
തിരുവവന്തപുരും: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ബംഗാളിനെതിരെ കേരളത്തിന് സീസണിലെ ആദ്യ തോല്‍വി. 408 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിങ്ങിന് ഇറങ്ങിയ കേരളം അവസാന ദിനം ആദ്യ സെഷനില്‍ 120 റണ്‍സിന് ഓള്‍ ഔട്ടായി 287 റണ്‍സിന്‍റെ കൂറ്റൻ തോല്‍വി വഴങ്ങി. ആദ്യ ഇന്നിംഗ്സിലേതുപോലെ ആറ് വിക്കറ്റ് വീഴ്ത്തിയ ഇടം കൈയൻ സ്പിന്നര്‍ പ്രദിപ്ത പ്രമാണിക്കും രണ്ട് വിക്കറ്റ് വീതമെടുത്ത ഇന്ത്യൻ താരം മുഹമ്മദ് ഷമിയും ഷഹബാസ് അഹമ്മദും ചേര്‍ന്നാണ് കേരളത്തെ എറിഞ്ഞിട്ടത്. 38.4 ഓവര്‍ മാത്രമാണ് കേരളത്തിന്‍റെ രണ്ടാം ഇന്നിംഗ്സ് നീണ്ടത്.
അഞ്ച് പേര്‍ മാത്രം രണ്ടക്കം കടന്ന ഇന്നിംഗ്സില്‍ പത്താമനായി ക്രീസിലിറങ്ങി 28 പന്തില്‍ 33 റണ്‍സെടുത്ത എം ഡി നിധീഷാണ് കേരളത്തിന്‍റെ ടോപ് സ്കോറര്‍. മുഹമ്മദ് അസറുദ്ദീൻ 26ഉം ക്യാപ്റ്റൻ വിഷ്ണു വിനോദ് 19ഉം റണ്‍സെടുത്ത് പുറത്തായി. സീസണിലെ ആദ്യ മത്സരത്തില്‍ ജാര്‍ഖണ്ഡിനോട് ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങി സമനില വഴങ്ങിയ കേരളം രണ്ടാം മത്സരത്തില്‍ ഒഡിഷക്കെതിരെ ഇന്നിംഗ്സ് ജയം സ്വന്തമാക്കിയിരുന്നു. സീസണിലെ മൂന്ന് മത്സരങ്ങളും ജയിച്ച ബംഗാള്‍ 18 പോയിന്‍റുമായി ഗ്രൂപ്പ് സിയില്‍ ഒന്നാമതാണ്. 8 പോയിന്‍റുള്ള കേരളം മൂന്നാം സ്ഥാമത്താണ്. സ്കോര്‍ ബംഗാള്‍ 350, 198, കേരളം, 141, 114.
ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക
നാല് വിക്കറ്റ് നഷ്ടത്തിൽ 53 റൺസെന്ന നിലയിൽ നാലാം ദിനം ക്രീസിലിറങ്ങിയ കേരളത്തിന് തുടക്കത്തിലെ ക്യാപ്റ്റൻ വിഷ്ണു വിനോദിന്‍റെ വിക്കറ്റ് നഷ്ടമായി. 19 റണ്‍സെടുത്ത വിഷ്ണു വിനോദിനെ പ്രദിപ്ത പുറത്താക്കി.തൊട്ടപിന്നാലെ സല്‍മാന്‍ നിസാറിനെ കൂടി മടക്കി പ്രദിപ്തയും ആദിത്യ സര്‍വാതെയെ പുറത്താക്കിയ മുഹമ്മദ് ഷമിയും ചേര്‍ന്ന് കേരളത്തെ 58-7ലേക്ക് തള്ളിയിട്ടു. വൈശാഖ് ചന്ദ്രനൊപ്പം(3) മുഹമ്മദ് അസറുദ്ദീന്‍(26) പൊരുതിനോക്കിയെങ്കിലും സ്കോര്‍ 70ൽ നില്‍ക്കെ വൈശാഖ് ചന്ദ്രനെ ഷമി പുറത്താക്കി. എം ഡി നിധീഷും അസറുദ്ദീനും ചേര്‍ന്ന് കേരളത്തെ 100 കടത്തിയെങ്കിലും അസറിനെ പുറത്താക്കിയ ഷഹബാസ് കൂട്ടുകെട്ട് പൊളിച്ചു. ഒടുവില്‍ ടോപ് സ്കോററായ നിധീഷിനെ(33) പുറത്താക്കി ഷഹബാസ് തന്നെ കേരളത്തെ പുറത്താക്കി സീസണില്‍ ബംഗാളിന് മൂന്നാം ജയം സമ്മാനിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!