പ്രതീക്ഷയായി സഞ്ജു സാംസണ്‍ ക്രീസില്‍! രാജസ്ഥാന്‍ റോയല്‍സിന് രണ്ട് വിക്കറ്റ് നഷ്ടം; അനങ്ങാന്‍ വിടാതെ ലഖ്‌നൗ

Published : Mar 24, 2024, 04:19 PM ISTUpdated : Mar 24, 2024, 04:24 PM IST
പ്രതീക്ഷയായി സഞ്ജു സാംസണ്‍ ക്രീസില്‍! രാജസ്ഥാന്‍ റോയല്‍സിന് രണ്ട് വിക്കറ്റ് നഷ്ടം; അനങ്ങാന്‍ വിടാതെ ലഖ്‌നൗ

Synopsis

സ്ലോ വിക്കറ്റില്‍ പതിഞ്ഞ താളത്തിലായിരുന്നു രാജസ്ഥാന്റെ തുടക്കം. ബട്‌ലര്‍ നന്നായി ബുദ്ധിമുട്ടി. രണ്ട് ബൗണ്ടറി നേടി ആത്മവിശ്വാസം വീണ്ടെടുക്കുമ്പോഴേക്ക് വിക്കറ്റ് നഷ്ടമാവുകയും ചെയ്തു.

ജയ്പൂര്‍: ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് രണ്ട് വിക്കറ്റ് നഷ്ടം. ജയ്പൂര്‍ സവായ് മാന്‍സിംഗ് സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത രാജസ്ഥാന്‍ എട്ട് ഓവര്‍ പിന്നിടുമ്പോള്‍ രണ്ടിന് 63 എന്ന നിലയിലാണ്. ജോസ് ബട്‌ലര്‍ (11), യശസ്വി ജയ്‌സ്വാള്‍ (24) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. നവീന്‍ ഉള്‍ ഹഖ്, മുഹ്‌സിന്‍ ഖാന്‍ എന്നിവര്‍ക്കാണ് വിക്കറ്റുകള്‍. ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ (21), റിയാന്‍ പരാഗ് (6) എന്നിവരാണ് ക്രീസില്‍.

സ്ലോ വിക്കറ്റില്‍ പതിഞ്ഞ താളത്തിലായിരുന്നു രാജസ്ഥാന്റെ തുടക്കം. ബട്‌ലര്‍ നന്നായി ബുദ്ധിമുട്ടി. രണ്ട് ബൗണ്ടറി നേടി ആത്മവിശ്വാസം വീണ്ടെടുക്കുമ്പോഴേക്ക് വിക്കറ്റ് നഷ്ടമാവുകയും ചെയ്തു. രണ്ടാം ഓവറിന്റെ അവസാന പന്തില്‍ നവീന്റെ പന്തില്‍ വിക്കറ്റ കീപ്പര്‍ കെ എല്‍ രാഹുലിന് ക്യാച്ച്. പിന്നാലെ സഞ്ജു - ജയ്‌സ്വാള്‍ സഖ്യം 36 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ജയ്‌സ്വാളിനെ പുറത്താക്കി മുഹ്‌സിന്‍ ലഖ്‌നൗവിന് ബ്രേക്ക് ത്രൂ നല്‍കി. പുള്‍ ഷോട്ടിന് ശ്രമിക്കുമ്പോള്‍ മിഡ് ഓഫില്‍ ക്രുനാല്‍ പാണ്ഡ്യക്ക് ക്യാച്ച്. സഞ്ജു ഇതുവരെ ഒരു സിക്‌സും ഫോറും നേടിയിട്ടുണ്ട്.

നേരത്തെ ജോസ് ബട്‌ലര്‍, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, ട്രെന്റ് ബോള്‍ട്ട് എന്നിവരെ ഓവര്‍സീസ് താരങ്ങളായി ഉള്‍പ്പെടുത്തിയാണ് രാജസ്ഥാന്‍ ഇറങ്ങിയത്. മറ്റൊരു വിദേശതാരം ഇംപാക്റ്റ് പ്ലയറാവാനും സാധ്യതയുണ്ട്. ധ്രുവ് ജുറെല്‍ രാജസ്ഥാന്‍ പ്ലേയിംഗ് ഇലവനിലുണ്ടെങ്കിലും സഞ്ജു സാംസണ്‍ തന്നെയാണ് വിക്കറ്റ് കീപ്പര്‍. ലഖ്‌നൗവില്‍ മലയാളി താരം ദേവ്ദത്ത് പടിക്കല്‍ അരങ്ങേറ്റം കുറിക്കും. ലഖ്‌നൗ ടീമില്‍ നിക്കോളാസ് പുരാനും ക്വിന്റണ്‍ ഡി കോക്കും, മാര്‍ക്കസ് സ്റ്റോയ്‌നിസും നവീന്‍ ഉള്‍ ഹഖുമാണ് പ്ലേയിംഗ് ഇലവനിലുള്ള വിദേശതാരങ്ങള്‍. 

കാവ്യ മാരന്‍റെ മുഖം ആദ്യം വാടി, പിന്നെ തെളിഞ്ഞു! ഒടുവില്‍ കട്ടശോകം; സോഷ്യല്‍ മീഡിയയില്‍ പരിഹാസം, ട്രോള്‍

ലഖ്നൗ സൂപ്പര്‍ ജയന്റ്‌സ്: കെ എല്‍ രാഹുല്‍ (ക്യാപ്റ്റന്‍), ക്വിന്റണ്‍ ഡി കോക്ക് (വിക്കറ്റ് കീപ്പര്‍), ദേവ്ദത്ത് പടിക്കല്‍, ആയുഷ് ബദോനി, മാര്‍ക്കസ് സ്റ്റോയിനിസ്, നിക്കോളാസ് പുരാന്‍, ക്രുനാല്‍ പാണ്ഡ്യ, രവി ബിഷ്ണോയ്, മുഹ്സിന്‍ ഖാന്‍, നവീന്‍ ഉള്‍ ഹഖ്, യാഷ് താക്കൂര്‍.

രാജസ്ഥാന്‍ റോയല്‍സ്: യശസ്വി ജയ്സ്വാള്‍, ജോസ് ബട്ട്ലര്‍, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍), റിയാന്‍ പരാഗ്, ഷിമ്രോണ്‍ ഹെറ്റ്മെയര്‍, ധ്രുവ് ജുറല്‍, രവിചന്ദ്രന്‍ അശ്വിന്‍, സന്ദീപ് ശര്‍മ, ആവേശ് ഖാന്‍, ട്രെന്റ് ബോള്‍ട്ട്, യുസ്വേന്ദ്ര ചാഹല്‍.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

പൊരുതിയത് ധീരജ് ഗോപിനാഥ് മാത്രം, വിജയ് മർച്ചൻ്റ് ട്രോഫിയിൽ ബംഗാളിനെതിരെ തകർന്നടിഞ്ഞ് കേരളം
തിരുവനന്തപുരത്ത് മഹാദാനം! മസ്തിഷ്ക മരണം സംഭവിച്ച 8 വയസുകാരൻ 7 പേർക്കും 53 കാരൻ 5 പേർക്കും പുതുജീവനേകി