ലോകകപ്പിന് മുമ്പ് പാണ്ഡ്യയെ ഏകദിനങ്ങളില്‍ കളിപ്പിക്കരുത്, മുന്നറിയിപ്പിമായി രവി ശാസ്ത്രി

Published : Jun 04, 2022, 10:53 PM IST
ലോകകപ്പിന് മുമ്പ് പാണ്ഡ്യയെ ഏകദിനങ്ങളില്‍ കളിപ്പിക്കരുത്, മുന്നറിയിപ്പിമായി രവി ശാസ്ത്രി

Synopsis

ടി20 ലോകകപ്പിന് മുമ്പ് ഹാര്‍ദ്ദിക്കിന് മതിയായ വിശ്രമം ആവശ്യമാണെന്നും അതിന് മുമ്പ് തിരിക്കിട്ട് ഏകദിനങ്ങളില്‍ കളിപ്പിക്കരുതെന്നും ടി20 മത്സരങ്ങളില്‍ മാത്രെ കളിപ്പിക്കാവൂ എന്നും രവി ശാസ്ത്രി സ്റ്റാര്‍ സ്പോര്‍ട്സിന്‍റെ ടോക് ഷോയില്‍ പറഞ്ഞു.

മുംബൈ: ഐപിഎല്ലില്‍(IPL 2022) ഗുജറാത്ത് ടൈറ്റന്‍സിനെ(Gujarat Titans) കിരീടത്തിലേക്ക് നയിച്ചതോടെ ഇന്ത്യയുടെ ഭാവി നായക സ്ഥാനത്തേക്ക് പരിഗണിക്കുന്ന താരമാണ് ഹാര്‍ദ്ദിക് പാണ്ഡ്യ. ഓള്‍ റൗണ്ടറെന്ന നിലയിലും മികവ് കാട്ടിയ പാണ്ഡ്യ ഐപിഎല്ലിലെ പ്രകടനങ്ങളുടെ കരുത്തില്‍ ദക്ഷിണാഫ്രിക്കക്കെതിരായ(India vs South Afric)  ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തുകയും ചെയ്തു. ഐപിഎല്ലില്‍ 15 മത്സരങ്ങളില്‍ 44.27 റണ്‍സ് ശരാശരിയില്‍ 487 റണ്‍സടിച്ച പാണ്ഡ്യ ഫൈനില്‍ രാജസ്ഥാന്‍ റോയല്‍സിനെതിതിരെ മൂന്ന് വിക്കറ്റ് പ്രകടനമടക്കം എട്ട് വിക്കറ്റും വീഴ്ത്തിയിരുന്നു.

എന്നാല്‍ ഹാര്‍ദ്ദിക് പാണ്ഡ്യയെ ഉടന്‍ ഏകദിന ടീമിലേക്ക് പരിഗണിക്കരുതെന്ന് ആവശ്യപ്പെടുകയാണ് മുന്‍ ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി. ടി20 ലോകകപ്പിന് മുമ്പ് ഹാര്‍ദ്ദിക്കിന് മതിയായ വിശ്രമം ആവശ്യമാണെന്നും അതിന് മുമ്പ് തിരിക്കിട്ട് ഏകദിനങ്ങളില്‍ കളിപ്പിക്കരുതെന്നും ടി20 മത്സരങ്ങളില്‍ മാത്രെ കളിപ്പിക്കാവൂ എന്നും രവി ശാസ്ത്രി സ്റ്റാര്‍ സ്പോര്‍ട്സിന്‍റെ ടോക് ഷോയില്‍ പറഞ്ഞു.

ആരും വിശ്വസിക്കാതിരുന്ന എന്നെ പിടിച്ച് ഓപ്പണറാക്കി, ഹാര്‍ദിക് പാണ്ഡ്യക്ക് നന്ദി: വൃദ്ധിമാന്‍ സാഹ

ടി20യില്‍ ബാറ്ററായോ ഓള്‍ റൗണ്ടറായോ ഹാര്‍ദ്ദിക്കിന് ഇന്ത്യന്‍ ടീമില്‍ കളിക്കാനാകും. ടി20 ക്രിക്കറ്റില്‍ രണ്ടോവര്‍ പോലും ബൗള്‍ ചെയ്യാന്‍ കഴിയാത്തത്ര പരിക്ക് ഹാര്‍ദ്ദിക്കിനെ ഇപ്പോള്‍ അലട്ടുന്നുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. എങ്കിലും ടി20 ലോകകപ്പിന് മുമ്പ് ഏകദിനത്തില്‍ കളിപ്പിച്ച് റിസ്കെടുക്കാന്‍ തയാറാവരുതെന്നും ശാസ്ത്രി പറഞ്ഞു.

ടി20 ക്രിക്കറ്റില്‍ പാണ്ഡ്യ കളിക്കുകയാണെങ്കില്‍ രണ്ട് കളിക്കാരുടെ ഗുണം കിട്ടും. ബാറ്ററായി കളിപ്പിക്കുകയാണെങ്കില്‍ ആദ്യ നാലില്‍ അദ്ദേഹത്തെ ഇറക്കണമെന്നും ഓള്‍ റൗണ്ടറായി കളിപ്പിക്കുകയാണെങ്കില്‍ അഞ്ചാമതോ ആറാമതോ ഹാര്‍ദ്ദികിനെ ബാറ്റ് ചെയ്യിക്കാമെന്നും ശാസ്ത്രി പറഞ്ഞു. രണ്ടോ മൂന്നോ ഓവറോ ബൗള്‍ ചെയ്യിക്കാനും കഴിയുമെന്നും രവി ശാസ്ത്രി പറഞ്ഞു.

'എന്നെ ഒഴിവാക്കിയതല്ല, സ്വയം മാറി നിന്നത്'; ഇന്ത്യന്‍ ടീമിലെ നീണ്ട ഇടവേളയെ കുറിച്ച് വെളിപ്പെടുത്തി ഹാര്‍ദിക്

ദക്ഷിണാഫ്രിക്കക്കെതിരായ അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരക്കുള്ള  ടീമില്‍ ഹാര്‍ദ്ദിക്കും ഇടം നേടിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം യുഎഇയില്‍ നടന്ന ടി20 ലോകകപ്പിനുശേഷം ടീമില്‍ നിന്ന് പുറത്തായ ഹാര്‍ദ്ദിക് ഈ പരമ്പരയിലൂടെയാണ് ടീമില്‍ തിരിച്ചെത്തിയത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ലെജൻഡ്സിന്‍റെ കളി വീണ്ടും കാണാം! വമ്പന്മാർ ആരൊക്കെ കളിക്കാൻ എത്തുമെന്ന് ഉറ്റുനോക്കി ആരാധകർ, ബിഗ് ക്രിക്കറ്റ് ലീഗിന്‍റെ രണ്ടാം സീസൺ മാർച്ചിൽ
അണ്ടർ-19 വനിതാ ഏകദിന ട്രോഫി: വിജയം തുടർന്ന് കേരളം, സൗരാഷ്ട്രയെ തോൽപിച്ചത് 95 റൺസിന്