ഇംഗ്ലണ്ടിനെതിരായ സെമിയിൽ ഇന്ത്യൻ ടീമില്‍ മാറ്റം?; ഇഷാൻ കിഷനെ ഓപ്പണറാക്കാൻ നിർദേശിച്ച് രവി ശാസ്ത്രി

Published : Mar 04, 2026, 09:17 AM IST
Sanju Samson-Abhishek Sharma

Synopsis

ലോക ഒന്നാം നമ്പർ ടി20 ബാറ്ററായ അഭിഷേക് ശർമ്മ ഈ ലോകകപ്പിൽ നിരാശാജനകമായ പ്രകടനമാണ് കാഴ്ചവെക്കുന്നത്. കഴിഞ്ഞ ആറ് മത്സരങ്ങളിൽ നിന്ന് വെറും 13.3 ശരാശരിയിൽ 80 റൺസ് മാത്രമാണ് അഭിഷേക് നേടിയത്.

മുംബൈ: ടി20 ലോകകപ്പിലെ രണ്ടാം സെമിയില്‍ ഇന്ത്യ നാളെ ഇംഗ്ലണ്ടിനെ നേരിടാനിരിക്കെ, ടീം കോമ്പിനേഷനിൽ നിർണ്ണായക മാറ്റം നിർദ്ദേശിച്ച് മുൻ ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രി. വാംഖഡെ സ്റ്റേഡിയത്തിൽ നടക്കുന്ന പോരാട്ടത്തിൽ യുവതാരം അഭിഷേക് ശർമ്മയ്ക്ക് പകരം ഇഷാൻ കിഷനെ ഓപ്പണറായി ഇറക്കണമെന്നാണ് ശാസ്ത്രിയുടെ പക്ഷം.

ലോക ഒന്നാം നമ്പർ ടി20 ബാറ്ററായ അഭിഷേക് ശർമ്മ ഈ ലോകകപ്പിൽ നിരാശാജനകമായ പ്രകടനമാണ് കാഴ്ചവെക്കുന്നത്. കഴിഞ്ഞ ആറ് മത്സരങ്ങളിൽ നിന്ന് വെറും 13.3 ശരാശരിയിൽ 80 റൺസ് മാത്രമാണ് അഭിഷേക് നേടിയത്. ഗ്രൂപ്പ് ഘട്ടത്തിൽ മൂന്ന് തവണ പൂജ്യത്തിന് പുറത്തായ അഭിഷേക്, വെസ്റ്റ് ഇൻഡീസിനെതിരായ കഴിഞ്ഞ മത്സരത്തിൽ 11 പന്തിൽ 10 റൺസ് മാത്രമാണ് നേടിയത്.

സെമിയില്‍ അഭിഷേകിനെ പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തും മുമ്പ് അവന്‍റെ ആത്മവിശ്വാസം തകർന്നിട്ടുണ്ടോ എന്ന് ടീം മാനേജ്‌മെന്‍റ് പരിശോധിക്കണമെന്ന് ശാസ്ത്രി പറഞ്ഞു. നെറ്റ്‌സിലെ അവന്‍റെ ബാറ്റിംഗ് കൂടി നോക്കി വേണം അഭിഷേകിന്‍റെ കാര്യത്തില്‍ തീരുമാനമെടുക്കാൻ. മാനസികമായി അവന്‍ തളർന്നിട്ടുണ്ടെങ്കിൽ സഞ്ജു സാംസണിനൊപ്പം ഇഷാൻ കിഷനെ ഓപ്പണറാക്കണമെന്നും മധ്യനിരയിൽ റിങ്കു സിംഗിനെ തിരികെ കൊണ്ടുവരണമെന്നും ഐസിസി പ്രതിമാസ അവലോകനത്തില്‍ ശാസ്ത്രി പറ‍ഞ്ഞു. അഭിഷേകിന്‍റെ ആത്മവിശ്വാസം തകര്‍ന്നിട്ടുണ്ടെങ്കില്‍ മാത്രമായിരിക്കും ഇഷാൻ കിഷനെ ഓപ്പണറാക്കുന്നതിനെക്കുറി താൻ ചിന്തിക്കുകയെന്നും ശാസ്ത്രി കൂട്ടിച്ചേർത്തു. കഴിഞ്ഞ വർഷം വാംഖഡെയിൽ ഇംഗ്ലണ്ടിനെതിരെ കളിച്ചപ്പോൾ അഭിഷേക് 54 പന്തിൽ 135 റൺസ് അടിച്ചുകൂട്ടിയിരുന്നുവെന്ന് ശാസ്ത്രി ചൂണ്ടിക്കാട്ടി. ഒരു ഇന്ത്യൻ താരം ടി20യിൽ നേടുന്ന ഏറ്റവും ഉയർന്ന സ്കോറാണിത്.

ഈ ടൂർണമെന്‍റിൽ മികച്ച ഫോമിലുള്ള ഇഷാൻ കിഷൻ ഏഴ് മത്സരങ്ങളിൽ നിന്ന് 185 സ്ട്രൈക്ക് റേറ്റിൽ 224 റൺസ് നേടിയിട്ടുണ്ട്. നമീബിയക്കെതിരായ മത്സരത്തിൽ ഓപ്പണറായി ഇറങ്ങിയ ഇഷാൻ 24 പന്തിൽ 61 റൺസ് അടിച്ചുകൂട്ടിയിരുന്നു. അതേസമയം, റിങ്കു സിംഗിന് ഈ ലോകകപ്പിൽ ഇതുവരെ തിളങ്ങാനായിട്ടില്ല.

അഭിഷേകിന് പിന്തുണയുമായി പോണ്ടിംഗ്

അഭിഷേകിനെ മാറ്റണമെന്ന വാദങ്ങൾക്കിടയിലും താരത്തിന് പിന്തുണയുമായി മുൻ ഓസ്‌ട്രേലിയൻ നായകൻ റിക്കി പോണ്ടിംഗ് രംഗത്തെത്തി. സെമി ഫൈനലിൽ അഭിഷേകിന് എന്തെങ്കിലും സർപ്രൈസ് കരുതിവെക്കാൻ സാധിക്കുമെന്ന് പോണ്ടിംഗ് പ്രത്യാശ പ്രകടിപ്പിച്ചു. തുടർച്ചയായ പരാജയങ്ങൾ ബാധിക്കാതിരിക്കാൻ പരിശീലനത്തിൽ നിന്ന് ചെറിയ ഇടവേളയെടുത്ത് മാനസികമായി ഫ്രഷ് ആകാനാണ് പോണ്ടിംഗ് താരത്തിന് നൽകുന്ന ഉപദേശം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ടി20 ലോകകപ്പിലെ ആദ്യ ഫൈനലിസ്റ്റിനെ ഇന്നറിയാം, കൊല്‍ക്കത്തയില്‍ ഇന്ന് ദക്ഷിണാഫ്രിക്ക-ന്യൂസിലന്‍ഡ് സെമി പോരാട്ടം
കോലിക്കും ധോണിക്കും രോഹിത്തിനുമൊപ്പം ഇനി സഞ്ജു, ഇന്ത്യയിൽ ആരാധകര്‍ ഏറ്റവും കൂടുതൽ സ്നേഹിക്കുന്ന താരമെന്ന് ദിനേഷ് കാർത്തിക്