Latest Videos

അശ്വിനെ ഒഴിവാക്കിയത് ആശ്ചര്യപ്പെടുത്തുന്നു; ഇന്ത്യന്‍ ടീമിനെതിരെ തുറന്നടിച്ച് ഗവാസ്‌കര്‍

By Web TeamFirst Published Aug 23, 2019, 10:55 AM IST
Highlights

ആന്‍റിഗ്വ ടെസ്റ്റിലെ പ്ലെയിംഗ് ഇലവനില്‍ നിന്ന് അശ്വിനെ തഴഞ്ഞത് ചോദ്യം ചെയ്ത് മുന്‍ നായകന്‍ സുനില്‍ ഗാവസ്‌കര്‍

ആന്‍റിഗ്വ: വിന്‍ഡീസിനെതിരെ നടന്നുകൊണ്ടിരിക്കുന്ന ആന്‍റിഗ്വ ടെസ്റ്റില്‍ ഇന്ത്യന്‍ പ്ലെയിംഗ് ഇലവനില്‍ സ്റ്റാര്‍ സ്‌പിന്നര്‍ ആര്‍ അശ്വിന്‍ ഇടംപിടിക്കാത്തത് ശ്രദ്ധേയമായിരുന്നു. അശ്വിനെ മറികടന്ന് രവീന്ദ്ര ജഡേജക്കാണ് ടീം ഇന്ത്യ ആന്‍റിഗ്വയില്‍ അവസരം നല്‍കിയത്. ഇതിനെ ചോദ്യം ചെയ്ത് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ നായകന്‍ സുനില്‍ ഗാവസ്‌കര്‍. 

വിന്‍ഡീസിനെതിരെ മികച്ച റെക്കോര്‍ഡുള്ള താരം പ്ലെയിംഗ് ഇലവനില്‍ ഇടംപിടിക്കാത്തത് തന്നെ ആശ്ചര്യപ്പെടുത്തുന്നതും ഞെട്ടിക്കുന്നതുമാണെന്ന് മത്സരത്തിന്‍റെ കമന്‍ററിക്കിടെ ഗാവസ്‌കര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ അശ്വിനെ ഒഴിവാക്കിയതിനെ ടീം ഉപനായകന്‍ അജിങ്ക്യ രഹാനെ ന്യായീകരിച്ചിട്ടുണ്ട്. അശ്വിനെ പോലൊരു മികച്ച താരമില്ലാത്തത് പ്രയാസമുണ്ടാക്കുന്നതാണ്. എന്നാല്‍ മികച്ച ടീം കോമ്പിനേഷനാണ് പ്രാധാന്യം കൊടുക്കുന്നത് എന്നായിരുന്നു രഹാനെയുടെ മറുപടി. 

ആര്‍ അശ്വിനും രോഹിത് ശര്‍മ്മയും പുറത്തായപ്പോള്‍ ഏക സ്‌പിന്നറായി രവീന്ദ്ര ജഡേജയും ആറാം ബാറ്റ്സ്‌മാനായി ഹനുമാ വിഹാരിയെയുമാണ് ഇന്ത്യന്‍ ടീം ഇലവനില്‍ ഉള്‍പ്പെടുത്തിയത്. അശ്വിന്‍ ടെസ്റ്റിലെ സ്ഥിരം സാന്നിധ്യമായിരിക്കില്ല എന്ന സൂചനകൂടിയാണ് ഇത് നല്‍കുന്നത്. എന്നാല്‍ ഏറെക്കാലം ടെസ്റ്റില്‍ ഇന്ത്യയുടെ വിശ്വസ്‌ത താരമായിരുന്നു അശ്വിന്‍. 65 ടെസ്റ്റില്‍ 342 വിക്കറ്റും 2361 റണ്‍സും അശ്വിനുണ്ട്. വിന്‍ഡീസിനെതിരെ 11 മത്സരങ്ങളില്‍ 60 വിക്കറ്റ് നേടി. 

click me!