കൊളംബോ: പുതുതായി ആരംഭിക്കുന്ന ശ്രീലങ്കന്‍ പ്രീമിയര്‍ ലീഗ് തുടങ്ങാന്‍ വൈകും. ഓഗസ്റ്റ് 28 മുതല്‍ സെപ്റ്റംബര്‍ 20 വരെ നടത്താന്‍ നേരത്തെ നിശ്‌ചയിച്ചിരുന്ന ടൂര്‍ണമെന്‍റ് നവംബറിലേക്ക് മാറ്റിവച്ചു. കൊവിഡ് 19 പ്രതിസന്ധിയാണ് ടൂര്‍ണമെന്‍റ് നീട്ടിവയ്‌ക്കാന്‍ കാരണമായി ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് ചൂണ്ടിക്കാട്ടുന്നത്. ആരോഗ്യ മന്ത്രാലയവുമായി കൂടിയാലോചിച്ച ശേഷമാണ് ബോര്‍ഡിന്‍റെ തീരുമാനം. 

കൊളംബോ, കാന്‍ഡി, ഗോള്‍, ദാംബുള്ള, ജാഫ്‌ന നഗരങ്ങളെ പ്രതിനിധീകരിക്കുന്ന അഞ്ച് ടീമുകളാണ് ടൂര്‍ണമെന്‍റില്‍ മാറ്റുരയ്‌ക്കുക. ടൂര്‍ണമെന്‍റിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. 

നാലു വേദികളിലായി 23 മത്സരങ്ങളാണ് ശ്രീലങ്കന്‍ പ്രീമിയര്‍ ലീഗിലുണ്ടാവുക എന്നാണ് റിപ്പോര്‍ട്ട്. പ്രേമദാസ സ്റ്റേഡിയം, ദാംബുള്ള രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയം, പല്ലേക്കേലെ സ്റ്റേഡിയം, സൂര്യവേവ മഹിന്ദ രജപക്സെ സ്റ്റേഡിയം എന്നിവിടങ്ങളിലായിരിക്കും മത്സരങ്ങള്‍ നടക്കുക. ലയാം പ്ലങ്കറ്റും ഡ്വെയ്‌ന്‍ സ്‌മിത്തും ടിം സൗത്തിയും അടക്കം 70 വിദേശ താരങ്ങള്‍ ടൂര്‍ണമെന്‍റിന് താല്‍പര്യം പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. 

ശ്രീലങ്കന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് പത്താന്‍