ടെസ്റ്റ് ഫൈനല്‍: രണ്ട് ഇന്ത്യന്‍ ബാറ്റര്‍മാര്‍ തലവേദനയാവും, ഓസീസിന് പോണ്ടിംഗിന്‍റെ മുന്നറിയിപ്പ്

Published : Jun 01, 2023, 05:35 PM ISTUpdated : Jun 01, 2023, 05:41 PM IST
ടെസ്റ്റ് ഫൈനല്‍: രണ്ട് ഇന്ത്യന്‍ ബാറ്റര്‍മാര്‍ തലവേദനയാവും, ഓസീസിന് പോണ്ടിംഗിന്‍റെ മുന്നറിയിപ്പ്

Synopsis

ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീം വിരാട് കോലിയെ കുറിച്ച് ചര്‍ച്ച ചെയ്യും എന്ന കാര്യത്തില്‍ സംശയമില്ലെന്ന് പോണ്ടിംഗ്

ഓവല്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുള്ള അങ്കക്കളരി അങ്ങകലെ ഇംഗ്ലണ്ടിലെ ഓവലില്‍ ഒരുങ്ങുകയാണ്. ഇന്ത്യയും ഓസ്ട്രേലിയയും മുഖാമുഖം വരുന്ന ആവേശപ്പോരാട്ടത്തിന്‍റെ വലിയ ആകാംക്ഷയിലാണ് ക്രിക്കറ്റ് ലോകം. തുടര്‍ച്ചയായ രണ്ടാം ഫൈനലിന് ടീം ഇന്ത്യ ഇറങ്ങുമ്പോള്‍ രണ്ട് താരങ്ങളെ ഓസീസ് ഭയപ്പെട്ടേ മതിയാകൂ എന്ന് പറയുകയാണ് ഓസ്ട്രേലിയന്‍ ഇതിഹാസ നായകന്‍ റിക്കി പോണ്ടിംഗ്. 

ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീം വിരാട് കോലിയെ കുറിച്ച് ചര്‍ച്ച ചെയ്യും എന്ന കാര്യത്തില്‍ സംശയമില്ല. അവര്‍ ചേതേശ്വര്‍ പൂജാരയെ കുറിച്ചും ചര്‍ച്ച ചെയ്യും. ഈ രണ്ട് താരങ്ങളാണ് ഓസീസിന് മുന്നിലുള്ള വെല്ലുവിളി. ഓവലിലെ പിച്ച് ഓസീസ് പിച്ചുകള്‍ക്ക് സമാനമാണ്. അവിടെ കളിച്ച് പരിചയമുള്ള താരമാണ് പൂജാര. പൂജാരയെ നേരത്തെ പുറത്താക്കുക ഓസീസിന്‍റെ ലക്ഷ്യമാകും. പൂജാര മുമ്പുതന്നെ ഓസീസ് ടീമിന്‍റെ കണ്ണിലെ കരടാണ്. ടി20 ക്രിക്കറ്റില്‍ കോലിയുടെ ഏറ്റവും മികച്ച ഫോം നാം അടുത്തിടെ കണ്ടതാണ്. കോലി തന്‍റെ പ്രതാപത്തിലേക്ക് മടങ്ങിവന്നുകഴിഞ്ഞു. ഇതും കലാശപ്പോരിന് ഇറങ്ങുമ്പോള്‍ ഓസ്ട്രേലിയക്ക് വെല്ലുവിളിയാണ് എന്നും റിക്കി പോണ്ടിംഗ് ഐസിസിയുടെ വീഡിയോയില്‍ പറഞ്ഞു. 

ഓസ്ട്രേലിയക്ക് എതിരെ കളിച്ച 24 ടെസ്റ്റില്‍ 2033 റണ്‍സുള്ള താരമാണ് പൂജാര എങ്കില്‍ ഐപിഎല്‍ പതിനാറാം സീസണില്‍ റണ്ണൊഴുക്കിയാണ് കിംഗ് കോലി ഓവലില്‍ എത്തിയിരിക്കുന്നത്. ഈ സീസണില്‍ രണ്ട് സെഞ്ചുറികളും ആറ് ഫിഫ്റ്റികളും കോലി ആര്‍സിബിക്കായി നേടി. കൗണ്ടി ക്രിക്കറ്റില്‍ സസെക്‌സിനായി കളിച്ചുള്ള പരിചയം കൂടി പൂജാരയ്‌ക്ക് തുണയാകും. ഓവലില്‍ ജൂണ്‍ ഏഴ് മുതല്‍ 11 വരെയാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഫൈനലില്‍ ഇന്ത്യയും ഓസീസും മുഖാമുഖം വരുന്നത്. 

Read more: അവര്‍ ടീമില്‍ വേണം! ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയുടെ എക്‌സ് ഫാക്റ്ററിനെ കുറിച്ച് പോണ്ടിംഗ്

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ആദ്യം പതറി, പിന്നെ താളം കണ്ടെത്തി; സഞ്ജുവിന് ടീമില്‍ സ്ഥാനമുറപ്പ്, ഡല്‍ഹിയില്‍ മലയാളി താരം കഠിന പരിശീലനത്തില്‍
ഉസ്മാന്‍ താരിക്കിന്റെ ബൗളിംഗ് ആക്ഷന്‍ വീണ്ടും വിവാദത്തില്‍; താരത്തിന് പിന്തുണയുമായി അശ്വിന്‍