
മൊഹാലി: ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരയില്‍(IND vs SL) 434 ടെസ്റ്റ് വിക്കറ്റുകളെന്ന പേസ് ഇതിഹാസം കപില്‍ ദേവിന്‍റെ(Kapil Dev) റെക്കോര്‍ഡ് മറികടന്ന് ടെസ്റ്റ് വിക്കറ്റ് വേട്ടയില്‍ ഇന്ത്യക്കാരില്‍ രണ്ടാമനായ ആര്‍ അശ്വിനെ(R Ashwin) വാനോളം പുകഴ്ത്തി ക്രിക്കറ്റ് ലോകം. ജഡേജയുടെ ഓള്‍ റൗണ്ട് പ്രകടനത്തിലും അശ്വിന്‍റെ നേട്ടം ആരാധര്‍ക്ക് ഇരട്ടി മധുരമായി.
മതിയായ അവസരങ്ങള്‍ കിട്ടിയിരുന്നെങ്കില്‍ അശ്വിന്‍ വളരെ നേരത്തെ തന്‍റെ റെക്കോര്‍ഡ് മറികടക്കുമായിരുന്നുവെന്ന് കപില്‍ ദേവ് പറഞ്ഞു. അശ്വിന്‍റേത് മഹത്തായ നേട്ടമാണ്. പ്രത്യേകിച്ചും കഴിഞ്ഞ കാലത്ത് മതിയായ അവസരങ്ങള്‍ ലഭിക്കാത്ത ഒരു കളിക്കാരനെന്ന നിലയില്‍. അവസരങ്ങള്‍ കിട്ടിയിരുന്നെങ്കില്‍ അശ്വിന്‍ വളരെ നേരത്തെ എന്‍റെ റെക്കോര്‍ഡ് മറികടക്കുമായിരുന്നു. എന്‍റെ റെക്കോര്‍ഡ് അശ്വിന്‍ മറികടന്നതില്‍ സന്തോഷമുണ്ട്. ഞാനെന്തിനാണ് രണ്ടാം സ്ഥാനത്തിരിക്കുന്നത്. എന്‍റെ കാലം കഴിഞ്ഞു-മിഡ് ഡേ പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ കപില്‍ ദേവ് പറഞ്ഞു.
ഷെയ്ന്‍ വോണിന്‍റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്, അസ്വാഭാവികത ഇല്ലെന്ന് തായ് പൊലീസ്
ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റിന്‍റെ മൂന്നാം ദിനമാണ് അശ്വിന്‍ റെക്കോര്‍ഡ് നേട്ടത്തിലെത്തിയത്. ശ്രീലങ്കന്‍ ബാറ്റര്‍ ചരിത് അസലങ്കയെ പുറത്താക്കിയാണ് 35കാരനായ അശ്വിന്‍ കപിലിനെ മറികടന്ന് 435 വിക്കറ്റിലെത്തിയത്. 619 വിക്കറ്റുകള്‍ നേടിയിട്ടുള്ള അനില്‍ കുംബ്ലെയാണ് ഇന്ത്യന്‍ ബൗളര്‍മാരില്‍ ഇനി അശ്വിന് മുന്നില്‍. 2004ലാണ് കുംബ്ലെ കപിലിന്‍റെ 434 ടെസ്റ്റ് വിക്കറ്റുകളെന്ന റെക്കോര്‍ഡ് മറികടന്നത്. 18 വര്‍ഷത്തിനുശേഷമാണ് മറ്റൊരു ഇന്ത്യന്‍ ബൗളര്‍ കപിലിനെ പിന്നിലാക്കി രണ്ടാം സ്ഥാനത്തേക്ക് ഉയരുന്നത്.
പാക് നായിക ബിസ്മ മറൂഫിന്റെ കുഞ്ഞിനെ കൊഞ്ചിച്ച് ഇന്ത്യന്‍ വനിതാ താരങ്ങള്‍; സച്ചിനും ബൗള്‍ഡ്
ബുദ്ധിമാനായ ബൗളറായ അശ്വിന്‍ ഇനി 500 വിക്കറ്റാണ് ലക്ഷ്യമിടേണ്ടതെന്നും കപില്‍ പറഞ്ഞു. അത് അദ്ദേഹം നേടുമെന്ന് എനിക്കുറപ്പുണ്ട്. അതിലപ്പുറവും അദ്ദേഹം സ്വന്തമാക്കാനിടയുണ്ട്-കപില്‍ പറഞ്ഞു. 28 വര്‍ഷം മുമ്പ് കപില്‍ ദേവിന്‍റെ റെക്കോര്‍ഡ് നേട്ടത്തിന് കൈയടിച്ചിട്ടുള്ള തനിക്ക് ഒരിക്കലും സ്വപ്നം കാണാന്‍ പോലും കഴിയാത്ത നേട്ടമാണിതെന്നായിരുന്നു റെക്കോര്‍ഡ് പ്രകടനത്തിനുശേഷം അശ്വിന്‍റെ പ്രതികരണം.
ഞാനൊരു ഓഫ് സ്പിന്നറായി മാറുമെന്നോ രാജ്യത്തിനായി കളിക്കുമെന്നോ കപില്‍ ദേവിന്‍റെ റെക്കോര്‍ഡ് തകര്‍ക്കുമെന്നോ എന്നൊന്നും എന്‍റെ ചിന്തയില്‍ പോലും ഉണ്ടായിരുന്നില്ല. റെക്കോര്‍ഡ് നേട്ടത്തേക്കാള്‍ ടീമിന് ജയം നേടാനായി എന്നതാണ് പ്രധാനമെന്നും അശ്വിന്‍ പറഞ്ഞിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!