
രാജ്കോട്ട്: രഞ്ജി ട്രോഫി ക്രിക്കറ്റില്‍(Ranji Trophy 2021-22) ക്വാര്‍ട്ടര്‍ ബര്‍ത്തുറപ്പിക്കാനുള്ള നിര്‍ണായക പോരാട്ടത്തില്‍ മധ്യപ്രദേശിനെതിരെ കേരളം(Madhya Pradesh vs Kerala) ബാക്ക് ഫൂട്ടില്‍. ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ കേരളത്തിനെതിരെ മദ്യപ്രദേശ് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 218 റണ്‍സെടുത്ത് ശക്തമായ നിലയിലാണ്. സെഞ്ചുറിയുമായി യാഷ് ദുബെയും(Yash Dubey-105*), അര്‍ധസെഞ്ചുറിയുമായി രജത് പാട്ടീദാറും(Rajat Patidar-75*) ആണ് ക്രീസില്‍.
നിര്‍ണായക പോരാട്ടത്തില്‍ കേരളത്തിനെതിരെ ടോസ് നേടിയ മധ്യപ്രദേശ് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണിംഗ് വിക്കറ്റില്‍ ഹിമാന്‍ഷു മന്ത്രിയും യാഷ് ദുബെയും ചേര്‍ന്ന് അര്‍ധസെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തി മധ്യപ്രദേശിന് മികച്ച തുടക്കമിട്ടു. 62 റണ്‍സെടുത്തശേഷമാണ അരുവരും വേര്‍ പിരിഞ്ഞത്. ഹിമാന്‍ഷു മന്ത്രിയെൾ(23) പുറത്താക്കി ജലജ് സക്സേനയാണ് കേരളത്തിന് ആദ്യ ബ്രേക്ക് ത്രൂ സമ്മാനിച്ചത്. വണ്‍ ഡൗണായി എത്തിയ ശുഭം ശര്‍മക്ക്(11) ക്രീസില്‍ അധികസമയം പിടിച്ചു നില്‍ക്കാനായില്ല. സിജോമോന്‍ ജോസഫിന്‍റെ പന്തില്‍ വിഷ്ണു വിനോദിന് ക്യാച്ച് നല്‍കി ശുഭം ശര്‍മ മടങ്ങുമ്പോള്‍ മധ്യപ്രദേശ് സ്കോര്‍ 88 റണ്‍സിലെത്തിയിട്ടേ ഉണ്ടായിരുന്നുള്ളു.
തിരുവനന്തപുരമില്ല; ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ടി20 പരമ്പരയ്ക്കുള്ള വേദി പ്രഖ്യാപിച്ച് ബിസിസിഐ
എന്നാല്‍ മൂന്നാം വിക്കറ്റില്‍ ഒത്തു ചേര്‍ന്ന റജത് പാട്ടീദാറും യാഷ് ദുബെയും ചേര്‍ന്ന് സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തി കേരളത്തിന്‍റെ പ്രതീക്ഷകള്‍ അടിച്ചു പറത്തി. 264 പന്തിലാണ് യാഷ് ദുബെ 105 റണ്‍സെടുത്ത് ക്രീസില്‍ നില്‍ക്കുന്നത്. രജത് പാട്ടീദാറാകട്ടെ 183 പന്തില്‍ 75 റണ്‍സെടുത്തിട്ടുണ്ട്. പിരിയാത്ത മൂന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഇരുവരും ചേര്‍ന്ന് ഇതുവരെ 140 റണ്‍സടിച്ചിട്ടുണ്ട്.
കഴിഞ്ഞ മത്സരത്തില്‍ അഞ്ചു വിക്കറ്റുമായി ബൗളിംഗില്‍ തിളങ്ങിയ പേസര്‍ എം ഡി നിധീഷിനും ബേസില്‍ തമ്പിക്കും വിക്കറ്റൊന്നും നേടാനാവാഞ്ഞത് കേരളത്തിന് തിരിച്ചടിയായി. ഗുജറാത്തിനെതിരെ കളിച്ച ടീമില്‍ നിന്ന് ഒരു മാറ്റവുമായിട്ടാണ് കേരളം ഇറങ്ങുന്നത്. 17കാരന്‍ ഏദന് ആപ്പിള്‍ ടോമിന് (Eden Apple Tom) പകരം എന്‍ പി ബേസില്‍ ടീമിലെത്തി.
ധോണിക്കും സംഘത്തിനും കനത്ത തിരിച്ചടി; സ്റ്റാര്‍ പേസര്‍ക്ക് പകുതിയോളം ഐപിഎല്‍ മത്സരങ്ങള്‍ നഷ്ടമാവും
എലൈറ്റ് ഗ്രൂപ്പ് എയില്‍ ഇരുവര്‍ക്കും 13 പോയിന്‍റ് വീതമാണുള്ളത്. ഒന്നാം ഇന്നിംഗ്‌സ് ലീഡെടുക്കുന്നവര്‍ക്കോ അല്ലെങ്കില്‍ ജയിക്കുന്നവര്‍ക്കോ അടുത്ത റൗണ്ടിലേക്ക് മുന്നേറാം. ആദ്യ രണ്ട് മത്സരങ്ങളില്‍ ഇരുടീമുകളും ഗുജാറാത്തിനേയും മേഘാലയയേയും തോല്‍പ്പിച്ചിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!