സെലക്ടര്‍മാര്‍ ഒടുവില്‍ രാഹുല്‍ ത്രിപാഠിയെ കണ്ടു, കൈയടിച്ച് ആരാധകര്‍

Published : Jun 15, 2022, 09:36 PM IST
സെലക്ടര്‍മാര്‍ ഒടുവില്‍ രാഹുല്‍ ത്രിപാഠിയെ കണ്ടു, കൈയടിച്ച് ആരാധകര്‍

Synopsis

കഴിഞ്ഞ ഐപിഎല്‍ സീസണ്‍ വരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌‌സിന്‍റെ താരമായിരുന്ന രാഹുല്‍ ത്രിപാഠിയെ 8.5 കോടി രൂപയ്‌ക്കാണ് മെഗാതാരലേലത്തില്‍ സണ്‍റൈസേഴ്‌സ് സ്വന്തമാക്കിയത്. 14 മത്സരങ്ങളില്‍ മൂന്ന് അര്‍ധസെഞ്ചുറിയോടെ 37.55 ശരാശരിയില്‍ 413 റണ്‍സാണ് ത്രിപാഠി അടിച്ചു കൂട്ടിയത്. 158.24 പ്രഹരശേഷിയിലായിരുന്നു ത്രിപാഠിയുടെ റണ്‍വേട്ട.  ഉയര്‍ന്ന സ്‌കോര്‍ ആകട്ടെ 76ഉം.

മുംബൈ: സീനിയര്‍ താരങ്ങള്‍ക്കെല്ലാം വിശ്രമം നല്‍കി ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരക്കുള്ള(IND vs SA T20Is)   ഇന്ത്യന്‍ ടീമിനെ(Team India)സെലക്ടര്‍മാര്‍ പ്രഖ്യാപിച്ചപ്പോള്‍ സഞ്ജു സാംസണെ(Sanju Samson) ഒഴിവാക്കിയതിനൊപ്പം തന്നെ ചര്‍ച്ച ചെയ്യപ്പെട്ട പേരായിരുന്നു രാഹുല്‍ ത്രിപാഠിയുടേത്((Rahul Tripathi). ഐപിഎല്ലില്‍ സ്ഥിരതയാര്‍ന്ന പ്രകടനം പുറത്തെടുത്തിട്ടും രാഹുല്‍ ത്രിപാഠിയെ തഴഞ്ഞത് ആരാധകരെ  അത്ഭുതപ്പെട്ടത്തിയിരുന്നു. സണ്‍റൈസേഴ്സ് ഹൈദരാബാദ് പ്ലേ ഓഫ് കളിച്ചില്ലെങ്കിലും 31കാരനായ ത്രിപാഠിയുടെ പ്രകടനം ശ്രദ്ധിക്കപ്പെട്ടു.

കഴിഞ്ഞ ഐപിഎല്‍ സീസണ്‍ വരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌‌സിന്‍റെ താരമായിരുന്ന രാഹുല്‍ ത്രിപാഠിയെ 8.5 കോടി രൂപയ്‌ക്കാണ് മെഗാതാരലേലത്തില്‍ സണ്‍റൈസേഴ്‌സ് സ്വന്തമാക്കിയത്. 14 മത്സരങ്ങളില്‍ മൂന്ന് അര്‍ധസെഞ്ചുറിയോടെ 37.55 ശരാശരിയില്‍ 413 റണ്‍സാണ് ത്രിപാഠി അടിച്ചു കൂട്ടിയത്. 158.24 പ്രഹരശേഷിയിലായിരുന്നു ത്രിപാഠിയുടെ റണ്‍വേട്ട.  ഉയര്‍ന്ന സ്‌കോര്‍ ആകട്ടെ 76ഉം.

സീസണിലെ ഏറ്റവും മികച്ച നമ്പര്‍ ത്രീ ബാറ്റര്‍, പേരുമായി സെവാഗ്; പക്ഷേ താരം ഇന്ത്യന്‍ ടീമിലില്ല!

സീസണില്‍ ആദ്യ രണ്ട് മത്സരങ്ങളിലെ തോല്‍വിക്കുശേഷം സണ്‍റൈസേഴ്‌സ് തുടര്‍ച്ചയായി അഞ്ച് മത്സരങ്ങള്‍ ജയിച്ചപ്പോള്‍ അതില്‍ നിര്‍ണായക സംഭാവന നല്‍കാനും ത്രിപാഠിക്കായി. സണ്‍റൈസേഴ്സ് ജയിച്ച മത്സരങ്ങളില്‍ 39*, 17, 71, 34, 7* എന്നിങ്ങനെയായിരുന്നു ത്രിപാഠിയുടെ ബാറ്റിംഗ്.

ഐപിഎല്‍ കരിയറിലാകെ 76 മത്സരങ്ങളില്‍ 10 ഫിഫ്റ്റിയോടെ 1798 റണ്‍സാണ് ത്രിപാഠിക്കുള്ളത്. മികച്ച ഔട്ട് ഫീല്‍ഡറും കൂടിയായ ത്രിപാഠി ഐപിഎല്ലില്‍ തകര്‍പ്പന്‍ ക്യാച്ചുകളിലൂടെയും ശ്രദ്ധേയനായി.ഐപിഎല്‍ മികവിന്‍റെ അടിസ്ഥാനത്തില്‍ രാഹുല്‍ ത്രിപാഠിയെ ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ടി20 പരമ്പരയില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യമുയര്‍ന്നെങ്കിലും ഇന്ത്യന്‍ സെലക്‌ടര്‍മാര്‍ പരിഗണിച്ചില്ല. ഇന്ത്യന്‍ ടീമില്‍ രാഹുല്‍ ത്രിപാഠിക്ക് അവസരം നല്‍കാന്‍ വൈകുന്നതിനെ വീരേന്ദര്‍ സെവാഗ് അടക്കമുള്ള താരങ്ങള്‍ വിമര്‍ശിച്ചിരുന്നു. ടി20 ലോകകപ്പില്‍ രാഹുല്‍ ത്രിപാഠിയെ ഉള്‍പ്പെടുത്തണമെന്ന് ഓസീസ് ഇതിഹാസം മാത്യൂ ഹെയ്‌ഡന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു.

India squad for Ireland tour: Hardik Pandya (C), Bhuvneshwar Kumar (vc), Ishan Kishan, Ruturaj Gaikwad, Sanju Samson, Suryakumar Yadav, Venkatesh Iyer, Deepak Hooda, Rahul Tripathi, Dinesh Karthik (wk), Yuzvendra Chahal, Axar Patel, R Bishnoi, Harshal Patel, Avesh Khan, Arshdeep Singh, Umran Malik

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

'സഞ്ജു ഓപ്പണിംഗ് റോളില്‍ തിരിച്ചെത്തിയാല്‍ തിളങ്ങാനാവില്ല'; കാരണം വ്യക്തമാക്കി ഇര്‍ഫാന്‍ പത്താന്‍
ഒരൊറ്റ ജയം, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഇന്ത്യയെ പിന്തള്ളി ന്യൂസിലന്‍ഡ്