Asianet News MalayalamAsianet News Malayalam

റിഷഭ് പന്ത് ആന്‍ഡേഴ്സണെ റിവേഴ്സ് സ്വീപ്പ് ചെയ്തതിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി രവി ശാസ്ത്രി

കഴിഞ്ഞവര്‍ഷം പന്തിനോട് സംസാരിച്ചപ്പോള്‍ ബാറ്റിംഗിനെക്കുറിച്ച് സംസാരിച്ചിരുന്നുവെന്ന് സ്കൈ സ്പോര്‍ട്സിലെ കമന്‍ററിക്കിടെ രവി ശാസ്ത്രി പറഞ്ഞു. ഓരോവട്ടവും ബാറ്റിംഗിനിറങ്ങുമ്പോള്‍ പന്തിന്‍റെ ഒരുപോലെയുള്ള ഷോട്ടുകള്‍കണ്ട് ബോറടിച്ചുവെന്നും എന്തെങ്കിലും വ്യത്യസ്തമായി ചെയ്യാനും താന്‍ പന്തിനോട് ആവശ്യപ്പെട്ടിരുന്നുവെന്നും ശാസ്ത്രി പറഞ്ഞു.

Ravi Shastri reveals why Rishabh Pant reverse swept Anderson
Author
Mumbai, First Published Jul 2, 2022, 11:09 PM IST

മുംബൈ: ഇംഗ്ലണ്ടിനെതിരായ എഡ്ജ്ബാസ്റ്റണ്‍ ക്രിക്കറ്റ് ടെസ്റ്റില്‍ തകര്‍പ്പന്‍ സെഞ്ചുറിയുമായി ഇന്ത്യയെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയതിന് പിന്നാലെ റിഷഭ് പന്ത് പേസര്‍മാര്‍ക്കെതിരെ റിവേഴ്സ് സ്വീപ്പ് കളിക്കാന്‍ തുടങ്ങിയതിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി മുന്‍ ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി. ഇന്നലെ എഡ്ജ്ബാസ്റ്റണില്‍ 146 റണ്‍സടിച്ച ഇന്നിംഗ്സിനിടെ ഇംഗ്ലീഷ് പേസര്‍ ജെയിംസ് ആന്‍ഡേഴ്സണെ റിഷഭ് പന്ത് റിവേഴ്സ് സ്വീപ്പ് ചെയ്തിരുന്നു.

ഇതാദ്യമായല്ല പന്ത് ആന്‍ഡേഴ്സണെതിരെ റിവേഴ്സ് സ്വീപ്പ് കളിക്കുന്നത്. ഈ വര്‍ഷമാദ്യം ഇംഗ്ലണ്ട് ടീമിന്‍റെ ഇന്ത്യന്‍ പര്യടനത്തിനിടയിലും ആന്‍ഡേഴ്സണെതിരെയും വൈറ്റ് ബോള്‍ സീരീസില്‍ ജോഫ്ര ആര്‍ച്ചര്‍ക്കെതിരെയും പന്ത് റിവേഴ്സ് സ്വീപ്പിലൂടെ ബൗണ്ടറി നേടി അമ്പപ്പിച്ചിരുന്നു.

ഇതാര് യുവിയോ എന്ന് സച്ചിന്‍, ബുമ്രയുടെ വെടിക്കെട്ടിന് കൈയടിച്ച് ക്രിക്കറ്റ് ലോകം

കഴിഞ്ഞവര്‍ഷം പന്തിനോട് സംസാരിച്ചപ്പോള്‍ ബാറ്റിംഗിനെക്കുറിച്ച് സംസാരിച്ചിരുന്നുവെന്ന് സ്കൈ സ്പോര്‍ട്സിലെ കമന്‍ററിക്കിടെ രവി ശാസ്ത്രി പറഞ്ഞു. ഓരോവട്ടവും ബാറ്റിംഗിനിറങ്ങുമ്പോള്‍ പന്തിന്‍റെ ഒരുപോലെയുള്ള ഷോട്ടുകള്‍കണ്ട് ബോറടിച്ചുവെന്നും എന്തെങ്കിലും വ്യത്യസ്തമായി ചെയ്യാനും താന്‍ പന്തിനോട് ആവശ്യപ്പെട്ടിരുന്നുവെന്നും ശാസ്ത്രി പറഞ്ഞു.

കഴിഞ്ഞവര്‍ഷം പന്തിനെ കണ്ടപ്പോള്‍ അവന്‍റെ ബാറ്റിംഗിനെക്കുറിച്ച് സംസാരിച്ചിരുന്നു. എല്ലായ്പ്പോഴും ക്രീസില്‍ നിന്ന് ചാടിയിറങ്ങി സിക്സടിക്കുന്നത് കണ്ട് ബോറടിച്ചു. നിനക്കും ബോറടിച്ചിട്ടുണ്ടാവില്ലെ എന്ന് ഞാനവനോട് ചോദിച്ചു. കുറച്ചു വ്യത്യസ്തമായ എന്തെങ്കിലും പരീക്ഷിച്ചുകൂടെ എന്നും ചോദിച്ചു. ആരും പരീക്ഷിക്കാത്തത്, റിവേഴ് സ്വീപ് പോലെ വല്ലതും. അതുകേട്ടതും അവന്‍റെ കണ്ണുകള്‍ തിളങ്ങുന്നത് ഞാന്‍ കണ്ടു. കളിക്കാരന്‍റെ കഴിവുകളെ പിന്തുണക്കുക എന്നത് പ്രധാനമാണെന്നും സ്കൈ സ്പോര്‍ട്സിലെ കമന്‍ററിക്കിടെ ശാസ്ത്രി പറഞ്ഞു.

അന്ന് യുവി, ഇന്ന് ബുമ്ര, ടെസ്റ്റിലും ടി20യിലും നാണക്കേടിന്‍റെ റെക്കോര്‍ഡ് ഇനി ബ്രോഡിന്‍റെ പേരില്‍

ആ സംസാരത്തിനുശേഷമാണ് പന്ത് അഹമ്മദാബാദില്‍ ആന്‍ഡേഴ്സണെതിരെ റിവേഴ്സ് സ്വീപ്പ് കളിച്ചത്. പിന്നീട് വൈറ്റ് ബോള്‍ സീരിസില്‍ ഇംഗ്ലണ്ടിന്‍റെ വേഗമേറിയ ബൗളര്‍മാരിലൊരാളായ ജോഫ്ര ആര്‍ച്ചര്‍ക്കെതിരെയും പന്ത് റിവേഴ്സ് സ്വീപ്പ് കളിച്ചുവെന്നും ശാസ്ത്രി പറ‌ഞ്ഞു. എഡ്ജ്ബാസ്റ്റണില്‍ 98-5 എന്ന നിലയില്‍ തകര്‍ന്ന ഇന്ത്യയെ പന്തും ജഡേജയും ചേര്‍ന്ന് ആറാം വിക്കറ്റില്‍ 222 റണ്‍സടിച്ച് കരകയറ്റുകയായിരുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios