
ഡര്‍ഹാം: ഇംഗ്ലണ്ടിലെ ആഭ്യന്തര ഏഖദിന ചാമ്പ്യൻഷിപ്പായ വണ്‍ ഡേ കപ്പില്‍ നോര്‍ത്താംപ്ടൺഷെയറിനായി ബാറ്റിംഗ് വെടിക്കെട്ടുമായി ഇന്ത്യൻ താരം പൃഥ്വി ഷാ.ഡർഹാമിനെതിരായ മത്സരത്തില്‍ ഓപ്പണറായി ഇറങ്ങിയ പൃഥ്വി ഷാ 71 പന്തില്‍ 97 റണ്‍സടിച്ചു. 16 ബൗണ്ടറിയും ഒരു സിക്സും അടങ്ങുന്നതായിരുന്നു പൃഥ്വിയുടെ ഇന്നിംഗ്സ്.
പൃഥ്വി ഷായുടെ വെടിക്കെട്ട് ഇന്നിംഗ്സിനും പക്ഷെ നോര്‍ത്താംപ്ടൺഷെയറിനെ ജയിപ്പിക്കാനായില്ല. മറുപടി ബാറ്റിംഗില്‍ കോളിന്‍ അക്കര്‍മാന്‍റെ തകര്‍പ്പന്‍ സെഞ്ചുറിയുടെ ബലത്തില്‍(108 പന്തില്‍ 106) ഡര്‍ഹാം 48.1 ഓവറില്‍ ലക്ഷ്യത്തിലെത്തി. ക്യാപ്റ്റൻ അലക്സ് ലീസ് 55 റണ്‍സെടുത്തു. ആദ്യം ബാറ്റ് ചെയ്ത നോര്‍ത്താംപ്ടൺഷെയറിനായി പൃഥ്വി ഷാക്ക് പുറമെ ബാർട്‌ലെറ്റ്(34), ക്യാപ്റ്റന്‍ ലൂയിസ് മക് മനസ്(32) എന്നിവര്‍ മാത്രമെ ബാറ്റിംഗില്‍ തിളങ്ങിയുള്ളു.
ശ്രീലങ്കക്കെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യൻ താരങ്ങള്‍ ഇറങ്ങിയത് കറുത്ത ആം ബാന്‍ഡ് ധരിച്ച്, കാരണമറിയാം
നോര്‍ത്താംപ്ടൺഷെയറിനായി ഈ സീസണില്‍ നാലു മത്സരങ്ങളില്‍ ബാറ്റിംഗിനിറങ്ങിയ പൃഥ്വി ഷാ 222 റണ്‍സടിച്ച് ടൂര്‍ണമെന്‍റിലെ റണ്‍വേട്ടയില്‍ മൂന്നാം സ്ഥാനത്തുണ്ട്. 55.50 ശരാശരിയുള്ള പൃഥ്വി ഷാക്ക് 129.07 സ്ട്രൈക്ക് റേറ്റുമുണ്ട്. ജയത്തോടെ ഒമ്പത് ടീമുകളുള്ള എ ഗ്രൂപ്പില്‍ ഡര്‍ഹം ആറാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ തോല്‍വിയോടെ നോര്‍ത്താംപ്ടൺഷെയർ എട്ടാം സ്ഥാനത്താണ്.
മറ്റൊരു മത്സരത്തില്‍ സോമര്‍സെറ്റിനെതിരെ ലങ്കാഷെയറിനായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യൻ താരം വെങ്കിടേഷ് അയ്യര്‍ക്ക് ബാറ്റിംഗില്‍ തിളങ്ങാനായില്ല. അഞ്ച് പന്തില്‍ നാലു റണ്‍സെടുത്ത് വെങ്കിടേഷ് അയ്യര്‍ പുറത്തായപ്പോള്‍ ആദ്യം ബാറ്റ് ചെയ്ത ലങ്കാഷെയര്‍ 49.1ഓവറില്‍ 218 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ സോമര്‍സെറ്റ് 40.5 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!