
മുംബൈ: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ മുംബൈ-കര്‍ണാടക മത്സരത്തിനിടെ ഗ്രൗണ്ടിലിറങ്ങി പാമ്പ്. മത്സരത്തിന്റെ മൂന്നാം ദിനമായ ഞായറാഴ്ചയാണ് മത്സരത്തിനിടെ പാമ്പ് ഗ്രൗണ്ടിലെത്തിയത്. പാമ്പ് പിടുത്തക്കാരനെത്തി പാമ്പിനെ പിടിച്ച് കൂടിലടച്ചശേഷമാണ് മത്സരം പുനരാരംഭിച്ചത്.
മത്സരത്തിനിടെ ചേരയാണ് ഗ്രൗണ്ടില്‍ ഇഴഞ്ഞെത്തിയത്. കഴിഞ്ഞ മാസം ആന്ധ്ര-വിദര്‍ഭ രഞ്ജി മത്സരത്തിനിടെയും ഗ്രൗണ്ടില്‍ പാമ്പിറങ്ങിയിരുന്നു.
മത്സത്തില്‍ കര്‍ണാടക അഞ്ച് വിക്കറ്റിന് ജയിച്ചിരുന്നു. രഞ്ജി ട്രോഫിയില്‍ മുംബൈയുടെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണിത്. നേരത്തെ റെയില്‍വെയോടും മുംബൈ ഞെട്ടിക്കുന്ന തോല്‍വി വഴങ്ങിയിരുന്നു. കര്‍ണാടകയുടെ തുടര്‍ച്ചയായ രണ്ടാം ജയമാണിത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!