MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • T20 World Cup 2026
  • Automobile
  • Home
  • Sports
  • Cricket
  • അഹമ്മദാബാദിൽ വീണ്ടുമൊരു 'ഫൈനൽ' പോര്, പ്രതികാരത്തിന് പ്രോട്ടീസ്; ജയിച്ചു കയറാൻ ഇന്ത്യ: വിധി നിർണ്ണയിക്കുക ഈ താരങ്ങൾ

അഹമ്മദാബാദിൽ വീണ്ടുമൊരു 'ഫൈനൽ' പോര്, പ്രതികാരത്തിന് പ്രോട്ടീസ്; ജയിച്ചു കയറാൻ ഇന്ത്യ: വിധി നിർണ്ണയിക്കുക ഈ താരങ്ങൾ

അപരാജിതരായി സൂപ്പര്‍ 8ല്‍ എത്തിയ ഇന്ത്യയും ദക്ഷിണാഫ്രിക്കയും നേര്‍ക്കുനേര്‍ വരുന്നു. നേര്‍ക്കുനേര്‍ കണക്കുകളില്‍ ഇന്ത്യക്ക് വ്യക്തമായ മുന്‍തൂക്കമുണ്ട്.

2 Min read
Author : Gopalakrishnan C
Published : Feb 21 2026, 02:43 PM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
110
അപരാജിതരുടെ പോരാട്ടം
Image Credit : AFP

അപരാജിതരുടെ പോരാട്ടം

സൂര്യകുമാർ യാദവിന്‍റെ നേതൃത്വത്തിലുള്ള ഇന്ത്യൻ സംഘം യുഎസ്എ, നമീബിയ, പാകിസ്ഥാൻ, നെതർലൻഡ്‌സ് എന്നിവരെ തകർത്താണ് സൂപ്പര്‍ 8ൽ എത്തിയത്. മറുവശത്ത്, അഫ്ഗാനിസ്ഥാനെതിരായ ആവേശകരമായ 'ഡബിൾ സൂപ്പർ ഓവർ' വിജയം ഉൾപ്പെടെ കാനഡ, ന്യൂസിലൻഡ്, യുഎഇ എന്നീ ടീമുകളെ തോൽപിച്ച് ദക്ഷിണാഫ്രിക്കയും അപരാജിതരായാണ് സൂപ്പര്‍ 8ല്‍ എത്തിയത്.

210
ലോകകപ്പ് ഫൈനലിന്‍റെ തനിയാവര്‍ത്തനം
Image Credit : AFP

ലോകകപ്പ് ഫൈനലിന്‍റെ തനിയാവര്‍ത്തനം

2024ല്‍ രോഹിത് ശര്‍മയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചാണ് കിരീടം നേടിയത്.അന്ന് കപ്പിനും ചുണ്ടിനുമിടയില്‍ തകര്‍പ്പൻ ബൗണ്ടറി ക്യാച്ചിലൂടെ ദക്ഷിണാഫ്രിക്കയുടെ വിജയം തട്ടിപ്പറിച്ച സൂര്യകുമാര്‍ യാദവാണ് ഇപ്പോള്‍ ഇന്ത്യയുടെ ക്യാപ്റ്റൻ

Related Articles

Related image1
ഒന്നാമന്‍ ഇന്ത്യയെ വിറപ്പിച്ച ആ അമേരിക്കൻ താരം, വിക്കറ്റ് വേട്ടയിൽ ആദ്യ 10ൽ ഒരേയൊരു ഇന്ത്യൻ താരം മാത്രം, ബുമ്രക്ക് നിരാശ
Related image2
'ആ മൂന്ന് ഡക്കുകൾ മറക്കണ്ട, സമ്മർദ്ദം ഇന്ത്യക്കാണ്'; അഹമ്മദാബാദിലെ 'നീലക്കടലിനെ' പേടിയില്ലെന്ന് ദക്ഷിണാഫ്രിക്കൻ കോച്ച്
310
നേർക്കുനേർ പോരില്‍ ഇന്ത്യ
Image Credit : X/@BCCI

നേർക്കുനേർ പോരില്‍ ഇന്ത്യ

ടി20 ക്രിക്കറ്റിലെ നേര്‍ക്കുനേര്‍ പോരാട്ടങ്ങളില്‍ ദക്ഷിണാഫ്രിക്കയ്ക്കുമേൽ ഇന്ത്യക്ക് വ്യക്തമായ ആധിപത്യമുണ്ട്. ആകെ മത്സരങ്ങൾ: 35 മത്സരങ്ങള്‍ കളിച്ചതില്‍ ഇന്ത്യ 21 എണ്ണം ജയിച്ചപ്പോള്‍ ദക്ഷിണാഫ്രിക്ക 13 എണ്ണത്തില്‍ ജയിച്ചു. ഒരു മത്സരം ഫലമില്ലാതെ ഉപേക്ഷിച്ചു.

410
അവസാന പരമ്പരിലും ഇന്ത്യൻ ആധിപത്യം
Image Credit : AFP

അവസാന പരമ്പരിലും ഇന്ത്യൻ ആധിപത്യം

കഴിഞ്ഞ വര്‍ഷം നവംബറില്‍ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയെ തൂത്തുവാരിയെങ്കിലും അഞ്ച് മത്സര ടി20 പരമ്പരയില്‍ ഇന്ത്യ നേടിയത് 3-1ന്‍റെ ആധികാരിക ജയം. അവസാന 10 മത്സരങ്ങളിൽ 7 എണ്ണത്തിലും ഇന്ത്യയാണ് വിജയിച്ചത്.

510
ഇവരെ നോക്കിവെക്കാം
Image Credit : X@BCCI

ഇവരെ നോക്കിവെക്കാം

ഇഷാൻ കിഷൻ: പവർപ്ലേ ഓവറുകളിൽ ഇന്ത്യയുടെ കരുത്താണ് ഇഷാൻ കിഷന്‍. രണ്ടാം വിക്കറ്റ് കീപ്പറായി മാത്രം ടീമിലെത്തിയ ഇഷാന്‍ ലോകകപ്പിന് തൊട്ടു മുമ്പ് നടന്ന ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലെ മികച്ച പ്രകടനത്തോടെ സഞ്ജു സാംസണെ പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്താക്കി പ്രധാന ഓപ്പണറായി. അഭിഷേക് ശര്‍മ തുടര്‍ച്ചയായി നിരാശപ്പെടുത്തിയിട്ടും പാകിസ്ഥാനെതിരെ അടക്കം ഇഷാന്‍റെ കത്തിക്കയറാലാണ് ഇന്ത്യയെ മികച്ച സ്കോറിലേക്ക് നയിക്കുന്നത്. നാളെ സൂപ്പര്‍ 8ലും അഭിഷേകിനെക്കാള്‍ ഇഷാനാവും ഇന്ത്യയുടെ വജ്രായുധം. പാകിസ്ഥാനെതിരെ നേടിയ 77 റൺസ് പ്രകടനം നാലു കളികളില്‍ രണ്ട് അര്‍ധസെഞ്ചുറി അടക്കം 176 റണ്‍സ് അടിച്ചുകൂട്ടിയ ഇഷാന്‍ 202.30 സ്ട്രൈക്ക് റേറ്റിലാണ് റണ്ണടിച്ചു കൂട്ടിയത്.

610
വരുൺ ചക്രവർത്തി
Image Credit : Getty

വരുൺ ചക്രവർത്തി

ടൂർണമെന്‍റിൽ ഇതുവരെ 9 വിക്കറ്റുകൾ വീഴ്ത്തിയ വരുൺ മധ്യ ഓവറുകളിൽ ദക്ഷിണാഫ്രിക്കൻ ബാറ്റർമാരെ വട്ടംകറക്കും എന്നുറപ്പാണ്. വിക്കറ്റ് വേട്ടക്കാരിലെ ആദ്യ പത്തിലുള്ള ഒരേയൊരു ഇന്ത്യൻ സാന്നിധ്യവും വരുണ്‍ ചക്രവര്‍ത്തിയാണ്. നാലു മത്സരങ്ങളില്‍ നിന്ന് 9 വിക്കറ്റ് വീഴ്ത്തിയ വരുണ്‍ 6.88 ശരാശരിയില്‍ 5.16 എന്ന മോഹിപ്പിക്കുന്ന ഇക്കോണമിയിലാണ് വിക്കറ്റ് വേട്ട നടത്തിയത്. വരുണ്‍ എറിഞ്ഞ 72 പന്തില്‍ 62 റണ്‍സ് മാത്രമാണ് എതിരാളികള്‍ സ്കോര്‍ ചെയ്തത്.

710
ഹാര്‍ദ്ദിക് പാണ്ഡ്യ
Image Credit : AFP

ഹാര്‍ദ്ദിക് പാണ്ഡ്യ

ബാറ്റുകൊണ്ട് ഇതുവരെ മിന്നല്‍ പാണ്ഡ്യയാവാനായിട്ടില്ലെങ്കിലും അഹമ്മദാബാദില്‍ നാളെ ഹാര്‍ദ്ദിക്കിന് അതിന് സുവര്‍ണാവസരമാണ് ലഭിക്കുന്നത്. ഗുജറാത്ത് ടൈറ്റന്‍സ് നായകനായിരുന്ന ഹാര്‍ദ്ദിക്കിന്‍റെ ഹോം ഗ്രൗണ്ട് കൂടിയായിരുന്നു നരേന്ദ്ര മോദി സ്റ്റേഡിയം. ബാറ്റുകൊണ്ടും ബോളുകൊണ്ടും ഹാര്‍ദ്ദിക് പുറത്തെടുക്കുന്ന പ്രകടനം നാളെ നിര്‍ണായകമാകുമെന്നുറപ്പാണ്. ടൂര്‍ണമെന്‍റില്‍ ഇതുവരെ 5 വിക്കറ്റെടുത്ത ഹാര്‍ദ്ദിക്കില്‍ നിന്ന് നാളെ ഒരു വെടിക്കെട്ട് ഇന്നിംഗ്സാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്.

810
എയ്ഡൻ മാർക്രം
Image Credit : Getty

എയ്ഡൻ മാർക്രം

187 പ്രഹരശേഷിയിൽ 178 റൺസുമായി റൺവേട്ടയിൽ നാലാം സ്ഥാനത്തുള്ള ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഏയ്ഡന്‍ മാര്‍ക്രത്തിന്‍റെ പ്രകടനം നാളെ നിര്‍ണായകമാകും. ഓഫ് സ്പിന്നര്‍ കൂടിയായ മാര്‍ക്രം അഭിഷേക് ശര്‍മയെ പവര്‍ പ്ലേയില്‍ പൂട്ടാൻ പവര്‍ പ്ലേയില്‍ പന്തെറിയാനുമെത്തുമെന്നാണ് കരുതുന്നത്. മാര്‍ക്രം ഫോമിലായാല്‍ ദക്ഷിണാഫ്രിക്കയെ പിടിച്ചു കെട്ടാന്‍ ഇന്ത്യ പാടുപെടും.

910
ലുങ്കി എൻഗിഡി
Image Credit : Getty

ലുങ്കി എൻഗിഡി

ലോകകപ്പില്‍ കളിച്ച മൂന്ന് മത്സരങ്ങളിൽ നിന്ന് 8 വിക്കറ്റുമായി ലുങ്കി എൻഗിഡി മികച്ച ഫോമിലാണ്. കാഗിസോ റബാഡ നിറം മങ്ങിയപ്പോഴും എങ്കിഡിയുടെ തകര്‍പ്പന്‍ ഫോമിലാണ് ദക്ഷിണാഫ്രിക്കയുടെ പ്രതീക്ഷ. പവര്‍ പ്ലേയിലും ഡെത്ത് ഓവറുകളിലും എന്‍ഡിഗി പുറത്തെടുക്കുന്ന മികവ് ദക്ഷിണാഫ്രിക്കയുടെ പ്രകടനത്തില്‍ നിര്‍ണായകമാകും.

1010
റിയാന്‍ റിക്കിള്‍ടൺ
Image Credit : Getty

റിയാന്‍ റിക്കിള്‍ടൺ

ഈ ലോകകപ്പിൽ ദക്ഷിണാഫ്രിക്കയുടെ രണ്ടാമത്തെ ടോപ് സ്കോററാണ് റിയാന്‍ റിക്കിള്‍ടണ്‍. നാലു മത്സരങ്ങളില്‍ 190.79 സ്ട്രൈക്ക് റേറ്റില്‍ 145 റണ്‍സടിച്ച റിക്കിള്‍ടണ് ഐപിഎല്ലില്‍ കളിച്ച അനുഭവസമ്പത്തുമുണ്ട്. മാര്‍ക്രത്തിനൊപ്പം റിക്കിള്‍ടണും ഫോമിലായാല്‍ ദക്ഷിണാഫ്രിക്ക മികച്ച സ്കോറിലേക്ക് നീങ്ങും.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

About the Author

GC
Gopalakrishnan C
ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.in
ടി20 ലോകകപ്പ് 2026
ക്രിക്കറ്റ് വാർത്തകൾ

Latest Videos
Recommended Stories
Recommended image1
'ആ മൂന്ന് ഡക്കുകൾ മറക്കണ്ട, സമ്മർദ്ദം ഇന്ത്യക്കാണ്'; അഹമ്മദാബാദിലെ 'നീലക്കടലിനെ' പേടിയില്ലെന്ന് ദക്ഷിണാഫ്രിക്കൻ കോച്ച്
Recommended image2
ഒന്നാമന്‍ ഇന്ത്യയെ വിറപ്പിച്ച ആ അമേരിക്കൻ താരം, വിക്കറ്റ് വേട്ടയിൽ ആദ്യ 10ൽ ഒരേയൊരു ഇന്ത്യൻ താരം മാത്രം, ബുമ്രക്ക് നിരാശ
Recommended image3
സൂപ്പര്‍ 8ല്‍ ഐസിസി ഒളിപ്പിച്ചുവെച്ച സര്‍പ്രൈസ് കണ്ട് അന്തംവിട്ട് ആരാധകര്‍, ഗ്രൂപ്പ് ചാമ്പ്യൻമരെല്ലാം ചേർന്നൊരു മരണഗ്രൂപ്പ്
Related Stories
Recommended image1
ഒന്നാമന്‍ ഇന്ത്യയെ വിറപ്പിച്ച ആ അമേരിക്കൻ താരം, വിക്കറ്റ് വേട്ടയിൽ ആദ്യ 10ൽ ഒരേയൊരു ഇന്ത്യൻ താരം മാത്രം, ബുമ്രക്ക് നിരാശ
Recommended image2
'ആ മൂന്ന് ഡക്കുകൾ മറക്കണ്ട, സമ്മർദ്ദം ഇന്ത്യക്കാണ്'; അഹമ്മദാബാദിലെ 'നീലക്കടലിനെ' പേടിയില്ലെന്ന് ദക്ഷിണാഫ്രിക്കൻ കോച്ച്
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check News
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2026 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved