രഞ്ജി ഫൈനലിലും ശ്രേയസിന് രക്ഷയില്ല, നിരാശപ്പെടുത്തി മുഷീര്‍ ഖാനും രഹാനെയും, തകര്‍ന്നടിഞ്ഞ് മുംബൈ

Published : Mar 10, 2024, 02:00 PM IST
രഞ്ജി ഫൈനലിലും ശ്രേയസിന് രക്ഷയില്ല, നിരാശപ്പെടുത്തി മുഷീര്‍ ഖാനും രഹാനെയും, തകര്‍ന്നടിഞ്ഞ് മുംബൈ

Synopsis

ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ മുംബൈക്ക് ഓപ്പണര്‍മാരായ പൃഥ്വി ഷായും ബൂപെന്‍ ലവ്‌ലാനിയും ചേര്‍ന്ന് തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയത്. ഓപ്പണിംഗ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 81 റണ്‍സടിച്ചു.

മുംബൈ: രഞ്ജി ട്രോഫി ഫൈനലില്‍ വിദര്‍ഭക്കെതിരെ മുംബൈക്ക് ബാറ്റിംഗ് തകര്‍ച്ച. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്യുന്ന മുംബൈ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സെന്ന നിലയിലാണ്. 29 റണ്‍സോടെ ഷാര്‍ദ്ദുല്‍ താക്കൂറും റണ്ണൊന്നും എടുക്കാതെ തനുഷ് കൊടിയനും ക്രീസില്‍. ക്യാപ്റ്റന്‍ അജിങ്ക്യാ രഹാനെ, ഇന്ത്യന്‍ താരം ശ്രേയസ് അയ്യര്‍, യുവതാരങ്ങളാ മുഷീര്‍ ഖാന്‍, പൃഥ്വി ഷാ എന്നിവരെല്ലാം മുംബൈ നിരയില്‍ നിരാശപ്പെടുത്തിയപ്പോള്‍ 46 റണ്‍സടിച്ച പൃഥ്വി ഷായാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്.

ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ മുംബൈക്ക് ഓപ്പണര്‍മാരായ പൃഥ്വി ഷായും ബൂപെന്‍ ലവ്‌ലാനിയും ചേര്‍ന്ന് തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയത്. ഓപ്പണിംഗ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 81 റണ്‍സടിച്ചു. 37 റണ്‍സടിച്ച ലവ്‌ലാനിയെ പുറത്താക്കി യാഷ് താക്കൂറാണ് മുംബൈയുടെ തകര്‍ച്ചക്ക് തുടക്കമിട്ടത്. പിന്നാലെ 46 റണ്‍സടിച്ച പൃഥ്വി ഷായെ ഹര്‍ഷ ദുബെ പുറത്താക്കി.

വെറുതെയല്ല മുംബൈ കോടികൾ വാരിയെറിഞ്ഞ് അവനെ ടീമിലെടുത്തത്, ശ്രീലങ്കക്കായി ഹാട്രിക്കുമായി മുംബൈയുടെ പുതിയ മലിംഗ

പ്രതീക്ഷയായിരുന്ന യുവതാരം മുഷീര്‍ ഖാനെ(6)യും ഹര്‍ഷ് ദുബെ പുറത്താക്കി. ക്യാപ്റ്റന്‍ അജിങ്ക്യാ രഹാനെയെകൂടി(7) വീഴ്ത്തിയ ഹര്‍ഷ് ദുബെ മുംബൈയുടെ നടുവൊടിച്ചു. രഞ്ജി കളിക്കാന്‍ വിസമ്മതിച്ചതിന് ബിസിസിഐ വാര്‍ഷിക കരാറില്‍ നിന്ന് പുറത്തായ ശ്രേയസ് അയ്യരെ(7) ഉമേഷ് യാദവ് മടക്കി. വിക്കറ്റ് കീപ്പര്‍ ഹാര്‍ദ്ദിക് തമോറെയെ(5) താക്കറെ വീഴ്ത്തിയതോടെ വിക്കറ്റ് നഷ്ടമില്ലാതെ 81ല്‍ നിന്ന് മുംബൈ 111-6ലേക്ക് കൂപ്പുകുത്തി. ഏഴാം വിക്കറ്റില്‍ ഒത്തു ചേര്‍ന്ന ഷാര്‍ദ്ദുല്‍ താക്കൂറും ഷംസ് മുലാനിയും ചേര്‍ന്നാണ് മുംബൈയെ 150 കടത്തിയത്. രഞ്ജി സെമിയില്‍ ഷാര്‍ദ്ദുല്‍ താക്കൂര്‍ സെഞ്ചുറി നേടിയിരുന്നു. വിദര്‍ഭക്കായി ഹര്‍ഷ് ദുബെ മൂന്ന് വിക്കറ്റെടുത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'മുമ്പും വൈസ് ക്യാപ്റ്റനെ മാറ്റിയിട്ടുണ്ട്'; സഞ്ജു സാംസണ് വേണ്ടി വാദിച്ച് മുഹമ്മദ് കൈഫ്
ഗില്ലിന് പകരം സഞ്ജു സാംസണ്‍ വരുമോ? ഇന്ത്യ-ദക്ഷിണാഫ്രിക്ക മൂന്നാം ടി20, സാധ്യതാ ഇലവന്‍