രഞ്ജി ട്രോഫി: ക്വാര്‍ട്ടര്‍ ഉറപ്പിക്കാന്‍ കേരളം നാളെ ബിഹാറിനെതിരെ, വരുൺ നായനാരും ഏദൻ ആപ്പിൾ ടോമും ടീമില്‍

Published : Jan 29, 2025, 07:27 PM IST
രഞ്ജി ട്രോഫി: ക്വാര്‍ട്ടര്‍ ഉറപ്പിക്കാന്‍ കേരളം നാളെ ബിഹാറിനെതിരെ, വരുൺ നായനാരും ഏദൻ ആപ്പിൾ ടോമും ടീമില്‍

Synopsis

രഞ്ജി ട്രോഫിയില്‍ കേരളം നാളെ ബിഹാറിനെ നേരിടും. തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വച്ചാണ് മത്സരം നടക്കുക. സി.കെ നായിഡു ട്രോഫിയില്‍ മികച്ച പ്രകടനം കാഴ്ചവച്ച ഏദന്‍ അപ്പിള്‍ടോമും വരുണ്‍ നായനാരും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ കേരളം നാളെ ബിഹാറിനെ നേരിടും. രാവിലെ 9.30 ന്  തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വച്ചാണ്  മത്സരം നടക്കുക. മധ്യപ്രദേശിനെതിരെയുള്ള കഴിഞ്ഞ  മത്സരത്തില്‍ ഒന്നാം ഇന്നിങ്‌സ് ലീഡോടെ പൊരുതി നേടിയ സമനിലയോടെ കേരളം രഞ്ജി ട്രോഫിയില്‍ കേരളം ക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ സജീവമാക്കിയിരുന്നു. സി.കെ നായിഡു ട്രോഫിയില്‍ മികച്ച പ്രകടനം കാഴ്ചവച്ച ഏദന്‍ അപ്പിള്‍ടോമും വരുണ്‍ നായനാരും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

എലൈറ്റ് ഗ്രൂപ്പ് സിയില്‍ ആറ് കളികളില്‍ രണ്ട് ജയവും നാല് സമനിലയുമുള്ള കേരളം 21 പോയന്‍റുമായി രണ്ടാം സ്ഥാനത്താണ്. മൂന്ന് ജയവും മൂന്ന് സമനിലകളുമായി 26 പോയന്‍റുള്ള ഹരിയാനയാണ് ഒന്നാം സ്ഥാനത്ത്. 19 പോയന്‍റുയി കര്‍ണാടകയാണ്  മൂന്നാമത്. പഞ്ചാബിനെതിരെ ഇന്നിങ്‌സ് ജയം നേടിയാണ് കര്‍ണാടക മൂന്നാം സ്ഥാനത്തേയ്ക്ക് എത്തിയത്.

മൂന്ന് മാറ്റങ്ങള്‍ ഉറപ്പ്, സഞ്ജുവും പുറത്താകുമോ?; ഇംഗ്ലണ്ടിനെതിരായ നാലാം ടി20ക്കുളള ഇന്ത്യയുടെ സാധ്യതാ ടീം

ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ കര്‍ണാടകയുടെ എതിരാളികള്‍ ഒന്നാം സ്ഥാനക്കാരായ ഹരിയാനയാണെന്നത് കേരളത്തിന് അനുകൂലമാണ്. അവസാന മത്സരത്തിലെ കേരളത്തിന്‍റെ എതിരാളികളായ ബിഹാര്‍ ആകട്ടെ കളിച്ച ആറ് കളികളില്‍ അഞ്ചിലും തോറ്റ് പോയന്‍റ് പട്ടികയില്‍ അവസാന സ്ഥാനത്താണ്. ഒരു മത്സരം ഫലമില്ലാതെ അവസാനിച്ചപ്പോള്‍ ഇതില്‍ നിന്ന് ലഭിച്ച ഒരു പോയന്‍റ് മാത്രമാണ് ബിഹാറിന്‍റെ സമ്പാദ്യം. തോറ്റ അഞ്ച് മത്സരങ്ങളില്‍ നാലിലും ബിഹാര്‍ ഇന്നിംഗ്സ് തോല്‍വിയാണ് വഴങ്ങിയത്.

അവസാന മത്സരത്തില്‍ ബിഹാറിനെതിരെ ജയം നേടിയാല്‍ നിലവില്‍ 21 പോയന്‍റുള്ള കേരളത്തിന് 27 പോയന്‍റുമായി ക്വാര്‍ട്ടര്‍ ഉറപ്പിക്കാം. ഹരിയാനക്കെതിരായ മത്സരത്തില്‍ കര്‍ണാടക ഇന്നിംഗ്സ് ജയം നേടിയാലും പിന്നീട് കേരളത്തെ മറികടക്കാന്‍ അവര്‍ക്ക് കഴിയില്ല. ബിഹാറിനെതിരെ ഇന്നിംഗ്സ് ജയമാണ് കേരളം സ്വന്തമാക്കുന്നതെങ്കില്‍ ബോണസ് പോയന്‍റ് അടക്കം ഏഴ് പോയന്‍റ് ലഭിക്കും. ഇതോടെ കേരളത്തിന് 28 പോയന്‍റാവും.

സ്റ്റീവ് സ്മിത്തിനും ഉസ്മാൻ ഖവാജക്കും സെഞ്ചുറി; ശ്രീലങ്കക്കെതിരെ ഓസീസ് കൂറ്റന്‍ സ്കോറിലേക്ക്

ഒന്നാം സ്ഥാനത്തുള്ള ഹരിയാനക്കാകട്ടെ കര്‍ണാടകക്കെതിരായ മത്സരം എവേ മത്സരമാണ്. കര്‍ണാടകക്കെതിരെ സമനില നേടിയാലും തോറ്റാല്‍ പോലും ഹരിയാനക്ക് ക്വാര്‍ട്ടര്‍ പ്രതീക്ഷയുണ്ട്. കര്‍ണാടകക്കെതിരെ ഇന്നിംഗ്സ് തോല്‍വി വഴങ്ങിയില്ലെങ്കില്‍ ഹരിയാനക്ക് ക്വാര്‍ട്ടറിലെത്താനാവും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ലക്നൗ 'മുതലാളി'ക്ക് പറ്റിയത് ഭീമാബദ്ധമോ?, വെറും 4 മത്സരം മാത്രം കളിക്കുന്ന ഓസീസ് താരത്തിനായി മുടക്കിയത് 8.6 കോടി
ധോണിയുടെ ഫിയർലെസ് 'പിള്ളേര്‍'! മിനി താരലേലത്തിന് ശേഷം ചെന്നൈ ശക്തരായോ??