ജൂണ്‍ ഒമ്പതിന് ആരംഭിച്ച 19ന് അവസാനിക്കുന്ന രീതിയിലാണ് പരമ്പര. തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയത്തെ വേദിയായി പരിഗണിച്ചിട്ടില്ല. വിന്‍ഡീസിനെതിരെ ഇക്കഴിഞ്ഞ ടി20 പരമ്പരയിലെ അവസാന മത്സരം നടക്കേണ്ടിയിരുന്നത് ഗ്രീന്‍ഫീല്‍ഡിലായിരുന്നു.
മുംബൈ: ഐപിഎല്ലിന് (IPL 2022) ശേഷം ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടക്കുന്ന ടി20 പരമ്പരയ്ക്കുള്ള വേദികള്‍ പ്രഖ്യാപിച്ചത് ബിസിസിഐ. അഞ്ച് മത്സരങ്ങളുടെ പരമ്പര കട്ടക്, വിശാഖപട്ടണം, ദില്ലി, രാജ്‌കോട്ട്, ചെന്നൈ എന്നിവിടങ്ങളിലാണ് നടക്കുക. ജൂണ്‍ ഒമ്പതിന് ആരംഭിച്ച 19ന് അവസാനിക്കുന്ന രീതിയിലാണ് പരമ്പര. തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയത്തെ വേദിയായി പരിഗണിച്ചിട്ടില്ല. വിന്‍ഡീസിനെതിരെ ഇക്കഴിഞ്ഞ ടി20 പരമ്പരയിലെ അവസാന മത്സരം നടക്കേണ്ടിയിരുന്നത് ഗ്രീന്‍ഫീല്‍ഡിലായിരുന്നു.
ഒക്ടോബറില്‍ ഓസ്‌ട്രേലിയ നടക്കുന്ന ടി20 ലോകകപ്പിന് ടീമിനെ ഒരുക്കാന്‍ ഇരുടീമുകള്‍ക്കും ലഭിക്കുന്ന അവസരം കൂടിയാണിത്. നിലവില്‍ ടി20 റാങ്കിംഗില്‍ ഒന്നാം സ്ഥാനക്കാരാണ് ഇന്ത്യ. അടുത്തിടെ ന്യൂസിലന്‍ഡ്, വെസ്റ്റ് ഇന്‍ഡീസ്, ശ്രീലങ്ക എന്നിവര്‍ക്കെതിരായ ടി20 പരമ്പര ഇന്ത്യ തൂത്തുവാരിയിരുന്നു.
നിലവില്‍ ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഒരുക്കത്തിലാണ് ടീം ഇന്ത്യ. നാളെ (വെള്ളി)യാണ് പരമ്പര ആരംഭിക്കുന്നത്. രോഹിത് ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റനായുള്ള അരങ്ങേറ്റം കൂടിയാണിത്. കോലിയുടെ നൂറാം ടെസ്‌റ്റെന്ന സവിശേഷതയും മൊഹാലി ടെസ്റ്റിനുണ്ട്. സീനിയര്‍ താരങ്ങളായ ചേതേശ്വര്‍ പൂജാര, അജിന്‍ക്യ രഹാനെ എന്നിവരില്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്. മോശം ഫോമിനെ തുടര്‍ന്ന് ഇരുവരേയും പുറത്താക്കിയിരുന്നു.
ഇന്ത്യ അയര്‍ലന്‍ഡിലേക്ക്
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയ്ക്ക് ശേഷം ഇന്ത്യ അയര്‍ലന്‍ഡിലേക്ക് പറക്കും. രണ്ട് ടി20 പരമ്പരകളാണ് അവര്‍ക്കെതിരെ കളിക്കുക. രണ്ടാംനിര ടീമിനെ ആയിരിക്കും ബിസിസിഐ അയര്‍ലന്‍ഡിലേക്ക് അയക്കുക. ജൂണ്‍ 26നും 28നുമായിരിക്കും മത്സരങ്ങള്‍. ഇന്ത്യന്‍ ടീമിന്റെ അയര്‍ലന്‍ഡ് പര്യടനം സ്ഥിരീകരിച്ചതായി ക്രിക്കറ്റ് അയര്‍ലന്‍ഡ് ട്വിറ്ററില്‍ വ്യക്തമാക്കി.
മുന്‍നിര താരങ്ങളായ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, വിരാട് കോലി, റിഷഭ് പന്ത്, ജസ്പ്രീത് ബുമ്ര എന്നിവരൊന്നും ഉണ്ടാവില്ലെന്നാണ് സൂചന. ജൂലൈ ഒന്നു മുതല്‍ അഞ്ച് വരെ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ അവശേഷിക്കുന്ന ഒരു ടെസ്റ്റ് കളിക്കാന്‍ ഇന്ത്യയുടെ മുന്‍നിര ടീം ഈ സമയം ഇംഗ്ലണ്ടിലായിരിക്കും. 2018ലാണ് ഇന്ത്യ അവസാനമായി അയര്‍ലന്‍ഡിനെതിരെ ടി20 പരമ്പര കളിച്ചത്. അന്ന് രണ്ട് മത്സര പരമ്പ ഇന്ത്യ തൂത്തുവാരിയിരുന്നു.
അബി കുരുവിള ബിസിസിഐ ജനറല്‍ മാനേജര്‍
മലയാളി പേസറും മുന്‍ സെലക്ടറുമായ അബി കുരുവിളയെ ബിസിസിഐയുടെ പുതിയ ജനറല്‍ മാനേജര്‍(ഓപ്പറേഷന്‍സ്) ആയി നിയമിക്കാനും ബിസിസിഐ തീരുമാനിച്ചു. ഒരു മാസം മുമ്പ് ജനറല്‍ മാനേജര്‍ സ്ഥാനം രാജിവെച്ച ധീരജ് മല്‍ഹോത്രക്ക് പകരമാണ് അബി കുരുവിളി ബിസിസിഐയുടെ ജനറല്‍ മാനേജരാവുന്നത്.
