റെക്കോര്‍ഡിട്ട് റാഷിദ് ഖാന്‍; നേട്ടത്തിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം

Published : Mar 18, 2019, 04:44 PM ISTUpdated : Mar 18, 2019, 04:46 PM IST
റെക്കോര്‍ഡിട്ട് റാഷിദ് ഖാന്‍; നേട്ടത്തിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം

Synopsis

അന്താരാഷ്ട്ര ക്രിക്കറ്റില്‍ എല്ലാ ഫോര്‍മാറ്റിലും അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന പ്രായം കുറഞ്ഞ താരമെന്ന നേട്ടം അഫ്‌ഗാന്‍റെ റാഷിദ് ഖാന്. 

ഡെറാഡൂണ്‍: അന്താരാഷ്ട്ര ക്രിക്കറ്റില്‍ മൂന്ന് ഫോര്‍മാറ്റുകളിലും അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന പ്രായം കുറഞ്ഞ താരമെന്ന നേട്ടം അഫ്‌ഗാന്‍റെ റാഷിദ് ഖാന്. അയര്‍ലന്‍ഡിനെതിരെ ചരിത്രം ടെസ്റ്റ് ജയം നേടിയ മത്സരത്തിലെ അഞ്ച് വിക്കറ്റ് നേട്ടത്തോടെയാണ് റാഷിദ് ചരിത്രത്തില്‍ ഇടംപിടിച്ചത്. മൂന്ന് ഫോര്‍മാറ്റിലും അഞ്ച് വിക്കറ്റ് നേടുന്ന ഒന്‍പതാമത്തെ ബൗളര്‍ കൂടിയാണ് ഈ അഫ്‌ഗാന്‍ സ്‌പിന്നര്‍. 

പാക്കിസ്ഥാന്‍ പേസര്‍ ഉമര്‍ ഗുല്ലാണ് മൂന്ന് ഫോര്‍മാറ്റുകളിലും അഞ്ച് വിക്കറ്റ് തികച്ച ആദ്യ ബൗളര്‍. ന്യൂസീലന്‍ഡിന്‍റെ ടിം സൗത്തി, ലങ്കയുടെ അ‍ജന്ത മെന്‍ഡിസ്, ദക്ഷിണാഫ്രിക്കയുടെ ഇമ്രാന്‍ താഹിര്‍, ഇന്ത്യന്‍ താരങ്ങളായ കുല്‍ദീപ് യാദവ്, ഭുവനേശ്വര്‍ കുമാര്‍, ബംഗ്ലാദേശിന്‍റെ ഷാക്കിബ് അല്‍ ഹസന്‍ എന്നിവരാണ് മൂന്ന് ഫോര്‍മാറ്റിലും അഞ്ച് വിക്കറ്റ് നേട്ടം നേരത്തെ സ്വന്തമാക്കിയവര്‍.

ഇവരില്‍ ഏറ്റവും പ്രായം കുറഞ്ഞ താരം റാഷിദ് ഖാനാണ്. 20 വയസും 178 ദിവസവും പ്രായമുള്ളപ്പോഴാണ് അഫ്‌ഗാന്‍ താരത്തിന്‍റെ നേട്ടം. അയര്‍ലന്‍ഡിന്‍റെ രണ്ടാം ഇന്നിംഗ്സില്‍ 82 റണ്‍സ് വഴങ്ങിയാണ് അഞ്ച് വിക്കറ്റ് കൊയ്തത്. മത്സരത്തില്‍ അയര്‍ലന്‍ഡിനെ ഏഴ് വിക്കറ്റിന് തോല്‍പിച്ച് അഫ്‌ഗാന്‍ ആദ്യ ടെസ്റ്റ് ജയം സ്വന്തമാക്കി.  

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഹാര്‍ദ്ദിക്കോ വരുണോ അല്ല, ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിലെ ഇംപാക്ട് പ്ലേയറായത് മറ്റൊരു താരം
'അവനെ എന്തുകൊണ്ട് പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കുന്നില്ല', യാന്‍സനെ ബൗണ്ടറി കടത്തിയ സഞ്ജുവിന്‍റെ ബാറ്റിംഗ് കണ്ട് രവി ശാസ്ത്രി