ഹര്‍ഷിത് റാണയെറിഞ്ഞ അവസാന ഓവറില്‍ 13 റണ്‍സാണ് ഹൈദരാബാദിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. ആദ്യ പന്തില്‍ ക്ലാസന്‍ സിക്‌സ് നേടി. ഹൈദരാബാദ് ഏറെക്കുറെ വിജയമുറപ്പിച്ചു.
കൊല്‍ക്കത്ത: ഐപിഎല്ലില്‍ അവസാന ഓവര്‍ വരെ നീണ്ടുനിന്ന ത്രില്ലറിലാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തോല്‍പ്പിച്ചത്. ഈഡന്‍ ഗാര്‍ഡന്‍സില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ കൊല്‍ക്കത്ത നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സാണ് നേടിയത്. ആന്ദ്രേ റസ്സല്‍ (25 പന്തില്‍ പുറത്താവാതെ 64), ഫില്‍ സാള്‍ട്ട് (54) എന്നിവരുടെ ഇന്നിംഗ്‌സാണ് കൊല്‍ക്കത്തയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. ടി നടരാജന്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിംഗില്‍ ഹൈദരാബാദിന് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 204 റണ്‍സെടുക്കാന്‍ സാധിച്ചത്. നാല് റണ്‍സിനായിരുന്നു തോല്‍വി. ക്ലാസന്‍ 29 പന്തില്‍ 69 റണ്‍സുമായി പൊരുതിയെങ്കിലും അവസാന ഓവറില്‍ വീണത് തിരിച്ചടിയായി.
ഹര്‍ഷിത് റാണയെറിഞ്ഞ അവസാന ഓവറില്‍ 13 റണ്‍സാണ് ഹൈദരാബാദിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. ആദ്യ പന്തില്‍ ക്ലാസന്‍ സിക്‌സ് നേടി. ഹൈദരാബാദ് ഏറെക്കുറെ വിജയമുറപ്പിച്ചു. ഇതോടെ ഹൈദരാബാദ് ടീമിന്റെ സിഇഒ കാവ്യ മാരന്റെ മുഖം തെളിഞ്ഞു. രണ്ടാം പന്തില്‍ സിംഗിള്‍. എന്നാല്‍ മൂന്നാം പന്തില്‍ ഷഹ്ബാസിനെ റാണ മടക്കി. കാവ്യയുടെ മുഖവും വാടി. നാലാം പന്തില്‍ മാര്‍കോ ജാന്‍സന്‍ സിംഗിളെടുത്തു. അഞ്ചാം പന്തില്‍ ക്ലാസന്‍ സ്‌ട്രൈക്ക്. എന്നാല്‍ റാണയുടെ സ്ലോവറില്‍ ക്ലാസന്‍ വീണു. ഇതോടെ വിജയ പ്രതീക്ഷയും കാവ്യക്ക് നഷ്ടമായ. അവസാന പന്ത് നേരിട്ട കമ്മിന്‍സിനും പന്തില്‍ തൊടാനായില്ല. കാവ്യയുടെ മുഖഭാവമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ചില പോസ്റ്റുകള്‍ വായിക്കാം...
കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ഗംഭീരമായിട്ടാണ് ഹൈദരാബാദ് തുടങ്ങിയത്. ഒന്നാം വിക്കറ്റില്‍ മായങ്ക് അഗര്‍വാള്‍ - അഭിഷേക് ശര്‍മ സഖ്യം 60 റണ്‍സ് ചേര്‍ത്തു. ഇരുവരും 32 റണ്‍സ് വീതമെടുത്ത് പുറത്തായി. പിന്നീടെത്തിയ രാഹുല്‍ ത്രിപാഠി (20), എയ്ഡന്‍ മാര്‍ക്രം (18), അബ്ദുള്‍ സമദ് (15) എന്നിവര്‍ നിരാശപ്പെടുത്തി. എങ്കിലും ഷഹ്ബാസ് അഹമ്മദിനെ (5 പന്തില്‍ 16) കൂട്ടുപിടിച്ച് ക്ലാസന്‍ ഒരു ശ്രമം നടത്തിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാനായില്ല.
നേരത്തെ സാള്‍ട്ടിനും റസ്സലിനും പുറമെ റിങ്കു സിംഗ് (15 പന്തില്‍ 23)), രമണ്‍ദീപ് സിംഗ് (17 പന്തില്‍ 35) എന്നിവര്‍ നിര്‍ണായക പ്രകടനം പുറത്തെടുത്തു. മോശം തുടക്കമായിരുന്നു കൊല്‍ക്കത്തയ്ക്ക്.

