
ലണ്ടന്‍: കടുത്ത വിമര്‍ശനങ്ങള്‍ക്ക് നടുക്കാണ് ഇന്ത്യയുടെ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് താരങ്ങളായ ചേതേശ്വര്‍ പൂജാരയും വൈസ് ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെയും. ഇതുവരേയും ടീമില്‍ നിന്ന് പുറത്താക്കണമെന്ന ആവശ്യവും ഉയര്‍ന്നുക്കഴിഞ്ഞു. മുന്‍ ഇന്ത്യന്‍ താരം വിവിഎസ് ലക്ഷ്മണ്‍ ഉള്‍പ്പെടെയുള്ളവര്‍ വിമര്‍ശനവുമായി രംഗത്തെത്തി. വിമര്‍ശനങ്ങല്‍ക്കിടയിലും പിന്തുണയുമായി എത്തിയിരിക്കുകയാണ് ഇതിഹാസതാരം സുനില്‍ ഗവാസ്‌കര്‍. ബാറ്റിംഗ് കൊച്ചിനെയാണ് അദ്ദേഹം പേര് പറയാതെ വിമര്‍ശിച്ചിരിക്കുന്നത്.
ഒരേ രീതിയിലാണ് ഇരുവരും പുറത്താകുന്നതെങ്കില്‍ അതവരുടെ മാത്രം പ്രശ്‌നമല്ലെന്നാണ് ഗവാസ്‌കറിന്റെ പക്ഷം. അദ്ദേഹം വിശദീകരിക്കുന്നതിങ്ങനെ... ''രഹാനെയെ പുറത്താക്കമെന്ന് പറയുന്നുവര്‍ക്ക് മറ്റെന്തോ ലക്ഷ്യങ്ങളുണ്ട്. ഐസിസി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയുടെ ടോപ് സ്‌കോറര്‍ രഹാനെയാണെന്ന് ഓര്‍ക്കണം. മറ്റു താരങ്ങള്‍ പരാജയപ്പെട്ടപ്പോള്‍ അവന്റെ ബാറ്റിംഗാണ് തുണയായത്.
രഹാനെയ്ക്ക് ഇനിയും അവസരങ്ങള്‍ നല്‍കണം. ഒരേ ശൈലിയാണ് അദ്ദേഹം പുറത്താകുന്നതെങ്കില്‍ അത് അയാളുടെ മാത്രം പ്രശ്‌നമല്ല. സാങ്കേതിക പ്രശ്‌നങ്ങള്‍ വിശദീകരിക്കാന്‍ ടീമിനൊപ്പം മറ്റു കോച്ചിംഗ് സ്റ്റാഫുമാരുണ്ട്. തുടര്‍ച്ചയായി പുറത്താവുമ്പോള്‍ അത് രഹാനെയുടെ മാത്രം പ്രശ്‌നമല്ല. അദ്ദേഹത്തെ സഹായിക്കുന്ന സ്റ്റാഫുകളുടെയും കൂടി പ്രശ്‌നമാണ്.
രണ്ട് താരങ്ങള്‍ക്കെതിരെ മാത്രമാണ് ഇപ്പോള്‍ പ്രധാനമായും വിമര്‍ശനം ഉയരുന്നത്. അവര്‍ പറയുന്നത് കേട്ട് ഇരുവരേയും പുറത്താക്കിയെന്ന് കരുതി ജേഴ്‌സിയൂരിയെറിഞ്ഞ് ഒരു രംഗം സൃഷ്ടിക്കാനൊന്നും പോകുന്നില്ല.'' ഗവാസ്‌കര്‍ വ്യക്തമാക്കി.
ഇരുവരും നിറംമങ്ങിയപ്പോള്‍ ഇന്ത്യ 364ന് പുറത്താവുകയായിരുന്നു. കെ എല്‍ രാഹുലിന്റെ സെഞ്ചുറിയാണ് (129) ഇന്ത്യക്ക് തുണയായത്. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇംഗ്ലണ്ട് രണ്ടാം ദിവസം സ്റ്റംപെടുക്കുമ്പോള്‍ മൂന്നിന് 119 എന്ന നിലയിലാണ്. പൂജാര ഒമ്പതും രഹാനെ ഒരു റണ്‍സിനും പുറത്തായിരുന്നു.