രഞ്ജി ട്രോഫിയിൽ വിജയം തുടരാന്‍ കേരളം, എതിരാളികള്‍ കരുത്തരായ ബംഗാള്‍

Published : Oct 26, 2026, 08:05 AM IST
Kerala Ranji Trophy

Synopsis

രഞ്ജി ട്രോഫിയിൽ കേരളവും ബംഗാളുമായുള്ള മത്സരം ഇന്ന് തിരുവനന്തപുരത്ത് ആരംഭിക്കും. ഒഡീഷയ്ക്കെതിരെ മികച്ച വിജയം നേടിയ കേരളം അതേ ടീമിനെ നിലനിർത്തിയാണ് ഇറങ്ങുന്നത്.

തിരുവനന്തപുരം: കേരളവും ബംഗാളുമായുള്ള രഞ്ജി ട്രോഫി മത്സരത്തിന് ഇന്ന് തിരുവനന്തപുരത്ത് തുടക്കം. മംഗലപുരം കെ.സി.എ. ക്രിക്കറ്റ് ഗ്രൗണ്ടിലാണ് മത്സരം. ഈ സീസണിൽ കേരളത്തിന്റെ മൂന്നാം മത്സരമാണിത്. ആദ്യ മത്സരത്തിൽ ജാർഖണ്ഡിനോട് ലീഡ് വഴങ്ങിയ കേരളം, രണ്ടാം മത്സരത്തിൽ ഒഡീഷയ്ക്കെതിരെ തകർപ്പൻ വിജയവുമായി തിരിച്ചുവന്നിരുന്നു. എട്ട് പോയിന്റോടെ സി ഗ്രൂപ്പിൽ നിലവിൽ മൂന്നാം സ്ഥാനത്താണ് കേരളം. കളിച്ച രണ്ട് മത്സരങ്ങളും ജയിച്ച ബംഗാൾ 12 പോയിന്റോടെ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്താണ് . ഒഡീഷയ്ക്കെതിരെ കളിച്ച അതേ ടീമിനെ തന്നെയാണ് കേരളം ഈ മത്സരത്തിലും നിലനിർത്തിയിരിക്കുന്നത്.

സീനിയർ താരങ്ങളുടെ തകർപ്പൻ പ്രകടനമായിരുന്നു കഴിഞ്ഞ മത്സരത്തിൽ ഒഡീഷയ്ക്കെതിരെ കേരളത്തിന് ഇന്നിങ്സ് വിജയം ഒരുക്കിയത്. സച്ചിൻ ബേബിയുടെയും മുഹമ്മദ് അസറുദ്ദീന്റെയും സെഞ്ച്വറികളുടെ മികവിൽ കേരളം 404 റൺസെടുത്തപ്പോൾ രണ്ട് ഇന്നിങ്സുകളിലുമായി 368 റൺസ് മാത്രമാണ് ഒഡീഷയ്ക്ക് നേടാനായത്. ജലജ് സക്സേനയും ആദിത്യ സർവാടെയും വൈശാഖ് ചന്ദ്രനുമടങ്ങുന്ന സ്പിൻ നിരയുടെ മികച്ച ബൗളിങ്ങാണ് ഒഡീഷയുടെ ബാറ്റിങ് നിരയെ തകർത്തത്. രണ്ടാം ഇന്നിങ്സിൽ അഞ്ച് വിക്കറ്റ് വീഴ്ത്തിയ ജലജ് സക്സേന ഈ നേട്ടത്തിൽ ഇതിഹാസ താരം ബിഷൻ സിങ് ബേദിയുടെ റെക്കോഡിന് ഒപ്പമെത്തിയിരുന്നു. രഞ്ജിയിൽ ജലജിന്റെ 35-ാം അഞ്ച് വിക്കറ്റ് നേട്ടമായിരുന്നു ഇത്.

മറുവശത്ത് ഡൽഹിക്കും സർവീസസിനും എതിരെ നേടിയ ആധികാരിക വിജയങ്ങളുടെ ആത്മവിശ്വാസവുമായാണ് ബംഗാൾ കേരളത്തിനെതിരെ കളിക്കാനിറങ്ങുക. ഡൽഹിയെ ഒൻപത് വിക്കറ്റിനും സർവീസസിനെ 60 റൺസിനുമാണ് ബംഗാൾ തോൽപ്പിച്ചത്. ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ കരുത്തുള്ള മികച്ച ടീമാണ് ബംഗാളിന്റേത്. അഭിമന്യു ഈശ്വരനും അഭിഷേക് പോറലും സുദീപ് ചാറ്റർജിയും സുധീപ് കുമാർ ഘരാമിയും അടങ്ങുന്ന ബാറ്റിങ് നിര മികച്ച ഫോമിലാണ്. മുഹമ്മദ് ഷമിയും ഷഹബാസ് അഹമ്മദും അടങ്ങുന്ന ബൗളിങ് നിരയും അതിശക്തമാണ്. അതുകൊണ്ടുതന്നെ ഈ സീസണിൽ കേരളത്തിന്റെ ഏറ്റവും കടുപ്പമേറിയ എതിരാളികളിൽ ഒരാളാണ് ബംഗാൾ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ടി20 സ്പെഷ്യലിസ്റ്റിനെ ടെസ്റ്റ് ടീമിലേക്കും പരിഗണിക്കുമെന്ന് സൂചന നൽകി ഇന്ത്യൻ ബൗളിംഗ് കോച്ച് മോർണി മോർക്കൽ
ഒരു റണ്ണകലെ ഡബിള്‍ സെഞ്ചുറി നഷ്ടമായി ദേവദത്ത് പടിക്കൽ, ന്യൂസിലൻഡ് എ-യ്‌ക്കെതിരെ ഇന്ത്യ എക്ക് മികച്ച ലീഡ്