
ഗ്ലോബല്‍ ഇന്ത്യന്‍ പ്രവാസി കബഡി ലീഗ് 2025 ന്റെ ആദ്യ സീസണ്‍ വനിതാ വിഭാഗത്തില്‍ തമിഴ് ലയണ്‍സ് ചാമ്പ്യന്മാരായി. തെലുങ്ക് ചീറ്റാസിനെ തോല്‍പ്പിച്ചാണ് ലയണ്‍സ് കപ്പുയര്‍ത്തിയത്. 19നെതിരെ 31 പോയിന്റുകള്‍ നേടിയാണ് ലയണ്‍സ് ചാമ്പ്യന്‍ഷിപ്പ് സ്വന്തമാക്കിയത്. തമിഴ് ലയണ്‍സിനായി രചന വിലാസ് ഒരു റെയ്ഡിലൂടെ 8 പോയിന്റുകള്‍ നേടി. ഡിഫന്‍ഡര്‍ പ്രിയങ്ക 7 ടാക്കിള്‍ പോയിന്റുകള്‍ നേടി. ഡിഫന്‍ഡര്‍ നവനീത 5 പോയിന്റ് നേടി. മറ്റൊരു ഓള്‍റൗണ്ടര്‍ 5 പോയിന്റുകള്‍ നേടി. 14 പോയിന്റുകളുടെ വ്യത്യാസത്തിലാണ് ലയണ്‍സ് കിരീടം നേടിയത്.
നേരത്തെ, തമിഴ് ലയണസ് ഭോജ്പുരി ലെപ്പേര്‍ഡ്‌സിനെ പരാജയപ്പെടുത്തിയപ്പോള്‍ തെലുങ്ക് ചീറ്റാസ് പഞ്ചാബി ടൈഗ്രസിനെ മറികടന്നാണ് ഫൈനലിലെത്തിയത്. ആദ്യ സെമിഫൈനലില്‍, ഭോജ്പുരി ലെപ്പേര്‍ഡ്സിനെ 43-21 എന്ന സ്‌കോറിന് പരാജയപ്പെടുത്തിയാണ് തമിഴ് ലയണസ് ഫൈനലിന് ടിക്കറ്റെടുത്തത്. രണ്ടാം സെമിഫൈനലില്‍ തെലുങ്ക് ചീറ്റാസ് പഞ്ചാബി ടൈഗ്രസിനെ 25-16 എന്ന സ്‌കോറിന് മുട്ടുകുത്തിച്ചു.
ഹരിയാനയിലെ ഗുരുഗ്രാമില്‍ നടന്ന ടൂര്‍ണമെന്റില്‍ 6 പുരുഷ ടീമുകളും 6 വനിതാ ടീമുകളും മത്സരിച്ചു. 18ന് പുരുഷ വിഭാഗം മത്സരത്തോടെയാണ് ടൂര്‍ണമെന്റ് ആരംഭിച്ചത്. 19-ാം തീയതിയാണ് വനിതാ മത്സരം ആരംഭിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!