Ranji Trophy 2021-22 : കാത്തിരുന്നത് ഈ ദിനത്തിന്; രഞ്ജി ട്രോഫി തിരിച്ചുവരവില്‍ സന്തോഷമടക്കാനാവാതെ ജയ് ഷാ

Published : Feb 17, 2022, 11:51 AM ISTUpdated : Feb 17, 2022, 11:55 AM IST
Ranji Trophy 2021-22 : കാത്തിരുന്നത് ഈ ദിനത്തിന്; രഞ്ജി ട്രോഫി തിരിച്ചുവരവില്‍ സന്തോഷമടക്കാനാവാതെ ജയ് ഷാ

Synopsis

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് തിരിച്ചുകൊണ്ടുവരാന്‍ ഏറെ പ്രയത്‌നം അണിയറയില്‍ നടത്തിയിട്ടുണ്ട് എന്ന് ജയ് ഷാ

മുംബൈ: രണ്ട് വര്‍ഷത്തെ കൊവിഡ് കാല ഇടവേളയ്‌ക്ക് ശേഷം രഞ്ജി ട്രോഫി (Ranji Trophy 2021-22) പുനരാരംഭിച്ചതിന്‍റെ സന്തോഷം അറിയിച്ച് ബിസിസിഐ (BCCI) സെക്രട്ടറി ജയ് ഷാ (Jay Shah). 'ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ആഭ്യന്ത ക്രിക്കറ്റ് ടൂര്‍ണമെന്‍റായ രഞ്ജി ട്രോഫി തുടങ്ങുന്ന ഈ ദിനത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് തിരിച്ചുകൊണ്ടുവരാന്‍ ഏറെ പ്രയത്‌നം അണിയറയില്‍ നടത്തിയിട്ടുണ്ട്. എല്ലാ താരങ്ങള്‍ക്കും ആശംസകള്‍' നേരുന്നതായും ജയ് ഷാ ട്വിറ്ററില്‍ കുറിച്ചു. റെഡ് ബോള്‍ ക്രിക്കറ്റ് മുഖ്യധാരയിലേക്ക് വരുന്ന അവസരമാണിത്. 

രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ കേരളം എലീറ്റ് ഗ്രൂപ്പ് എയിലാണ്. ഗുജറാത്ത്, മധ്യപ്രദേശ്, മേഘാലയ ടീമുകളാണ് കേരളത്തിന്‍റെ എതിരാളികള്‍. മത്സരങ്ങള്‍ രാജ്കോട്ടിൽ നടക്കുന്നത്. ഗ്രൂപ്പ് ജേതാക്കള്‍ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറും. ഒന്‍പത് വേദികളിലായി 38 ടീമുകള്‍ ഇക്കുറി മാറ്റുരയ്‌ക്കും. നാല് ടീമുകളുളള എട്ട് എലീറ്റ് ഗ്രൂപ്പുകളും ആറ് ടീമുകളുള്ള ഒരു പ്ലേറ്റ് ഗ്രൂപ്പുമാണ് പ്രാഥമിക ഘട്ടത്തിൽ.

ര‍ഞ്ജി ട്രോഫിയിൽ തിരുവനന്തപുരത്തും മത്സരങ്ങള്‍ ഉണ്ട്. ആന്ധ്ര, രാജസ്ഥാന്‍, സര്‍വ്വീസസ്, ഉത്തരാഖണ്ഡ് എന്നീ ടീമുകളാണ് തിരുവന്തപുരത്താണ് കളിക്കാനെത്തുക. മൂന്ന് സ്റ്റേഡിയങ്ങളുള്ള നഗരം എന്ന നിലയിലാണ് തിരുവനന്തപുരത്തിന് മത്സരം അനുവദിച്ചത്. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം, തുമ്പ സെന്‍റ് സേവ്യേഴ്സ്, മംഗലപുരം സ്റ്റേഡിയം എന്നിവിടങ്ങളിലാണ് മത്സരം. അഹമ്മദാബാദ്, കൊൽക്കത്ത, ഹരിയാന, ദില്ലി, ഗുവാഹത്തി, കട്ടക്ക്, ചെന്നൈ എന്നിവിടങ്ങളിലും മത്സരങ്ങള്‍ നടക്കും. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് രണ്ട് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് രഞ്ജി ട്രോഫി അരങ്ങേറുന്നത്. 

മേഘാലയക്കെതിരെ കേരളത്തിന്‍റെ ആദ്യ മത്സരം രാജ്‌കോട്ടിലെ സൗരാഷ്‌ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ പുരോഗമിക്കുകയാണ്. ടോസ് നേടിയ കേരള ഫീല്‍ഡിംഗ് തെര‍ഞ്ഞെടുക്കുകയായിരുന്നു. ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ 24 ഓവറില്‍ നാല് വിക്കറ്റിന് 93 റണ്‍സെന്ന നിലയിലാണ് മേഘാലയ. കേരളത്തിനായി ഏദന്‍ ആപ്പിള്‍ ടോം രണ്ടും ബേസില്‍ തമ്പിയും മനു കൃഷ്‌ണനും ഓരോ വിക്കറ്റും വീഴ്‌‌ത്തി. യിന്‍ഷി പൂജ്യത്തിനും കിഷന്‍ 26നും ഖുറാന 15നും രവി തേജ ഒന്നിനും പുറത്തായി. 

IND vs WI : ഇഷാന്‍ കിഷനല്ല; ടി20 ലോകകപ്പില്‍ രോഹിത്തിന്‍റെ പങ്കാളിയായി മറ്റൊരാള്‍ വരട്ടേ: പാര്‍ഥീവ് പട്ടേല്‍

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

അവസാന ഓവറില്‍ നിര്‍ണായക സന്ദേശം കൈമാറിയത് സഞ്ജു സാംസണ്‍, ഫലം കണ്ടത് ഗംഭീറിന്‍റെ മാസ്റ്റര്‍ സ്ട്രോക്ക്
ഗ്രീന്‍ മുതല്‍ പതിരാന വരെ, ഐപിഎല്‍ മിനി താരലേലത്തില്‍ റെക്കോര്‍ഡിടാൻ ഇടയുള്ള വിദേശതാരങ്ങള്‍