
ജയ്പൂര്‍: ഐപിഎല്ലില്‍ ഇന്ന് മുംബൈ ഇന്ത്യന്‍സ് രാജസ്ഥാന്‍ റോയല്‍സുമായി ഏറ്റുമുട്ടും. രാത്രി ഏഴരയ്ക്ക് ജയ്പൂരിലാണ് മത്സരം. സ്വന്തം തട്ടകത്തില്‍ രാജസ്ഥാന്‍ വീണ്ടും ഇറങ്ങുമ്പോള്‍ ക്രിക്കറ്റ് ലോകത്തിന്റെ കണ്ണുകളെല്ലാം ഈ പതിനാലുകാരനില്‍. റോയല്‍സിന്റെ വൈഭവ് ഷോ വീണ്ടും അവതരിക്കുമോ. മുംബൈ ഇന്ത്യന്‍സിന്റെ പേരു കേട്ട ബൗളര്‍മാരും ഈ ആത്ഭുത ബാലന്റെ ബാറ്റിംഗ് ചൂട് അറിയുമോ.? ജയ്പൂരില്‍ വെടിക്കെട്ട് മത്സരം കാത്തിരിക്കുയാണ് ആരാധകര്‍. 10 മത്സരങ്ങളില്‍ നിന്ന് ആറ് പോയിന്റ് മാത്രമുള്ള രാജസ്ഥാന് ഇനി നഷ്ടപ്പെടാന്‍ ഒന്നുമില്ല. പ്ലേ ഓഫ് സാധ്യതകള്‍ വിദൂരം.
ഗുജറാത്തിനെതിരെ നേടിയ തകര്‍പ്പന്‍ ജയം മുംബൈക്കെതിരെയും ആവര്‍ത്തിക്കണം. വൈഭവിന്റെ പവര്‍ഹിറ്റിനൊപ്പം തകത്തടിക്കുന്ന ജയസ്വാളും മികച്ച ഫോമില്‍. ജോഫ്ര ആര്‍ച്ചര്‍ നയിക്കുന്ന ബാളിംഗ് യൂണിറ്റും അവസരത്തിനൊത്ത് ഉയരണം. പരിക്ക് അലട്ടുന്ന സഞ്ജു സാംസണ്‍ തിരിച്ചെത്തുമോ എന്നാണ് ആകാംക്ഷ. തുടര്‍ച്ചയായ അഞ്ചാം ജയം നേടി കാംബാക്ക് എന്താണെന്ന് വീണ്ടും തെളിയിച്ച ടീമാണ് മുംബൈ ഇന്ത്യന്‍സ്. 12 പോയിന്റുള്ള മുംബൈക്ക് രാജസ്ഥാനെ തകര്‍ത്താല്‍ പ്ലേ ഓഫിലേക്ക് അടുക്കാം. ലക്‌നൗവിനെതിരെ ബുമ്ര താളം വീണ്ടെടുത്തത് ടീമിന് നല്‍കുന്ന ഊര്‍ജ്ജം ചില്ലറയല്ല.
ബാറ്റിംഗിന് അനുകൂലമായ പിച്ചില്‍ റയാന്‍ റിക്കിള്‍ട്ടണൊപ്പം ഹിറ്റ്മാനും തകര്‍ത്തടിച്ചാല്‍ പിടിച്ചുകെട്ടാന്‍ രാജസ്ഥാന്‍ പാടുപെടും. റണ്‍ വേട്ടക്കാരില്‍ മുന്നിലുള്ള സൂര്യകുമാറും ആതിഥേയര്‍ക്ക് വെല്ലുവിളി. ഐപിഎല്‍ ബാലബലത്തില്‍ ആര്‍ക്കും വ്യക്തമായ മുന്‍തൂക്കമില്ല. ഏറ്റുമുട്ടിയ 30 മത്സരങ്ങളില്‍ മുംബൈ പതിനഞ്ചിലും രാജസ്ഥാന് പതിനാലിലും ജയം. ജയ്പൂരില്‍ റോയല്‍സിനെതിരെ കളിച്ച അവസാന 5 മത്സരങ്ങളിലും മുംബൈക്ക് ജയിക്കാനായിട്ടില്ല. ഇരു ടീമുകളുടേയും സാധ്യതാ ഇലവന്‍ അറിയാം.
രാജസ്ഥാന്‍ റോയല്‍സ്: വൈഭവ് സൂര്യവംശി, യശസ്വി ജയ്സ്വാള്‍, നിതീഷ് റാണ, റിയാന്‍ പരാഗ് (ക്യാപ്റ്റന്‍), ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), ഷിമ്രോണ്‍ ഹെറ്റ്മെയര്‍, വണിന്ദു ഹസരംഗ, ജോഫ്ര ആര്‍ച്ചര്‍, മഹേഷ് തീക്ഷണ, തുഷാര്‍ ദേശ്പാണ്ഡെ, സന്ദീപ് ശര്‍മ, ആകാശ് മധ്വാള്‍ / ശുഭം ദുബെ.
മുംബൈ ഇന്ത്യന്‍സ്: റയാന്‍ റിക്കിള്‍ട്ടണ്‍ (വിക്കറ്റ് കീപ്പര്‍), രോഹിത് ശര്‍മ്മ (ക്യാപ്റ്റന്‍), വില്‍ ജാക്ക്സ്, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ്മ, ഹാര്‍ദിക് പാണ്ഡ്യ, നമന്‍ ധിര്‍, കോര്‍ബിന്‍ ബോഷ്, ദീപക് ചാഹര്‍, കര്‍ണ്‍ ശര്‍മ്മ, ട്രെന്റ് ബോള്‍ട്ട്, ജസ്പ്രീത് ബുമ്ര.