അവര്‍ മൂന്ന് പേരും ലോകോത്തര താരങ്ങള്‍; പേരെടുത്ത് പറഞ്ഞ് റാഷിദ് ഖാന്‍

Published : Jun 16, 2021, 10:42 PM IST
അവര്‍ മൂന്ന് പേരും ലോകോത്തര താരങ്ങള്‍; പേരെടുത്ത് പറഞ്ഞ് റാഷിദ് ഖാന്‍

Synopsis

ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി, ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍, ഓസ്‌ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്ത്, പാകിസ്താന്‍ ക്യാപ്റ്റന്‍ ബാബര്‍ അസം എന്നിവരുടെ പേരുകളെല്ലാം ചര്‍ച്ചയാവാറുണ്ട്.

ദുബായ്: അന്താരാഷ്ട്ര ക്രിക്കറ്റില്‍ ആരാണ് മികച്ച താരമമെന്ന ചര്‍ച്ച പലപ്പോഴായി നടക്കാറുണ്ട്. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി, ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍, ഓസ്‌ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്ത്, പാകിസ്താന്‍ ക്യാപ്റ്റന്‍ ബാബര്‍ അസം എന്നിവരുടെ പേരുകളെല്ലാം ചര്‍ച്ചയാവാറുണ്ട്. എന്നാലിപ്പോള്‍് അഫ്ഗാനിസ്ഥാന്‍ താരമായ റാഷിദ് ഖാന്‍ ലോകത്തെ മികച്ച താരങ്ങളുടെ പേരെടുത്ത് പറഞ്ഞിരിക്കുകയാണ്.

കോലി, വില്യംസണ്‍, അസം എന്നിവര്‍ ലോകത്തെ മികച്ച താരങ്ങളാണെന്നാണ് അസം പറയുന്നത്. റാഷിദിന്റെ വാക്കുകള്‍.. ''കോലി, വില്യംസണ്‍, അസം എന്നിവരെല്ലാം ലോക ക്രിക്കറ്റിലെ മികച്ച താരങ്ങളാണ്. മറ്റു താരങ്ങളേക്കാള്‍ ഒരുപടി മുകളിലാണ് ഇവരുടെ സ്ഥാനം. മൂവരും അപകടം ഇല്ലാത്ത രീതിയിലാണ് ഷോട്ടുകള്‍ കളിക്കുന്നത്. ഗ്രൗണ്ട് ഷോട്ടുകളാണ് മൂവരുടേയും കരുത്ത്. എന്നാല്‍ മൂവരേയും താരതമ്യം ചെയ്യുക ബുദ്ധിമുട്ടേറിയ കാര്യമാണ്.

കോലി ലോകോത്തര താരമായതില്‍ സംശയമൊന്നുമില്ല. വില്യംസണ്‍, അസം എന്നിവര്‍ക്ക് തങ്ങളുടെ പരിമിതികളും, തങ്ങള്‍ക്ക് കളിക്കാന്‍ കഴിയുന്ന ഷോട്ടുകളും ഏതാണെന്ന് വ്യക്തമായ ബോധ്യമുണ്ട്. അവര്‍ ഇന്നിങ്‌സ് തുടങ്ങുന്നതും അവസാനിപ്പിക്കുന്നതും വളരെ മനോഹരമായ കാര്യമാണ്.'' റാഷിദ് പറഞ്ഞു.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കെയ്ന്‍ വില്യംസണ്‍ നയിക്കുന്ന സണ്‍റൈസേഴ്‌സിന്റെ ഹൈദരാബാദിന്റെ താരമാണ് റാഷിത്. പാകിസ്താന്‍ സൂപ്പര്‍ ലീഗില്‍ ലാഹോര്‍ ക്വാലാന്‍ഡേഴ്‌സിനും റാഷിദ് കളിക്കുന്നുണ്ട്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

സഞ്ജുവിന്റെ ടി20 ലോകകപ്പ് അരങ്ങേറ്റം എത്രത്തോളം സാധ്യം? നമീബിയക്കെതിരെ കളത്തിലെത്തുമോ?
ടി20 ലോകകപ്പിലെ കോടീശ്വരന്മാര്‍, ആദ്യ പത്തില്‍ സഞ്ജുവും ഹാര്‍ദിക്കും! ഇന്ത്യയില്‍ നിന്ന് അഞ്ച് പേര്‍, പട്ടികയിങ്ങനെ