സുപ്രധാന നാഴികക്കല്ലിനരികെ രവീന്ദ്ര ജഡേജ; കാത്തിരിക്കുന്നത് എലൈറ്റ് പട്ടിക

By Web TeamFirst Published Jun 16, 2021, 7:09 PM IST
Highlights

18ന് ഐസിസി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ന്യൂസിലന്‍ഡിനെ നേരിടാനൊരുങ്ങവെ സുപ്രധാന നാഴികക്കല്ലിന് അരികിലാണ് ജഡേജ. നിലവില്‍ ടെസ്റ്റില്‍ മാത്രം 220 വിക്കറ്റുകളും 1954 റണ്‍സുമാണ് ജഡേജയുടെ അക്കൗണ്ടിലുള്ളത്.

സതാംപ്ടണ്‍: ഇന്ത്യന്‍ ക്രിക്കറ്റില്‍ അടുത്തിടെ ഏറ്റവും കൂടുതല്‍ പുരോഗതി കൈവരിച്ച താരമാണ് രവീന്ദ്ര ജഡേജ. ക്രിക്കറ്റിലെ മൂന്ന് ഫോര്‍മാറ്റിലും ഒഴിച്ചുകൂടാന്‍ പറ്റാത്ത താരമായി ജഡേജ മാറി. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 55.57 ശരാശരിയിലാണ് ജഡേജ റണ്‍സ് സകോര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ബാറ്റ് ചെയ്യുന്നതോടൊപ്പം നിര്‍ണായക വിക്കറ്റുകള്‍ വീഴ്ത്തുന്നതിലും ഫീല്‍ഡിംഗ് കഴിവും ജഡേജയെ വേറിട്ട് നിര്‍ത്തുന്നു. നിലവില്‍ ലോക ക്രിക്കറ്റിലെ മികച്ച ഫീല്‍ഡറെന്ന് വിളിച്ചാല്‍ പോലും അതില്‍ തെറ്റില്ല. 

18ന് ഐസിസി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ന്യൂസിലന്‍ഡിനെ നേരിടാനൊരുങ്ങവെ സുപ്രധാന നാഴികക്കല്ലിന് അരികിലാണ് ജഡേജ. നിലവില്‍ ടെസ്റ്റില്‍ മാത്രം 220 വിക്കറ്റുകളും 1954 റണ്‍സുമാണ് ജഡേജയുടെ അക്കൗണ്ടിലുള്ളത്. 46 റണ്‍സ് കൂടി നേടിയാല്‍ 2000 റണ്‍സും 200 വിക്കറ്റും സ്വന്തമാക്കിയ ചുരുക്കം ചില ഇന്ത്യന്‍ താരങ്ങളില്‍ ഒരാളാവും ജഡേജ. ഈ പട്ടികയിലെ അഞ്ചാമനായിരിക്കും ജഡേജ. 

അനില്‍ കുംബ്ല, കപില്‍ ദേവ്, ഹര്‍ഭജന്‍ സിംഗ്, ആര്‍ അശ്വിന്‍ എന്നിവരാണ് ജഡേജയ്ക്ക് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയത്. ഫൈനലില്‍ ന്യൂസിലന്‍ഡിനെതിരെ തന്നെ നേട്ടം സ്വന്തമാക്കാനായാല്‍ വേഗത്തില്‍ നാഴികക്കല്ല് പിന്നിടുന്ന അഞ്ചാമത്തെ താരമാവും ഇന്ത്യന്‍ ഓള്‍റൗണ്ടര്‍. ഇയാന്‍ ബോതം (42 ടെസ്റ്റ്), ഇമ്രാന്‍ ഖാന്‍ (50), കപില്‍ (50), അശ്വിന്‍ (51) എന്നിവരാണ് മുന്നില്‍. ജഡേജ ഇതുവരെ 51 ടെസ്റ്റാണ് കളിച്ചിട്ടുള്ളത്. റിച്ചാര്‍ഡ് ഹാഡ്‌ലി (54), ഷോണ്‍ പൊള്ളോക്ക് (56), ക്രിസ് കെയ്ന്‍സ് (58) എന്നിവര്‍ ജഡേജയ്്ക് ശേഷം വരും.

click me!