയത്ത് പ്രശ്‌നങ്ങളുള്ളതായി സ്വയം അംഗീകരിക്കാന്‍ നമുക്കു കഴിയാറില്ല. ഇത്തരം ഘട്ടങ്ങളില്‍ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് അംഗീകരിക്കുകയും പരിഹരിക്കുകയും ചെയ്യുകയാണ് പ്രധാനം.'' ഉത്തപ്പ പറഞ്ഞു.

ഈ ഐപിഎല്‍ സീസണിനു മുന്നോടിയായുള്ള താരലേലത്തില്‍ മൂന്നു കോടി രൂപയ്ക്ക് രാജസ്ഥാന്‍ റോയല്‍സ് ഉത്തപ്പയെ ടീമിലെടുത്തിരുന്നു.

Follow Us:
Download App:
  • android
  • ios