ജയത്തോടെ പ്ലേ ഓഫ് ഉറപ്പിക്കാന്‍ പഞ്ചാബ്, സഞ്ജുവിന്‍റെ തിരിച്ചുവരവില്‍ കരുത്തുകാട്ടാന്‍ രാജസ്ഥാന്‍

Published : May 18, 2025, 10:11 AM ISTUpdated : May 18, 2025, 10:14 AM IST
ജയത്തോടെ പ്ലേ ഓഫ് ഉറപ്പിക്കാന്‍ പഞ്ചാബ്, സഞ്ജുവിന്‍റെ തിരിച്ചുവരവില്‍ കരുത്തുകാട്ടാന്‍ രാജസ്ഥാന്‍

Synopsis

പരിക്കിൽ നിന്ന് മുക്തനായ സഞ്ജു തിരിച്ചെത്തുന്നത് രാജസ്ഥാൻ ബാറ്റിംഗ് നിരയ്ക്ക് കരുത്താവും. 35 പന്തിൽ സെഞ്ച്വറി നേടിയ പതിനാലുകാരൻ വൈഭവ് സൂര്യവംശിയുടെ ബാറ്റിലേക്കാവും എല്ലാവരും ഉറ്റുനോക്കുക.

ജയ്പൂര്‍: ഐപിഎല്ലിൽ ഇന്ന് നടക്കുന്ന ആദ്യ മത്സരത്തില്‍  രാജസ്ഥാൻ റോയൽസ് പഞ്ചാബ് കിംഗ്സിനെ നേരിടും. ഉച്ചക്ക് 3.30ന് രാജസ്ഥാന്‍റെ ഹോം ഗ്രൗണ്ടായ സവായ് മാന്‍സിംഗ് സ്റ്റേഡിയത്തിലാണ് മത്സരം.പ്ലേ ഓഫിന് തൊട്ടരികെയാണ് പഞ്ചാബ് കിംഗ്സ്. പതിനഞ്ച് പോയിന്‍റുമായി ലീഗിൽ മൂന്നാം സ്ഥാനത്ത്. ശേഷിച്ച മൂന്ന്  കളിയിൽ രണ്ടിൽ ജയിച്ചാൽ ശ്രേയസ് അയ്യരും സംഘവും പ്ലേ ഓഫിലെത്തും. ആറ് പോയിന്‍റ് മാത്രമുള്ള സഞ്ജു സാംസന്‍റെ രാജസ്ഥാൻ പ്ലേ ഓഫിൽ എത്താതെ പുറത്തായിക്കഴിഞ്ഞു.

പരിക്കിൽ നിന്ന് മുക്തനായ സഞ്ജു തിരിച്ചെത്തുന്നത് രാജസ്ഥാൻ ബാറ്റിംഗ് നിരയ്ക്ക് കരുത്താവും. 35 പന്തിൽ സെഞ്ച്വറി നേടിയ പതിനാലുകാരൻ വൈഭവ് സൂര്യവംശിയുടെ ബാറ്റിലേക്കാവും എല്ലാവരും ഉറ്റുനോക്കുക. പരിക്കേറ്റ് പുറത്തായ ജോഫ്ര ആ‍ർച്ചറിന്‍റെയും ശ‌ർമമ്മയുടേയും അഭാവം മറികടക്കുകയാണ് പ്രധാന വെല്ലുവിളി. രണ്ട് വിദേശ താരങ്ങളെ ടീമിൽ ഉൾപ്പെടുത്തിയാണ് പഞ്ചാബ് ഇറങ്ങുന്നത്.

ലോക്കി ഫെർഗ്യൂസന് പകരം കെയ്ൽ ജെയ്മിസനും ഗ്ലെൻ മാക്സ്‍വെല്ലിന് പകരം മിച്ചൽ ഓവനും ടീമിലെത്തി. ടീമിലേക്ക് തിരിച്ചുവരാത്ത ജോഷ് ഇംഗ്ലിസിന്‍റെയും മാർക്കസ് സ്റ്റോയിനിസിന്‍റെയും അഭാവം ടീമിന്‍റെ താളംതെറ്റിക്കില്ലെന്നാണ് കോച്ച് റിക്കി പോണ്ടിംഗിന്‍റെ പ്രതീക്ഷ. ഓപ്പണർമാരായ പ്രിയാൻഷ് ആര്യയും പ്രഭ്സിമ്രാൻസിംഗും നൽകുന്ന തുടക്കം പഞ്ചാബിന് നിർണായകമാകും. കഴിഞ്ഞമാസം ഇരുടീമും ഏറ്റുമുട്ടിയപ്പോൾ രാജസ്ഥാൻ 50 റൺസിന് പഞ്ചാബിനെ തോൽപിച്ചിരുന്നു.

രാജസ്ഥാന്‍ റോയല്‍സ് സാധ്യതാ ഇലവൻ: വൈഭവ് സൂര്യവംശി, യശസ്വി ജയ്‌സ്വാൾ, സഞ്ജു സാംസൺ(ക്യാപ്റ്റൻ), റിയാൻ പരാഗ്, ധ്രുവ് ജുറൽ, ഷിമ്രോൺ ഹെറ്റ്‌മെയർ, ശുഭം ദുബെ, വാനിന്ദു ഹസരംഗ, മഹേഷ് തീക്ഷണ, ആകാശ് മധ്‌വാൾ, കുമാർ കാർത്തികേയ, ഫസൽഹഖ് ഫാറൂഖി/ക്വന മഫാക്ക.

പഞ്ചാബ് സാധ്യതാ ഇലവൻ: പ്രഭ്‌സിമ്രാൻ സിംഗ്, പ്രിയാൻഷ് ആര്യ, മിച്ച് ഓവൻ, ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), നെഹാൽ വധേര, ശശാങ്ക് സിംഗ്, സൂര്യാൻഷ് ഷെഡ്‌ജെ, അസ്മത്തുള്ള ഒമർസായി, മാർക്കോ യാൻസൻ, അർഷ്ദീപ് സിംഗ്, യുസ്‌വേന്ദ്ര ചാഹൽ, സേവ്യർ ബാർട്ട്‌ലെറ്റ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

അഞ്ചാം മത്സരത്തിലും ഇന്ത്യന്‍ കോട്ട ഭേദിക്കാനാകാതെ ലങ്കന്‍ വനിതകള്‍, പരമ്പര തൂത്തുവാരി വനിതകള്‍, ജയം 15 റണ്‍സിന്
സൂര്യകുമാർ മുമ്പ് നിരന്തരം സന്ദേശങ്ങൾ അയയ്ക്കാറുണ്ടായിരുന്നു, ഇപ്പോൾ....; ആരോപണവുമായി ബോളിവുഡ് നടി