മാസ്‌കില്ലാതെ യാത്ര; തടഞ്ഞപ്പോള്‍ പൊലീസിനോട് തട്ടിക്കയറി രവീന്ദ്ര ജഡേജയുടെ ഭാര്യ

Published : Aug 11, 2020, 10:16 PM ISTUpdated : Aug 11, 2020, 10:25 PM IST
മാസ്‌കില്ലാതെ യാത്ര; തടഞ്ഞപ്പോള്‍ പൊലീസിനോട് തട്ടിക്കയറി രവീന്ദ്ര ജഡേജയുടെ ഭാര്യ

Synopsis

കാറില്‍ മാസ്‌ക് ഇല്ലാതെ യാത്ര ചെയ്യുന്നത് ചോദ്യം ചെയ്ത പൊലീസ് ഹെഡ് കോണ്‍സ്റ്റബിള്‍ സൊനാല്‍ ഗോസായിയോട് റിവാബ തട്ടിക്കയറി എന്നാണ് റിപ്പോര്‍ട്ട്

രാജ്‌കോട്ട്: ഇന്ത്യന്‍ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബ ജഡേജ വിവാദത്തില്‍. കാറില്‍ മാസ്‌ക് ധരിക്കാതെ യാത്ര ചെയ്യുന്നത് ചോദ്യം ചെയ്ത വനിത പൊലീസ് ഹെഡ് കോണ്‍സ്റ്റബിള്‍ സൊനാല്‍ ഗോസായിയോട് റിവാബ നടുറോഡില്‍ വച്ച് തട്ടിക്കയറി എന്നാണ് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്. ജഡേജയായിരുന്നു കാര്‍ ഓടിച്ചിരുന്നത്. എന്നാല്‍ ജഡേജ മാസ്‌ക് ധരിച്ചിരുന്നു. 

റിവാബ മാസ്‌ക് ധരിച്ചിരുന്നില്ല എന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. എന്തുകൊണ്ടാണ് പ്രശ്‌നം വഷളായത് എന്നത് അന്വേഷിക്കുകയാണ്. ഇരു കൂട്ടരും വാഗ്‌‌വാദത്തില്‍ ഏര്‍പ്പെട്ടതായാണ് മനസിലാക്കുന്നത് എന്നും ഡിസിപി മനോഹര്‍സിംഗ് വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. 

എന്നാല്‍ സംഭവത്തിന് ശേഷം ശാരീരികാസാസ്ഥ്യം പ്രകടിപ്പിച്ച സൊനാല്‍ ഗോസായിയെ അടുത്ത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അരമണിക്കൂറിന് ശേഷം ഇവരെ ആശുപത്രിയില്‍ നിന്ന് വിട്ടയച്ചതായും ഇപ്പോള്‍ ആരോഗ്യവതിയാണ് എന്നും മനോഹര്‍സിംഗ് പറഞ്ഞു. 

യാത്രയപ്പ് അതിരുകടന്നു; മോശം പെരുമാറ്റത്തിന് ബ്രോഡിനെ ചെവിക്ക് പിടിച്ച് പിതാവ്

ശ്രീലങ്കന്‍ പ്രീമിയര്‍ ലീഗ്: മത്സര തീയതിയില്‍ ട്വിസ്റ്റ്

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

മൂന്നാം നമ്പറില്‍ തിലക് വര്‍മ; സൂര്യകുമാറിനെ താഴെ ഇറക്കാനുള്ള തീരുമാനം ആലോചിച്ച ശേഷം
കരിയർ അവസാനിപ്പിക്കാൻ തോന്നിയ ആ ദിവസം: രോഹിത് ശർമയുടെ വെളിപ്പെടുത്തൽ; 'കടുത്ത നിരാശയിൽ നിന്ന് കരകയറാൻ 2 മാസം സമയമെടുത്തു'