IPL 2022 : അവസരത്തിനൊത്ത് ഉയര്‍ന്ന് റിയാന്‍ പരാഗ്; ആര്‍സിബിക്കെതിരെ രാജസ്ഥാന് മാന്യമായ സ്‌കോര്‍

Published : Apr 26, 2022, 09:21 PM IST
IPL 2022 : അവസരത്തിനൊത്ത് ഉയര്‍ന്ന് റിയാന്‍ പരാഗ്; ആര്‍സിബിക്കെതിരെ രാജസ്ഥാന് മാന്യമായ സ്‌കോര്‍

Synopsis

പവര്‍പ്ലേയില്‍ തന്നെ രാജസ്ഥാന് മൂന്ന് വിക്കറ്റ് നഷ്ടമായി. ദേവ്ദത്ത് പടിക്കല്‍ (7), ജോസ് ബട്‌ലര്‍ (8), ആര്‍ അശ്വിന്‍ (17) എന്നിവരാണ് മടങ്ങിയത്. ഇതില്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയും സിറാജിനായിരുന്നു. മികച്ച ഫോമിലുള്ള ജോഷ് ഹേസല്‍വുഡും പുറത്താക്കി.

പൂനെ: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് 145 റണ്‍സ് വിജയലക്ഷ്യം. പൂനെയില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ രാജസ്ഥാനെ രണ്ട് വിക്കറ്റ് വീതം നേടിയ മുഹമ്മദ് സിറാജ്, വാനിന്ദു ഹസരങ്ക, ജോഷ് ഹേസല്‍വുഡ് എന്നിവരാണ് തകര്‍ത്തത്. 31 പന്തില്‍ 56 റണ്‍സുമായി പുറത്താവാതെ നിന്ന റിയാന്‍ പരാഗാണ് രാജസ്ഥാന്റെ ടോപ് സ്‌കോറര്‍. സഞ്ജു സാംസണ്‍ (21 പന്തില്‍ 27) മികച്ച തുടക്കത്തിന് ശേഷം നിരാശപ്പെടുത്തി.

പവര്‍പ്ലേയില്‍ തന്നെ രാജസ്ഥാന് മൂന്ന് വിക്കറ്റ് നഷ്ടമായി. ദേവ്ദത്ത് പടിക്കല്‍ (7), ജോസ് ബട്‌ലര്‍ (8), ആര്‍ അശ്വിന്‍ (17) എന്നിവരാണ് മടങ്ങിയത്. ഇതില്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയും സിറാജിനായിരുന്നു. മികച്ച ഫോമിലുള്ള ജോഷ് ഹേസല്‍വുഡും പുറത്താക്കി. ഇതോടെ മൂന്ന് 33 എന്ന നിലയിലായി രാജസ്ഥാന്‍. പിന്നീട് സഞ്ജുവിന്റെ ഭേദപ്പെട്ട പ്രകടനമാണ് വന്‍ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. മൂന്ന് സിക്‌സര്‍ പായിച്ച സഞ്ജു, ഹസരങ്കയുടെ പന്തില്‍ ഒരിക്കല്‍ കൂടി ബൗള്‍ഡായി. ഡാരില്‍ മിച്ചലിന് (24 പന്തില്‍ 16) അവസരം മുതലാക്കാനായില്ല. 

ഷിംറോണ്‍ ഹെറ്റ്മയേര്‍ (3), ട്രന്റ് ബോള്‍ട്ട് (5), പ്രസിദ്ധ് കൃഷണ (2) എന്നിവര്‍ പെട്ടന്ന മടങ്ങുകയും ചെയ്തതോടെ രാജസ്ഥാന്‍ എട്ടിന് 121 എന്ന നിലയിലായി. തകര്‍ച്ചയ്ക്കിടയിലും പരാഗ് നടത്തിയ ഒറ്റയാള്‍ പോരാട്ടമാണ് രാജസ്ഥാനമെ മാന്യമായ സ്‌കോറിലേക്ക് നയിച്ചത്. നാല് സിക്‌സും മൂന്ന് ഫോറും അടങ്ങുന്നതായിരുന്നു പരാഗിന്റെ ഇന്നിംഗ്‌സ്.

നേരത്തെ, മാറ്റവുമായിട്ടാണ് ഇരു ടീമുകളും ഇറങ്ങുന്നത്. അനുജ് റാവത്തിന് പകരം രജത് പടിദാറിനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസിക്കൊപ്പം വിരാട് കോലി ഇന്ന് ഓപ്പണറായെത്തും. രാജസ്ഥാന്‍ രണ്ട് മാറ്റം വരുത്തി. കരുണ്‍ നായര്‍ക്ക് പകരം ഡാരില്‍ മിച്ചല്‍ ടീമിലെത്തി. ഒബെദ് മക്‌കോയ് പുറത്തായി. കുല്‍ദീപ് സെനാണ് പകരക്കാരന്‍.

പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് രാജസ്ഥാന്‍. ഏഴ് മത്സരങ്ങളില്‍ 10 പോയിന്റാണ് സഞ്ജുവിനും സംഘത്തിനുമുള്ളത്. ആര്‍സിബി അഞ്ചാമതാണ്. എട്ട് മത്സരങ്ങളില്‍ നിന്ന് 10 പോയിന്റുണ്ട് ആര്‍സിബിക്ക്.

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍: ഫാഫ് ഡു പ്ലെസിസ്, മഹിപാല്‍ ലോംറോര്‍, വിരാട് കോലി, ഗ്ലെന്‍ മാക്‌സ്‌വെല്‍, ദിനേശ് കാര്‍ത്തിക്, സുയഷ് പ്രഭുദേശായി, ഷഹ്ബാസ് അഹമ്മദ്, ഹല്‍ഷല്‍ പട്ടേല്‍, വാനിന്ദു ഹസരങ്ക, ജോഷ് ഹേസല്‍വുഡ്, മുഹമ്മദ് സിറാജ്.

രാജസ്ഥാന്‍ റോയല്‍സ്: ജോസ് ബട്‌ലര്‍, ദേവ്ദത്ത് പടിക്കല്‍, സഞ്ജു സാംസണ്‍, ഷിംറോണ്‍ ഹെറ്റ്മയേര്‍, റിയാന്‍ പരാഗ്, കരുണ്‍ നായര്‍, ആര്‍ അശ്വിന്‍, ട്രന്റ് ബോള്‍ട്ട്, പ്രസിദ്ധ് കൃഷ്ണ, ഒബെദ് മക്‌കോയ്, യൂസ്‌വേന്ദ്ര ചാഹല്‍. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ഐപിഎല്‍ താരലേലം ഇന്ന്; ടീമുകള്‍ക്ക് ശേഷിക്കുന്ന തുകയും, ടീമിലെത്തിക്കാന്‍ ശ്രമിക്കുന്ന താരങ്ങളേയും അറിയാം
ലെജൻഡ്സിന്‍റെ കളി വീണ്ടും കാണാം! വമ്പന്മാർ ആരൊക്കെ കളിക്കാൻ എത്തുമെന്ന് ഉറ്റുനോക്കി ആരാധകർ, ബിഗ് ക്രിക്കറ്റ് ലീഗിന്‍റെ രണ്ടാം സീസൺ മാർച്ചിൽ