യാത്രാപാസില്ലാതെ അടിച്ചുപൊളിക്കാന്‍ ഗോവയിലേക്ക്; ക്രിക്കറ്റ് താരം പൃഥ്വി ഷായെ പൊലീസ് തടഞ്ഞു

By Web TeamFirst Published May 16, 2021, 11:52 AM IST
Highlights

ഒരു മണിക്കൂറോളം വഴിയിൽ കുടുങ്ങിയ താരം പിന്നീട് ഓൺലൈനായി പാസ് വാങ്ങി യാത്ര തുടർന്നു.

അംമ്പോലി: രാജ്യത്ത് കൊവിഡ് വ്യാപിക്കുന്നതിനിടെ അവധിക്കാലം ആഘോഷിക്കാനായി മഹാരാഷ്‌ട്രയില്‍ നിന്ന് ഗോവയിലേക്ക് പോയ ക്രിക്കറ്റ് താരം പൃഥ്വി ഷായെ പൊലീസ് തടഞ്ഞു. യാത്രാപാസില്ലാതെ കാറില്‍ യാത്ര ചെയ്തതിനാണ് അംമ്പോലിയിൽ വച്ച് പൊലീസ് തടഞ്ഞത്. 

ഒരു മണിക്കൂറോളം വഴിയിൽ കുടുങ്ങിയ താരം പിന്നീട് ഓൺലൈനായി പാസ് വാങ്ങി യാത്ര തുടർന്നു. യാത്രക്കാര്‍ക്ക് മഹാരാഷ്‌ട്ര സര്‍ക്കാര്‍ ഇ-പാസ് നിര്‍ബന്ധമാക്കിയിരുന്നു. രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം അതിരൂക്ഷമായതോടെ ഐപിഎല്‍ പതിനാലാം സീസണ്‍ നിര്‍ത്തിവച്ചതിനാല്‍ അവധിക്കാലം ആഘോഷിക്കാന്‍ ഗോവയിലേക്ക് പോവുകയായിരുന്നു പൃഥ്വി ഷാ. കൊവിഡ് രോഗികളുടെ എണ്ണം കൂടുന്നതിനാൽ ഗോവയിൽ ലോക്ക്‌ഡൗൺ ഏർപ്പെടുത്തിയിട്ടുമുണ്ട്. 

ഐപിഎല്ലിൽ മികച്ച പ്രകടനം നടത്തിയിട്ടും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിനുള്ള ടീമിൽ താരത്തിന് ഇടം കിട്ടിയിരുന്നില്ല. ഡല്‍ഹി ക്യാപിറ്റല്‍സിനായി സീസണില്‍ എട്ട് മത്സരങ്ങളില്‍ 166.48 സ്‌ട്രൈക്ക് റേറ്റിലും 38.50 ശരാശരിയിലും 308 റണ്‍സ് നേടിയിരുന്നു. മൂന്ന് അര്‍ധ സെഞ്ചുറികള്‍ ഉള്‍പ്പടെയാണിത്. അതേസമയം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനായി ഇന്ത്യന്‍ ടീം ജൂണ്‍ മൂന്നിന് ഇംഗ്ലണ്ടിലേക്ക് തിരിക്കും. ബുധനാഴ്‌ച മുംബൈയില്‍ ബയോ-ബബിള്‍ ആരംഭിക്കും. 

ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനല്‍: കോലിപ്പട ജൂൺ മൂന്നിന് ഇംഗ്ലണ്ടിലേക്ക്, രണ്ട് താരങ്ങള്‍ സംശയത്തില്‍

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!