രണ്ടാം ടി20 ക്രിക്കറ്റ് മത്സരത്തിൽ ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിന് തകർപ്പൻ വിജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഇഷാൻ കിഷന്റെയും (49) അഭിഷേക് ശർമ്മയുടെയും (43) മികവിൽ 190 റൺസ് നേടി. മറുപടി ബാറ്റിംഗിൽ, ജേക്കബ് ബെതലിന്റെ 76 റൺസിന്റെ മിന്നും പ്രകടനത്തിന്റെ പിൻബലത്തിൽ ഇംഗ്ലണ്ട് വിജയലക്ഷ്യമായ 191 റൺസ് മറികടന്നു.

മാഞ്ചസ്റ്റർ: ഇന്ത്യയെ തകർത്ത് രണ്ടാം ടി20 യിൽ ഇംഗ്ലണ്ടിന് ജയം. 191 റൺസിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ടിന് ജേക്കബ് ബെതലിന്റെ മിന്നും പ്രകടനമാണ് തുണയായത്. 46 ബോളിൽ 76 റൺസാണ് ജേക്കബ് ബെതൽ നേടിയത്. ടോം ബാന്റൻ മുപ്പത്തിരണ്ട് ബോളുകളിൽ 39 റൺസും ക്യാപ്റ്റൻ ഹാരി ബ്രൂക്ക് പതിനഞ്ച് ബോളിൽ 39 റൺസുമാണ് നേടിയത്. അർഷ്ദീപ് സിംഗിന്റെ മൂന്ന് വിക്കറ്റ് നേട്ടവും ഇന്ത്യയ്ക്ക് തുണയായില്ല.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

രണ്ടാം ടി 20 യിൽ ഇന്ത്യയ്‌ക്കെതിരെ ഇംഗ്ലണ്ടിന് 191 റൺസിന്റെ വിജയ ലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 190 റൺസ് നേടിയത്. 49 റൺസ് നേടിയ ഇഷാൻ കിഷന്റെയും 43 റൺസ് നേടിയ അഭിഷേക് ശർമയുടെയും പ്രകടനത്തിന്റെ മികവിലാണ് ഇന്ത്യക്ക് ഭേദപ്പെട്ട സ്കോറിലെത്താൻ സാധിച്ചത്. ഇംഗ്ലണ്ടിനായി സാം കരൺ മൂന്ന് വിക്കറ്റുകൾ നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് ആദ്യ ഓവറിൽ തന്നെ രണ്ട് വിക്കറ്റുകൾ നഷ്ടമായെങ്കിലും പിന്നീട് കളിയിലേക്ക് തിരിച്ചുവരുന്ന ഇംഗ്ലണ്ടിനെയാണ് കണ്ടത്. ആദ്യ പന്തിൽ തന്നെ ഇംഗ്ലണ്ടിന് സാൾട്ടിനെ നഷ്ടമായി. അർഷ്ദീപ് സിംഗിന്റെ പന്തിൽ ഇഷാൻ കിഷന് ക്യാച്ച് നൽകിയാണ് സാൾട്ട് മടങ്ങിയത്. ആദ്യ ഓവറിലെ അഞ്ചാം പന്തിൽ ജോസ് ബട്ട്ലറുടെ വിക്കറ്റും അർഷ്ദീപിന് നേടാനായി. ഇന്ത്യയ്ക്കായി അരങ്ങേറ്റ മത്സരം കളിക്കാനിറങ്ങിയ വൈഭവ് സൂര്യവംശിക്ക് ആദ്യ മത്സരത്തിൽ തിളങ്ങാൻ സാധിച്ചില്ല. പത്ത് ബോളുകളിൽ 2 സിക്സറുകളടക്കം 14 റൺസ് നേടാൻ മാത്രമേ വൈഭവ് സൂര്യവംശിക്ക് സാധിച്ചൊള്ളൂ. ഇന്ത്യയ്ക്കായി അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറുന്ന എറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡ് വൈഭവ് സൂര്യവംശി ഈ മത്സരത്തിലൂടെ സ്വന്തമാക്കിയിരുന്നു. അഭിഷേക് ശർമയ്‌ക്കൊപ്പം ഓപ്പൺ ചെയ്ത സൂര്യവംശി ആദ്യ മത്സരത്തിൽ തന്നെ രണ്ട് സിക്സറുകളാണ് നേടിയത്. ഏറ്റവും ഒടുവിലെ കണക്കുകൾ പ്രകാരം ആറ് ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 65 റൺസാണ് ഇന്ത്യ നേടിയിരിക്കുന്നത്.

ഇംഗ്ലണ്ട് പ്ലേയിംഗ് ഇലവൻ: ഫിലിപ്പ് സാൽട്ട്, ജോസ് ബട്ട്‌ലർ (വിക്കറ്റ് കീപ്പർ), ഹാരി ബ്രൂക്ക് (ക്യാപ്റ്റൻ), ജേക്കബ് ബെഥേൽ, ടോം ബാന്റൺ, സാം കറൻ, വിൽ ജാക്സ്, ലിയാം ഡാവ്സൺ, ആദിൽ റഷീദ്, ജോഫ്ര ആർച്ചർ, ജോഷ് ടങ്.

ഇന്ത്യ പ്ലേയിംഗ് ഇലവൻ: വൈഭവ് സൂര്യവംശി, അഭിഷേക് ശർമ്മ, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), തിലക് വർമ്മ, ശിവം ദുബെ, ഹർഷിത് റാണ, അക്സർ പട്ടേൽ, രവി ബിഷ്ണോയ്, അർഷ്ദീപ് സിംഗ്, വരുൺ ചക്രവർത്തി