സിംപിള്‍, ആര്‍സിബി സിംപിളാണ്; പവര്‍ഫുള്‍, ആര്‍സിബി പവര്‍ഫുള്ളാണ്! 'ചിന്ന' മാറ്റങ്ങളുമായി ലേലത്തിലേക്ക്

Published : Nov 15, 2022, 07:56 PM IST
സിംപിള്‍, ആര്‍സിബി സിംപിളാണ്; പവര്‍ഫുള്‍, ആര്‍സിബി പവര്‍ഫുള്ളാണ്! 'ചിന്ന' മാറ്റങ്ങളുമായി ലേലത്തിലേക്ക്

Synopsis

പ്ലേ ഓഫ് വരെയെത്തിയ സ്ക്വാഡില്‍ അധികം അഴിച്ചു പണിക്ക് നില്‍ക്കാതെ കൂടുതല്‍ മികച്ച താരങ്ങളെ നോട്ടമിട്ടാണ് ആര്‍സിബി ലേലത്തിന് എത്തുന്നത്. അഞ്ച് താരങ്ങളെ മാത്രമാണ് ആര്‍സിബി ഒഴിവാക്കിയിട്ടുള്ളത്.

ബംഗളൂരു:  ഐപിഎല്‍ താരലേലത്തിന് മുന്നോടിയായി നിലനിര്‍ത്തിയ താരങ്ങളുടെ പട്ടിക പുറത്ത് വിട്ട് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ്. കഴിഞ്ഞ സീസണിലെ പ്രധാന താരങ്ങളെയെല്ലാം ടീം നിലനിര്‍ത്തിയിട്ടുണ്ട്. പ്ലേ ഓഫ് വരെയെത്തിയ സ്ക്വാഡില്‍ അധികം അഴിച്ചു പണിക്ക് നില്‍ക്കാതെ കൂടുതല്‍ മികച്ച താരങ്ങളെ നോട്ടമിട്ടാണ് ആര്‍സിബി ലേലത്തിന് എത്തുന്നത്. അഞ്ച് താരങ്ങളെ മാത്രമാണ് ആര്‍സിബി ഒഴിവാക്കിയിട്ടുള്ളത്. അതില്‍ തന്നെ ജേസൺ ബെഹ്‌റൻഡോർഫിനെ മുംബൈയുമായി ട്രേഡ് ചെയ്യുകയായിരുന്നു. ഷെർഫാൻ റുഥർഫോർഡ് മാത്രമാണ് ഒഴിവാക്കപ്പെട്ടവരിലെ പ്രമുഖന്‍. ലേലത്തില്‍ 8.75 കോടിയാണ് ആര്‍സിബിക്ക് ചെലവഴിക്കാനാവുക. രണ്ട് വിദേശ താരങ്ങളെ കൂടെ ടീമിലെത്തിക്കാനും സാധിക്കും. 

ആര്‍സിബി ഒഴിവാക്കിയ താരങ്ങള്‍

ജേസൺ ബെഹ്‌റൻഡോർഫ്, അനീശ്വർ ഗൗതം, ചാമ മിലിന്ദ്, ലുവ്‌നിത്ത് സിസോദിയ, ഷെർഫാൻ റുഥർഫോർഡ്

നിലവിലെ ആര്‍സിബി സ്ക്വാഡ്

ഫാഫ് ഡു പ്ലെസിസ് (ക്യാപ്റ്റൻ), വിരാട് കോലി, സുയാഷ് പ്രഭുദേശായി, രജത് പതിദാർ, ദിനേശ് കാർത്തിക്, അനുജ് റാവത്ത്, ഫിൻ അലൻ, ഗ്ലെൻ മാക്‌സ്‌വെൽ, വാനിഡു ഹസരംഗ, ഷഹബാസ് അഹമ്മദ്, ഹർഷൽ പട്ടേൽ, ഡേവിഡ് വില്ലി, കർൺ ശർമ, മഹിപാൽ ലോമ്റോർ, മുഹമ്മദ് സിറാജ്, ജോഷ് ഹേസിൽവുഡ്, സിദ്ധാർത്ഥ് കൗൾ, ആകാശ് ദീപ്.

ലേലത്തിന് മുന്നോടിയായി ആര്‍സിബിയുടെ പദ്ധതികള്‍ വളരെ സിംപിളാണ്, പ്രധാന സ്ക്വാഡിനെ ഒന്നാകെ നിലനിര്‍ത്തി ബാക്കപ്പ് ആയി കുറച്ചുകൂടെ മികച്ച താരങ്ങളെ ടീമിലെത്തിക്കണം. അനുഭവ സമ്പത്ത് ആവോളമുള്ള ടീമാണ് ആര്‍സിബി. അതിന് ഒരു കോട്ടവും തട്ടാതെയാണ് അഞ്ച് താരങ്ങളെ ഒഴിവാക്കിയിട്ടുള്ളത്.

ദിനേശ് കാര്‍ത്തിക്കിലേക്കും ഷഹ്ബാസിലേക്കും കൂടുതല്‍ സമ്മര്‍ദ്ദം വരാത്ത രീതിയില്‍ ടോപ്പ് ഓര്‍ഡറില്‍ വെടിക്കെട്ടിനുള്ള അമിട്ട് നിറച്ചിരിക്കുകയാണ് ടീമില്‍. ന്യൂസിലന്‍ഡിന്‍റെ ഫിന്‍ അലന്‍റെ അടുത്ത കാലത്തെ മിന്നും പ്രകടനം കൂടെ വിലയിരുത്തുമ്പോള്‍ ആര്‍സിബി ഇത്തവണ കൂടുതല്‍ കരുത്തരാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 

ചേഞ്ച് വേണത്രേ.... ചേഞ്ച്! അടിമുടി മാറ്റങ്ങളുമായി മുംബൈ, 13 താരങ്ങളെ ഒഴിവാക്കി, ഇത്തവണ രണ്ടും കല്‍പ്പിച്ച്

PREV
click me!

Recommended Stories

'ഷമി അടക്കമുള്ള മികച്ച ബൗളര്‍മാരെയെല്ലാം അവര്‍ ഒതുക്കി', ഇന്ത്യൻ ടീം മാനേജ്മെന്‍റിനെതിരെ ആഞ്ഞടിച്ച് ഹര്‍ഭജന്‍ സിംഗ്
ഇന്ത്യ-ദക്ഷിണാഫ്രിക്ക അവസാന ഏകദിന നാളെ, തോറ്റാല്‍ പരമ്പര നഷ്ടം. ഗൗതം ഗംഭീറിന് നിര്‍ണായാകം