ലോകകപ്പിലെ ഇന്ത്യ-പാക് പോരാട്ടം നിന്ന് കാണാന്‍ തയാറാണോ, എങ്കില്‍ മെല്‍ബണിലേക്ക് വരാം

By Gopala krishnanFirst Published Aug 25, 2022, 6:17 PM IST
Highlights

മത്സരത്തിന്‍റെ ടിക്കറ്റുകള്‍ വില്‍പനക്ക് വെച്ച് അഞ്ച് മിനിറ്റിനുള്ളില്‍ തന്നെ ചൂടപ്പം പോലെ വിറ്റു പോയിരുന്നു. ഇതോട മത്സരം നേരില്‍ കാണാന്‍ ആഗ്രഹിക്കുന്ന ആയിരക്കണക്കിന് ആരാധകര്‍ നിരാശാരായി. അതുകൊണ്ടുതന്നെ എംസിജിയില്‍ നടക്കുന്ന മത്സരം നിന്ന് കാണാന്‍ തയാറുള്ളവര്‍ക്ക് 4000 അധിക ടിക്കറ്റുകള്‍ കൂടി വില്‍പനക്ക് വെക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ക്രിക്കറ്റ് ഓസ്ട്രേലിയ.

മെല്‍ബണ്‍: ടി20 ലോകകപ്പില്‍ ആരാധകര്‍ കാത്തിരിക്കുന്ന ഇന്ത്യ-പാക്കിസ്ഥാന്‍ പോരാട്ടത്തിന്‍റെ ടിക്കറ്റുകള്‍ മുഴുവന്‍ വിറ്റു തീര്‍ന്നെങ്കിലും ആരാധകര്‍ക്ക് സന്തോഷവാര്‍ത്തയുമായി ക്രിക്കറ്റ് ഓസ്ട്രേലിയ. ലോകത്തിലെ തന്നെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയങ്ങളിലൊന്നായ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍(എംസിജി) ഒക്ടോബര്‍ 23ന് ഇന്ത്യാ-പാക്കിസ്ഥാന്‍ പോരാട്ടം നടക്കുന്നത്.

മത്സരത്തിന്‍റെ ടിക്കറ്റുകള്‍ വില്‍പനക്ക് വെച്ച് അഞ്ച് മിനിറ്റിനുള്ളില്‍ തന്നെ ചൂടപ്പം പോലെ വിറ്റു പോയിരുന്നു. ഇതോട മത്സരം നേരില്‍ കാണാന്‍ ആഗ്രഹിക്കുന്ന ആയിരക്കണക്കിന് ആരാധകര്‍ നിരാശാരായി. അതുകൊണ്ടുതന്നെ എംസിജിയില്‍ നടക്കുന്ന മത്സരം നിന്ന് കാണാന്‍ തയാറുള്ളവര്‍ക്ക് 4000 അധിക ടിക്കറ്റുകള്‍ കൂടി വില്‍പനക്ക് വെക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ക്രിക്കറ്റ് ഓസ്ട്രേലിയ.

പാമ്പ് ഇഴയുമോ ഇതുപോലെ? ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര്‍ ബെന്‍ ഫോക്‌സിനെ അമ്പരപ്പിച്ച് ബ്രോഡിന്റെ പന്ത്- വീഡിയോ

ഈ ടിക്കറ്റുമായി എത്തുന്നവര്‍ മത്സരം മുഴുവന്‍ നിന്ന് കാണേണ്ടിവരും. ഒരു ലക്ഷം പേരെ ഉള്‍ക്കൊള്ളാവുന്ന എംസിജിയില്‍ ഫട്ബോള്‍ മത്സരങ്ങള്‍ക്ക് മാത്രമാണ് ഒരു ലക്ഷം പേര പ്രവേശിപ്പിക്കാറുള്ളത്. ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് 90000 പേരെ പ്രവേശിപ്പിക്കാന്‍ മാത്രമാണ് അനുമതിയുള്ളത്.

ഒക്ടോബര്‍ 16ന് ആരംഭിക്കുന്ന ടി20 ലോകകപ്പില്‍ 23നാണ് ഇന്ത്യ-പാക്കിസ്ഥാന്‍ പോരാട്ടം. നവംബര്‍ 13ന് എം സി ജിയില്‍ തന്നെയാണ് ഫൈനല്‍ മത്സരവും നടക്കുക. ലോകകപ്പിന് മുമ്പ് ഏഷ്യാ കപ്പിലും ഇന്ത്യാ-പാക്കിസ്ഥാന്‍ പോരാട്ടമുണ്ട്. ഈ മാസം 27ന് തുടങ്ങുന്ന ഏഷ്യാ കപ്പില്‍ 28നാണ് ഇന്ത്യാ-പാക് മത്സരം.

'അയാളോട് കിടപിടിക്കുന്ന മറ്റൊരു താരമില്ല ഇന്ത്യയില്‍'; കഴിഞ്ഞ ലോകകപ്പിലെ വലിയ നഷ്‌ടത്തെ കുറിച്ച് ശാസ്‌ത്രി

ഇത് കഴിഞ്ഞാല്‍ സൂപ്പര്‍ ഫോര്‍ റൗണ്ടില്‍ വീണ്ടും ഇന്ത്യാ-പാക് മത്സരത്തിന് അവസരമൊരുങ്ങും. ഇരു ടീമും ഫൈനലിലെത്തിയാല്‍ ഏഷ്യാ കപ്പില്‍ തന്ന മൂന്ന് തവണ ഇന്ത്യയും പാക്കിസ്ഥാനും നേര്‍ക്കുനേര്‍ വരും. കഴിഞ്ഞ വര്‍ഷം യുഎഇയില്‍ നടന്ന ഇന്ത്യാ-പാക്കിസ്ഥാന്‍ പോരാട്ടത്തില്‍ ഇന്ത്യയെ 10 വിക്കറ്റിന് പാക്കിസ്ഥാന്‍ തകര്‍ത്തിരുന്നു.

click me!