കോലിയെ വീഴ്ത്തിയ ജമൈസന്റെ ഐപിഎൽ കരാർ റദ്ദാക്കണമെന്ന് ആർസിബി ആരാധകർ

Published : Jun 22, 2021, 10:42 AM IST
കോലിയെ വീഴ്ത്തിയ ജമൈസന്റെ ഐപിഎൽ കരാർ റദ്ദാക്കണമെന്ന് ആർസിബി ആരാധകർ

Synopsis

ഐപിഎൽ പരിശീലനത്തിനിടെ ഡ്യൂക്ക് ബോൾ ഉപയോഗിച്ച് തനിക്ക് പന്തെറിയാൻ കോലി ആവശ്യപ്പെട്ടിട്ടും ജമൈസൺ തയ്യാറാകാത്തതിന്‍റെ നീരസം ഒരു വശത്ത്. ഇഷ്ടതാരത്തെ വിക്കറ്റിന് മുന്നിൽ കുടുക്കി ആഘോഷമാക്കുക കൂടി ചെയ്തപ്പോൾ ആര്‍സിബി ആരാധാകരുടെ നിയന്ത്രണം നഷ്ടമായി.

സതാംപ്ടൺ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യക്കെതിരെ അഞ്ചുവിക്കറ്റ് നേടിയ ന്യുസീലൻഡ് പേസര്‍ കെയ്ൽ ജമൈസണെതിരെ സമൂഹ മാധ്യമങ്ങളിൽ ആര്‍സിബി ആരാധകരുടെ അസഭ്യവര്‍ഷം. ഐപിഎല്ലിൽ സഹതാരമായിരുന്ന വിരാട് കോലിയെ പുറത്താക്കിയതാണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ആരാധാകരെ ചൊടിപ്പിച്ചത്.

ഐപിഎൽ പരിശീലനത്തിനിടെ ഡ്യൂക്ക് ബോൾ ഉപയോഗിച്ച് തനിക്ക് പന്തെറിയാൻ കോലി ആവശ്യപ്പെട്ടിട്ടും ജമൈസൺ തയ്യാറാകാത്തതിന്‍റെ നീരസം ഒരു വശത്ത്. ഇഷ്ടതാരത്തെ വിക്കറ്റിന് മുന്നിൽ കുടുക്കി ആഘോഷമാക്കുക കൂടി ചെയ്തപ്പോൾ ആര്‍സിബി ആരാധാകരുടെ നിയന്ത്രണം നഷ്ടമായി.

പരിധി വിട്ട ആക്ഷേപം അശ്ലീലമായി. ആര്‍സിബിയുമായുള്ള ജമൈസന്‍റെ കരാര്‍ റദ്ദാക്കണമെന്നും ആരാധകര്‍ പറയുന്നു.  ഐപിഎൽ താരലേലത്തിൽ 15 കോടിയ്ക്ക് ടീമിലെത്തിയ താരത്തിൽ നിന്ന് 10 കോടിയെങ്കിലും തിരിച്ച് പിടിക്കണമെന്ന് മറ്റൊരു ആരാധകന്റെ ആവശ്യം.

വിമര്‍ശനങ്ങൾ ഇങ്ങനെയൊക്കെ മുന്നേറുമ്പോൾ സതാംപ്ടണിലെ മഴ ഇടവേളയിൽ ടേബിൾ ടെന്നിസ് കളിക്കുന്ന തിരക്കിലായിരുന്നു ന്യുസീലൻഡ് താരം.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'ഗില്ലിനെ ഒഴിവാക്കാനുള്ള തിരുമാനം ഇന്നലെ എടുത്തതല്ല'; പിന്നില്‍ കാരണങ്ങളുണ്ട്, റിപ്പോര്‍ട്ട്
'എന്റെ തമ്പി, അടിപൊളി'; സഞ്ജുവിനെ പ്രകീര്‍ത്തിച്ച് അശ്വിന്‍